തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ കോടതി റിമാന്റ് ചെയ്തു. ഇതേ തുടര്‍ന്ന് ശാലുവിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച ചങ്ങനാശ്ശേരി സി.ഐയാണ് ശാലുവീനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ന് രാവിലെ ആണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കുകയായിരുന്നു. അഡ്വ.വി.ജിനചന്ദ്രന്‍ ശാലു മേനോനു വേണ്ടി കോടതിയില്‍ ഹാജരായി.
സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും 75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിന്മേലാണ് ശാലു മേനോനെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ച് തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശാലു മേനോനെ അറസ്റ്റ് ചെയ്യുവാന്‍ ഉത്തരവിട്ടിരുന്നു.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമായി ശാലുമേനോന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ട്. സരിത പോലീസ് കസ്റ്റഡിയിലായപ്പോള്‍ തന്നെ രക്ഷപ്പെടുവാന്‍ സഹായിച്ചത് ശാലുവാണെന്ന് ഒന്നാം പ്രതി ബിജു രാധാക്ര്6ഷ്ണന്‍ മൊഴി നല്‍കിയിരുന്നു. ഉണ്ടയിട്ടും ശാലുവിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ ഈ ഉന്നത ബന്ധങ്ങളാണ് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.