മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം

October 17th, 2022

kerala-legislative-assembly-epathram
തിരുവനന്തപുരം : ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പു നല്‍കിയ സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ട്വീറ്റിന് എതിരെ വ്യാപക പ്രതിഷേധം.

ജനാധിപത്യത്തെക്കുറിച്ചും ഭരണ ഘടനയെ ക്കുറിച്ചും ഗവർണ്ണർ അജ്ഞനാണ്. ആദ്ദേഹം അമിതാധികാര പ്രവണത കാട്ടുന്നു. മന്ത്രിമാരെ പിൻ വലിക്കാൻ അദ്ദേഹത്തിന് അധികാരം ഇല്ല. താന്‍ ആര്‍. എസ്സ്. എസ്സ്. ആണെന്ന് പരസ്യ മായി സമ്മതിച്ച ഗവർണ്ണറുടെ നില പാടുകളോടു വിധേയ പ്പെടാൻ ഇടതു മുന്നണിക്ക് സാധിക്കില്ല എന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിമാരെ തിരിച്ചു വിളി ക്കാൻ ഒരു ഗവർണ്ണർക്കും അവകാശമില്ല. ഭരണ ഘടനയുടെ 163, 164 വകുപ്പ് അനുസരിച്ചാണ് ഈ നിയമനങ്ങള്‍ നടക്കുന്നത്.

ഗവർണ്ണറുടെ പരാമർശത്തെ കുറിച്ച് വളരെ ഗൗരവമായി തന്നെ ആലോചിക്കേണ്ടതാണ്. ഭരണ ഘടന പറയുന്നത് അനുസരിച്ചേ ഗവർണ്ണർക്ക് പ്രവർ ത്തിക്കാന്‍ കഴിയുകയുള്ളൂ. മന്ത്രി പദവി റദ്ദാക്കാൻ ഗവർണ്ണര്‍ക്ക് അധികാരം ഇല്ല എന്ന് സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ഭരണ ഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണ്ണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ജനാധിപത്യം നിലവിൽ വന്ന് കുറച്ചു കാലം ആയതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി എടുക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ഗവര്‍ണ്ണറുടെ നടപടി തികച്ചും അസാധാരണം എന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. മന്ത്രിസഭ യുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ആര്‍. എസ്. എസ്. തലവന്‍ തന്നെക്കാള്‍ മുകളിലാണ് എന്ന് പറയാതെ പറഞ്ഞയാളാണ് ഗവര്‍ണ്ണര്‍.

സംസ്ഥാന മന്ത്രി സഭയിലെ മന്ത്രിമാരെ പുറത്താക്കുവാന്‍ ഉള്ള അധികാരം ഗവര്‍ണ്ണര്‍ക്ക് ഇല്ല എന്ന് ലോക് സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി. ഡി. ടി. ആചാരി. മുഖ്യമന്ത്രി പറയുമ്പോഴാണ് ഒരു മന്ത്രിയെ നിയമിക്കുന്നത്. അതു പോലെ തന്നെ മന്ത്രിസഭയിൽ നിന്ന് ഒരാളെ മാറ്റണം എങ്കിലും മുഖ്യ മന്ത്രി പറയണം.

സംസ്ഥാനത്തിന്‍റെ പൂര്‍ണ്ണ അധികാരം മുഖ്യ മന്ത്രിക്ക് തന്നെയാണ്. ഗവര്‍ണ്ണര്‍ ഭരണഘടനാ തലവന്‍ മാത്രമാണ് ഗവർണ്ണർക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരം ഭരണ ഘടന നൽകുന്നില്ല. മന്ത്രി സഭയുടെ നിർദ്ദേശം അനുസരിച്ചാണ് ഗവർണ്ണർ പ്രവർത്തി ക്കേണ്ടത് എന്നും പി. ഡി. ടി. ആചാരി പറഞ്ഞു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അധിക്ഷേപിച്ചാല്‍ പുറത്താക്കും : മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണ്ണര്‍

October 17th, 2022

kerala-governor-arif-mohammad-khan-ePathram
തിരുവനന്തപുരം : ഗവര്‍ണ്ണറെ ആക്ഷേപിച്ചാല്‍ മന്ത്രിമാര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും എന്ന് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണ്ണറെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശം ഇല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണ്ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.

എന്നാല്‍ ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പു നല്‍കിയത് ഗവര്‍ണ്ണറുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്. മുഖ്യമന്ത്രിക്ക് വിമര്‍ശനം ആവാം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണ്ണറാണ് മന്ത്രിമാരെ നിയമിക്കുന്നത്. അതൃപ്തി തോന്നിയാല്‍ തിരിച്ചു വിളിക്കാന്‍ അധികാരം ഉണ്ട് എന്നും വിശദീകരണ കുറിപ്പില്‍ രാജ് ഭവന്‍ അറിയിച്ചു.

കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ ഭിന്നതകള്‍ നില നില്‍ക്കുന്നുണ്ട്. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗ ത്തില്‍ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോഗ്യര്‍ ആക്കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ സെനറ്റ് അംഗങ്ങളെ അയോഗ്യര്‍ ആക്കുന്നത് സംസ്ഥാന ചരിത്ര ത്തില്‍ തന്നെ ആദ്യ സംഭവമാണ്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ട – ഇത് ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും മണ്ണ് എന്ന് ഹൈക്കോടതി

October 14th, 2022

self-attested-photo-need-for-online-marriage-application-ePathram
കൊച്ചി: സാമൂഹിക പരിഷ്‌കർത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണ് ഇത്. ഇവിടെ വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ട എന്ന് ഹൈക്കോടതി. 2008 ലെ കേരള വിവാഹ രജിസ്‌ട്രേഷൻ ചട്ട പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ മതം ഏതാണെന്നു നോക്കേണ്ടതില്ല.

യുവതിയുടെ അമ്മ മുസ്‌ലിം ആയതിനാൽ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാന്‍ കഴിയില്ല എന്നുള്ള ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യം ചെയ്ത് നൽകിയ ഹർജി അനുവദിച്ചു കൊണ്ടു ള്ള ഉത്തരവില്‍ ആയിരുന്നു കേരള ഹൈ ക്കോടതി ജസ്റ്റിസ് പി. വി. കുഞ്ഞി കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉദ്യോഗസ്ഥര്‍ക്ക് പി. എഫ്. ഐ. ബന്ധം എന്ന വാർത്ത അടിസ്ഥാന രഹിതം : കേരള പോലീസ്

October 5th, 2022

new-logo-kerala-police-ePathram
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി (പി. എഫ്. ഐ.) കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ബന്ധം എന്നുള്ള റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) കൈമാറി എന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതം എന്ന് കേരള പോലീസ്. ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പ് ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്. പോലീസിന്‍റെ സോഷ്യല്‍ മീഡിയാ പേജുകളിലും ഇക്കാര്യം പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധം ഉണ്ടെന്നും നടപടി എടുക്കാൻ ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) ഡി. ജി. പി. യോട് ശുപാർശ ചെയ്തു എന്നുള്ള രീതിയില്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അടിസ്ഥാന രഹിത വാര്‍ത്തകള്‍ എന്നാണ് പോലീസ് അറിയിച്ചത്.

പി. എഫ്. ഐ. യുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ഡി. ജി. പി. ക്ക് കൈമാറി എന്നും പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം എന്‍. ഐ. എ. നടത്തുന്ന തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയത് എന്നും വാർത്തകളില്‍ ഉണ്ടായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

October 4th, 2022

medicine-medical-shop-ePathram
തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്നു ലബോറട്ടറികളിൽ നടത്തിയ പരിശോധനയില്‍ ഗുണ നിലവാരം ഇല്ല എന്നു കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരി കളും ആശുപത്രി കളും അവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നുകളുടെ വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

4 of 1403451020»|

« Previous Page« Previous « അഞ്ച് ദിവസം മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » ഉദ്യോഗസ്ഥര്‍ക്ക് പി. എഫ്. ഐ. ബന്ധം എന്ന വാർത്ത അടിസ്ഥാന രഹിതം : കേരള പോലീസ് »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine