മലപ്പുറം: രശ്മി ഫിലിം സൊസൈറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ ചലച്ചിത്രോല്‍സവം പുതിയൊരു അനുഭവമായി. ചാര്‍ളി ചാപ്ലിന്റെ ‘ദി കിഡ്, മജീദ് മജീദിയുടെ ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, റോബര്‍ട്ട് എന്‍റിക്കോയുടെ ആന്‍ ഒക്കറന്‍സ് അറ്റ് ഔള്‍ക്രീക്ക് ബ്രിഡ്ജ്, ആല്‍ബര്‍ട്ട് ഖമോസിന്റെ ദി റെഡ് ബലൂണ്‍ എന്നീ സിനിമകളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്ത് ജി. ഹിരണ്‍ നിര്‍വഹിച്ചു. എം. എഫ് ഹുസൈന്റെ നിര്യാണത്തില്‍ അനിശോചനം രേഖപ്പെടുത്തികൊണ്ടാണ് ചലചിത്രോല്സവം തുടങ്ങിയത്. രശ്മി ഫിലിം സൊസൈറ്റി പ്രസിഡന്‍റ് മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ജി. കെ രാംമോഹന്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കാപ്പില്‍ വിജയന്‍ സ്വാഗതവും, ജോ: സെക്രട്ടറി ഹനീഫ രാജാജി നന്ദിയും പറഞ്ഞു. നിരവധി കുട്ടികളും മുതിര്‍ന്നവരും സിനിമകള്‍ കാണാന്‍ എത്തിയിരുന്നു. പ്രദര്‍ശനശേഷം കുട്ടികള്‍ക്കായി നടത്തിയ ചലച്ചിത്രാസ്വാദനമെഴുത്ത് മല്‍സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിവധി കുട്ടികള്‍ പങ്കെടുത്തു. എ.ബാബു, കെ.ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.