ടെന്നിജോപ്പനു ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍

August 13th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സഹായി ടെന്നി ജോപ്പനു കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാ‍ര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ ആണ് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. ജോപ്പന്റെ സ്വദേശമായ പുത്തൂരിനു പുറത്ത് പോകരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട കോടതി ജോപ്പന്റെ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. സരിത എസ് നായരും, ബിജു രാധാകൃഷ്ണനും ജോപ്പനും തമ്മില്‍ അടുത്തബന്ധമാണ് ഉള്ളതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ജോപ്പന്‍ ഉള്‍പ്പെടെ ഏതാനും പേരെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും ഒഴിവ്ാക്കി ഏറെ വൈകാതെ സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പന്‍ അറസ്റ്റിലാകുകയും ചെയ്തു. കേസിലെ മറ്റു പ്രതികളായ സരിത എസ്.നായര്‍, നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ജാമ്യം ലഭിക്കാത്തതിന്റെ തുടര്‍ന്ന് ജയിലിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു

August 11th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഒരു പൊതുവേദിയില്‍ നില്‍ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്നതാണ് ഉള്ളത്. കടപ്ലാമറ്റത്തെ ഒരു പൊതു യോഗത്തില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സോളാര്‍ വിവാദം ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും അടുത്തിടപഴകുന്ന ചിത്രം പുറത്ത് വരുന്നത്. കൈരളി പീപ്പിള്‍ പുറത്ത് വിട്ട ഈ ചിത്രം മറ്റു ചാനലുകളും വാര്‍ത്തകളില്‍ നല്‍കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് സെക്രട്ടേറീയേറ്റ് ഉപരോധ സമരം നാളെ നടക്കാനിരിക്കെ ഇന്ന് ഈ ചിത്രം പുറത്ത് വന്നത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാന്ത്വനവുമായി ആദിവാസി ഊരുകളില്‍ സന്തോഷ് പണ്ഡിറ്റ് എത്തി

August 6th, 2013

santhosh-pandit-epathram

അട്ടപ്പാടി: പട്ടിണിയും രോഗവും നവജാത ശിശുക്കളുടെ മരണവും കൊടികുത്തി വാഴുന്ന ആദിവാസി ഊരുകളിലേക്ക് സാന്ത്വനവുമായി നടനും സംവിധായകനും ഗായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തി. പഴങ്ങളും, ഭക്ഷ്യധാന്യങ്ങളും, പുത്തന്‍ വസ്ത്രങ്ങളും അടങ്ങുന്ന കിറ്റുകള്‍ അവര്‍ക്കായി നല്‍കി. എട്ട് ഊരുകളിലാണ് സന്തോഷ് പണ്ഡിറ്റ് കിറ്റുകള്‍ വിതരണം ചെയ്തത്. 2500 രൂപയോളം വരും ഓരോ കിറ്റുകള്‍ക്കും. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിച്ച അമ്മമാരെ സാന്ത്വനിപ്പിച്ചും അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും സന്തോഷ് പണ്ഡിറ്റ് അവര്‍ക്കൊപ്പം സമയം ചിലവഴിച്ചു.

മലയാളികള്‍ക്ക് ഏറെ പരിചിതനാണെങ്കിലും ആദിവാസി ഊരുകളില്‍ പലര്‍ക്കും സന്തോഷ് പണ്ഡിറ്റിനെ അറിയില്ല. അതിനാല്‍ തന്നെ താന്‍ സന്തോഷ് പണ്ഡിറ്റ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നായകന്‍ ഊരുകളില്‍ എത്തിയത്.

ആദിവാസി അമ്മമാര്‍ ചാരായം കുടിക്കുന്നതു കൊണ്ടാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നതെന്ന അധിക്ഷേപ വാക്കുകള്‍ ചൊരിയുന്ന മന്ത്രിമാരെ വിമര്‍ശിക്കുവാന്‍ പലരും ഉണ്ടായെങ്കിലും പ്രവര്‍ത്തി കൊണ്ട് ചെറിയ ഒരു മറുപടി നല്‍കുകയാണ് സന്തോഷ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോളാര്‍ കേസില്‍ മജിസ്ട്രേറ്റിന്റെ നടപടിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും

August 6th, 2013

കൊച്ചി:വിവാദമായ സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ്.നയരുടെ പരാതി അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് യഥാസമയം രേഖപ്പെടുത്താത്തതിലും തുടര്‍ന്ന് അവര്‍ക്ക് പരാതി സമര്‍പ്പിക്കുവാന്‍ അഭിഭാഷകന്റെ സഹായം നിഷേധിച്ചു എന്ന ആരോപണത്തെ കുറിച്ചും ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാവം അന്വേഷിക്കും. അഡ്വ.ജയശങ്കര്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതേ പറ്റി അന്വേഷിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ട് രാജുവിനെതിരെ ആണ് അന്വേഷണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്

August 4th, 2013

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ തീര്‍ക്കുമെന്നും കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടെപെടേണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരേണ്ട ആളാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ നോക്കിയാല്‍ മതിയെന്നും കേരള കോണ്‍ഗ്രസ്സ് (എം)നു എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ പറയണമെന്നും ആര്യാടന്‍. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ആഭ്യന്തര്‍ പ്രശ്നങ്ങളാണ് കോണ്‍ഗ്രസ്സ് നേരിടുന്നത്. ഇതിനിടയില്‍ ഘടക കക്ഷികളും കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പി.സിജോര്‍ജ്ജ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിനു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉമ്മന്‍ ചാണ്ടി സ്വയം നശിക്കുന്നു: പി.സി.ജോര്‍ജ്ജ്
Next »Next Page » മഴക്കെടുതിയില്‍ മരണം 14 ആയി; മുഖ്യമന്ത്രി ഇടുക്കി സന്ദര്‍ശിക്കുന്നു »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine