സുഗതകുമാരി അന്തരിച്ചു

December 23rd, 2020

sugathakumari-epathram
തിരുവനന്തപുരം : കവയിത്രി സുഗത കുമാരി (86) അന്തരിച്ചു. കൊവിഡ് ബാധയെ ത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സ യില്‍ ആയി രുന്നു. വൈകുന്നേരം നാലു മണിക്ക് ഔദ്യോഗിക ബഹുമതി കളോടെ ശാന്തി കവാട ത്തിൽ സംസ്‌കാരം നടക്കും.

ഗാന്ധിയനും സ്വാതന്ത്ര സമര സേനാനിയും എഴുത്തു കാരനു മായിരുന്ന ബോധേശ്വരന്‍ (കേശവ പിള്ള) വി. കെ. കാർത്ത്യായനി ദമ്പതികളുടെ മകളായി 1934 ജനു വരി 22 ന് ആയിരുന്നു സുഗത കുമാരിയുടെ ജനനം.

തിരുവനന്തപുരം യൂണി വേഴ്സ്റ്റി കോളേജില്‍ നിന്നും തത്വ ശാസ്ത്ര ത്തിൽ ബിരുദാനന്തര ബിരുദം നേടി.

മുത്തുച്ചിപ്പി, പാതിരാ പ്പൂക്കൾ, പാവം മാനവ ഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രി മഴ, അമ്പലമണി, കുറിഞ്ഞി പ്പൂക്കൾ, തുലാ വർഷപ്പച്ച, രാധയെവിടെ, കൃഷ്ണക വിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവ ദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി, വായാടിക്കിളി, കാടിനു കാവൽ തുടങ്ങി യവ യാണ് പ്രധാന കൃതികൾ.

പത്മശ്രീ (2006), എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സരസ്വതി സമ്മാന്‍ (2013), ആശാൻ പുരസ്കാരം, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, ബാലാ മണിയമ്മ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ്, പി. കേശവ ദേവ് പുരസ്കാരം, ഒ. എൻ. വി. സാഹിത്യ പുരസ്കാരം തുടങ്ങിയവയും കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും സുഗത കുമാരി യുടെ സാഹിത്യ സപര്യക്കുള്ള അംഗീകാ രങ്ങള്‍ ആയി രുന്നു.

സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി യുടെ സ്ഥാപക സെക്രട്ടറി, അഗതി കളും അശരണരു മായ സ്ത്രീ കള്‍ക്കു വേണ്ടിയുള്ള അഭയ യുടെ സ്ഥാപക തുടങ്ങിയ നിലകളില്‍ അഭിനന്ദനീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷിഗല്ല രോഗ വ്യാപനം :  ജാഗ്രതാ നിർദ്ദേശം

December 21st, 2020

coliform-shigella-bacteria-in-kerala-ePathram
കോഴിക്കോട് : ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രോഗം പകരാതെ ശ്രദ്ധ ചെലുത്തു വാന്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്.

കേടു വന്ന ഭക്ഷണങ്ങള്‍, മലിന ജലം എന്നിവ യിലൂടെ പകരുന്ന രോഗമാണ്. ഷിഗല്ല വിഭാഗ ത്തിൽ പെടുന്ന ബാക്റ്റീരിയ കൾ ആണ് ഷിഗല്ലോസിസ് രോഗ ബാധക്കു കാരണം.

വയറിളക്കം, പനി, വയറു വേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിർജ്ജലീ കരണം എന്നിവ യാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെ ബാധി ക്കുന്നു. അതു കൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണ ങ്ങള്‍ ഗുരുതര അവസ്ഥ യില്‍ എത്തിയാല്‍ അഞ്ച് വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാദ്ധ്യത കൂടുതലാണ്.

വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണ ങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. കോളി ഫോം ബാക്ടീ രിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെയും വെള്ള ത്തിലൂടെ യുമാണ്ഷിഗല്ല എന്ന ബാക്ടീരിയ കുട ലിൽ രോഗം പകര്‍ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്.

ഷിഗല്ലോസിസിന് പ്രതിരോധ മരുന്നില്ല. ശ്രദ്ധിച്ചില്ല എങ്കില്‍ രോഗ വ്യാപനം വളരെ പെട്ടെന്ന് നടക്കും. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെയാണ് രോഗ ലക്ഷണ ങ്ങള്‍ കാണ പ്പെടു ന്നത്. സാധാരണ ഗതിയിൽ ചികിത്സ ഇല്ലാതെ തന്നെ രോഗം ഭേദമാകും.

ORS, IV ഫ്ലൂയിഡ്, പാരസെറ്റമോൾ ഉപയോഗിച്ചുള്ള ചികിത്സ യാണ് പ്രാഥമികമായി നൽകി വരുന്നത്.

വ്യക്തിശുചിത്വം പാലിക്കുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയ തിനു ശേഷം മാത്രം ഉപയോഗിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടി വെക്കുക തുടങ്ങി മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും രോഗം തടയുന്ന തിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ച് രോഗ വ്യാപനം അകറ്റി നിര്‍ത്തുവാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണം എന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

* ഷിഗെല്ല രോഗബാധ : രണ്ടു വയസ്സുകാരൻ മരിച്ചു 

* പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാര്‍ഷിക നിയമം : കേരള നിയമ സഭ യുടെ പ്രത്യേക സമ്മേളനം

December 21st, 2020

kerala-legislative-assembly-epathram
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമ ഭേദഗതികള്‍ കേരളം തള്ളി ക്കളയുന്നു. ഇതിനായി ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു മണിക്കൂര്‍ ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യം ഉള്ള പ്രത്യേക സമ്മേളനത്തില്‍ നിയമ ഭേ ദഗതികൾ വോട്ടിനിട്ട് തള്ളും.

പുതിയ കാര്‍ഷിക നിയമങ്ങളെ ഭരണ – പ്രതിപക്ഷ കക്ഷി കള്‍ ഒരു പോലെ എതിര്‍ത്തി ട്ടുണ്ട്. ബി. ജെ. പി. യുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം, ബുധനാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനം പാസ്സാക്കും. ഈ സമ്മേളനം ചേരുവാന്‍ അനുമതി തേടിക്കൊണ്ട് തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭാ യോഗം ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ കത്തു നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍

December 15th, 2020

police-data-about-child-porn-videos-photos-in-internet-ePathram
തിരുവനന്തപുരം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ സെര്‍ച്ച് ചെയ്യുന്നവര്‍, ഡൗൺലോഡ് – അപ്‌ലോഡ്‌ ചെയ്യുന്നവരുടേയും വിവര ശേഖരണം പോലീസ് തയ്യാറാക്കി.

കുട്ടികൾക്ക് എതിരായ ഓൺലൈൻ അതിക്രമങ്ങൾ ഇല്ലാതാക്കുന്ന ഓപ്പറേഷൻ പി – ഹണ്ട് പദ്ധതി യുടെ ഭാഗമായി കേരള സൈബർ ഡോം, കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ വിഭാഗവും ചേര്‍ന്ന് 350 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

ഡാർക്ക്നെറ്റ് വെബ് സൈറ്റുകളിലും രഹസ്യമായി പ്രവർത്തിക്കുന്ന സാമൂഹിക മാധ്യമ ങ്ങളിലും കുട്ടി കളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും അപ്‌ലോഡ്‌ ചെയ്യുന്നവരെയും ഡൗൺ ലോഡ് ചെയ്യുന്നവരെയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

പോലീസ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ് വെയര്‍ വഴിയാണ് വിവരങ്ങൾ ശേഖരിക്കു ന്നത്. ലിസ്റ്റിലുള്ള പകുതിയോളം പേർക്ക് എതിരേ കുറ്റം ചുമത്താവുന്ന തെളിവുകള്‍ ഉണ്ട് എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ മാസം മുതല്‍ ഒക്ടോബർ വരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന യില്‍ നിരവധി പേരെ പോക്സോ – ഐ. ടി. നിയമങ്ങള്‍ പ്രകാരം അറസ്റ്റു ചെയ്തു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കു വെക്കുവാനായി മാത്രം വിവിധ പേരു കളില്‍ രഹസ്യ മായി പ്രവർത്തി ക്കുന്ന ചാറ്റ് റൂമുകൾ, വെബ് സൈറ്റുകൾ എന്നിവയും മുഴുവന്‍ സമയ നിരീക്ഷണത്തിലാണ്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി അന്തരിച്ചു

December 13th, 2020

ആലപ്പുഴ : കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ പ്രൊഫ. ആർ. ഹേലി (87) അന്തരിച്ചു. ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ബാംഗ്ലൂര്‍ കാര്‍ഷിക കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് കൃഷി രംഗത്ത് സജീവമായി. മലയാള ത്തില്‍ ഫാം ജേര്‍ണ്ണലിസത്തിന് തുടക്കം കുറിച്ചത് ആര്‍. ഹേലി യാണ്. കാർഷിക മേഖല യിൽ നിരവധി ക്രിയാത്മക നിർദ്ദേശങ്ങള്‍ അദ്ദേഹം നടപ്പാക്കി.

ആകാശ വാണിയില്‍ വയലും വീടും, ദൂരദര്‍ശനില്‍ നാട്ടിന്‍പുറം എന്നീ പരിപാടി കള്‍ പ്രൊഫസര്‍. ആര്‍. ഹേലി ആയിരുന്നു ഒരുക്കിയത്. കൃഷി സംബന്ധിച്ചുള്ള നിരവധി ലേഖന ങ്ങള്‍ ദിനപത്ര ങ്ങളിലും ആനു കാലിക ങ്ങളിലും എഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകം പള്ളി സുരേന്ദന്ദ്രൻ  എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്ഷേ​ത്ര​ ന​ഗ​ര​ത്തി​ലെ കൊ​വി​ഡ് വ്യാ​പ​നം രൂക്ഷം
Next »Next Page » അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍ »



  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine