വിലക്കയറ്റം രൂക്ഷം: സര്‍ക്കാറിനു കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരുടെ വിമര്‍ശനം

December 10th, 2012

vd-satheesan-epathram

തിരുവനന്തപുരം: അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് കോണ്‍ഗ്രസ്സ് എം. എല്‍. എ. മാര്‍. പൊതു വിതരണ രംഗം താറുമാറായെന്നും മണല്‍ മാഫിയ അഴിഞ്ഞാടുകയാണെന്നും ഇവര്‍ ആരോപിച്ചു. നിയമ സഭ ചേരുന്നതിനു മുമ്പായി വിളിച്ചു ചേര്‍ത്ത പാ‍ര്‍ളമെന്ററി പാര്‍ട്ടി യോഗതിലാണ് വി. ഡി. സതീശന്‍ , ടി. എന്‍ . പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എം. എല്‍. എ. മാര്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.

സംസ്ഥാനത്ത് മണല്‍ മാഫിയ അഴിഞ്ഞാടുകയാണെന്നും ഇതു നിയന്ത്രിക്കണമെന്നും എം. എല്‍. എ. മാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കളര്‍ക്ടറുടെ കാറിനു മുകളില്‍ ടിപ്പര്‍ ലോറിയില്‍ നിന്നും മണല്‍ ചൊരിഞ്ഞ സംഭവം ഉള്‍പ്പെടെ അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ടീയ – പോലീസ് പിന്തുണയോടെയാണ് മണല്‍ മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സര്‍ക്കാറിന്റെ ഭാവി തീരുമാനങ്ങള്‍ എം. എല്‍. എ. മാരുമായി ചര്‍ച്ച ചെയ്യണമെന്ന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു.

ചേരി തിരിഞ്ഞാണ് എം. എല്‍. എ. മാര്‍ ആരോപണങ്ങളും വിമര്‍ശനങ്ങളുമായി പരസ്പരം ഏറ്റുമുട്ടിയത്. ചില കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ എത്തി കോണ്‍ഗ്രസ്സിനെ കടിച്ചു കീറുകയാണെന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചില എം. എല്‍. എ. ർ പാര്‍ട്ടിയെ വിമര്‍ശിക്കുകയാണെന്നും യോഗത്തില്‍ സര്‍ക്കാറിനെ അനുകൂലിച്ച വര്‍ക്കല കഹാര്‍ എം. എല്‍. എ. പറഞ്ഞു.

കേരളത്തില്‍ മണല്‍ മാഫിയയും, ഭൂമാഫിയയും, മദ്യ മാഫിയയും പിടി മുറുക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരനും പറഞ്ഞിരുന്നു. കേരളത്തില്‍ മണല്‍ മാഫിയ സജീവമാണെന്നും ഇത് നിയന്ത്രിക്കണമെന്നും കെ. പി. സി. സി. പ്രസിഡന്റും എം. എല്‍. എ. യുമായ രമേശ് ചെന്നിത്തലയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മലപ്പുറത്ത് രണ്ടര ലക്ഷത്തിന്റെ കള്ളനോട്ടുമായി യുവാവ് അറസ്റ്റില്‍

December 9th, 2012

foreign-currency-epathram

കോട്ടയ്ക്കല്‍: രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കോഴിക്കോട് സ്വദേശി അവിടനല്ലൂര്‍ തഖ്വയില്‍ ഷബീറിനെ മലപ്പുറത്ത് പോലീസ് അറസ്റ്റു ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡി. വൈ. എസ്. പി. എം. പി. മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘമാണ് വെള്ളിയാഴ്ച രാത്രി ഷബീറിനെ അറസ്റ്റു ചെയ്തത്. ഐ. എന്‍ . എ. (ദേശീയ അന്വേഷണ ഏജന്‍സി) നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കള്ളനോട്ട് വേട്ട. 8 സീരീസുകളിലായി 500 രൂപയുടെ നോട്ടുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. നാഗര്‍ കോവിലില്‍ വച്ച് മറ്റൊരാളുടെ കയ്യില്‍ നിന്നും വാങ്ങിയ നോട്ട് മലപ്പുറത്തെ രണ്ടു പേര്‍ക്ക് നല്‍കാനായി കൊണ്ടു വരികയായിരുന്നു. 2,48,000 രൂപയാണ് ഇയാളില്‍ നിന്നും ലഭിച്ചത്. നാലു നോട്ടുകള്‍ മറ്റാര്‍ക്കോ നല്‍കി.

മണിച്ചെയിന്‍ ഇടപാടുമായി ബന്ധമുണ്ടായിരുന്ന ഷബീറിന് മുക്കാല്‍ കോടിയോളം രൂപയുടെ കടമുള്ളതായി കരുതുന്നു. സ്വന്തം വീട്ടില്‍ നിന്നും മാറി സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചു വരുന്നത്. ഈ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.

പ്രതിയെ പിന്നീട് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടന്‍ ജഗന്നാഥന് കലാ കേരളത്തിന്റെ അന്ത്യാഞ്ജലി

December 9th, 2012

jagannathan-epathram

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത നടന്‍ ജഗന്നാഥന് (74) കലാ കേരളത്തിന്റെ അന്ത്യാഞ്ജലി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജഗന്നാഥന്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്തരിച്ചത്. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ നിരവധി പേര്‍ പൂജപ്പുരയിലെ വസതിയില്‍ എത്തിയിരുന്നു. രാവിലെ പതിനൊന്നര മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഭൌതിക ശരീരം സംസ്കരിച്ചു.

സരസ്വതി അമ്മയാണ് ഭാര്യ. റേഡിയോ മാംഗോ കണ്ണൂര്‍ സ്റ്റേഷന്‍ മേധാവി ചന്തു, അധ്യാപികയായ രോഹിണി എന്നിവര്‍ മക്കളാണ്.

കായികാധ്യാപകനായിരുന്ന ജഗന്നാഥന്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച സാത്താന്റെ ഗോപുരം എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാവാലം നാരായണ പണിക്കരുടെ നാടക സംഘത്തില്‍ അംഗമായി. 1985-ല്‍ ആയിരം കാതമകലേ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഗ്രാമത്തില്‍ നിന്ന് എന്ന രാജീവ് നാഥ് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. സൂര്യമാനസം, മഴവില്‍ക്കാവടി തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി വിധി: സര്‍ക്കാറിന്റെ ഗൂഢാലോചനയ്ക്ക് ലഭിച്ച തിരിച്ചടിയെന്ന് വി. എസ്.

December 6th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: സത്യത്തിനും നീതിക്കും ലഭിച്ച വിജയമാണ് ഭൂമിദാനക്കേസില്‍ പ്രതിസ്ഥാനത്തു നിന്നും തന്നെ നീക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ . തന്നെ പ്രതിപക്ഷ സ്ഥാനത്തു നിന്നും നീക്കി മറ്റു ചിലരെ അവരോധിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കുഞ്ഞാലിക്കുട്ടിയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കേസെന്നും അവരുടെ നടുവിനു കിട്ടിയ പ്രഹരമാണ് കോടതി വിധിയെന്നും വി. എസ്. പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെയായിരുന്നു എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ആ അവസരം മാധ്യമ പ്രവര്‍ത്തകര്‍ പ്രയോജനപ്പെടു ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം അപ്പീല്‍ പോകുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിധി പഠിച്ച ശേഷം പ്രതികരിക്കുമെന്നായിരുന്നു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അഴിമതിക്കും പെണ്‍‌വാണിഭത്തിനും എതിരെ നടത്തിയ സമരമാണ് തനിക്കെതിരായ കേസിനു കാരണമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് ഇതിനു പുറകിലെന്നും കഴിഞ്ഞ ദിവസം വി. എസ്. ആരോപിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിസ്ഥാനത്തു നിന്നും ഹൈക്കോടതി ഒഴിവാക്കി

December 6th, 2012

കൊച്ചി: ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തതിനു തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഭൂമിദാനക്കേസില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷ നേതവ് വി.എസ് അച്യുതാനന്ദനെ പ്രതിസ്ഥാനത്തുനിന്നും ഹൈക്കോടതി ഒഴിവാക്കി. തനിക്കെതിരായുള്ള കേസ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്. സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി. കേസിന്റെ എഫ്.ഐ.ആറും കോടതി റദ്ദാക്കി. എച്ച്.എസ്. സതീശനാണ് വി.എസിനെ ഒഴിവാക്കിക്കൊണ്ട് ഉത്തവിട്ടത്. വി.എസിനെതിരായുള്ള കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അഴിമതി രഹിതനായ ഒരാളെ കുരിശിലേറ്റുവാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കോടതി വ്യക്തമാക്കി.

ഭൂമിദാനക്കേസില്‍ വി.എസിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനിടെയിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധി. ഇതോടെ ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിചേര്‍ത്ത് രാഷ്ടീയമായ മുതലെടുപ്പിനു ശ്രമിച്ച യു.ഡി.എഫ് സര്‍ക്കാറിനു വലിയ തിരിച്ചടിയായി. തനിക്കെതിരെ കേസെടുക്കുന്നതിനു പിന്നില്‍ നീക്കം നടത്തുന്നത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നും അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കും എതിരെ തന്റെ പോരാട്ടങ്ങള്‍ തുടരുമെന്ന് വി.എസ്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2010-ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ ബന്ധുവായ വിമുക്തഭടന്‍ ടി.കെ.സോമന് കാസര്‍കോഡ് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതാണ് കേസിനാധാരം.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page — « Previous « ഡിസംബര്‍ 6; ശബരിമലയില്‍ സുര്‍ക്ഷ കര്‍ശനമാക്കി
Next » — Next Page » കോടതി വിധി: സര്‍ക്കാറിന്റെ ഗൂഢാലോചനയ്ക്ക് ലഭിച്ച തിരിച്ചടിയെന്ന് വി. എസ്. »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine