ഒറ്റപ്പെടുന്ന വി.എസും പ്രമേയമെന്ന കുറ്റപത്രവും

July 27th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ച കേന്ദ്ര കമ്മിറ്റി പ്രമേയം പ്രത്യക്ഷത്തില്‍ വി. എസിനെതിരെയുള്ള ഒരു കുറ്റപത്രം ആയി മാറിയെന്നും ഇത് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും അന്തഃസ്സത്തക്ക് നിരക്കാത്തതാണെന്നും വി. എസ്. പറഞ്ഞു. പ്രമേയത്തില്‍ കേരളത്തില്‍ പാര്‍ട്ടി വലതു പക്ഷ വ്യതിയാനം കാണിച്ചു എന്ന ഭാഗം ഉണ്ടായിരുന്നു. കൂടാതെ പിണറായി വിജയന്റെ കുലം കുത്തി പ്രയോഗം ശരിയല്ലെന്നും വിലയിരുത്തപ്പെട്ടതാണ്. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരന്‍ ആക്കുന്ന രീതിയിലാണ് പ്രമേയം മുഖപത്രത്തില്‍ വന്നത് എന്നും ഇത് തന്നെ പറ്റി ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്താന്‍ വേണ്ടിയാണെന്നും വി. എസ്‌. പറഞ്ഞു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട്  വി. എസ്. അച്യുതാനന്ദന്‍ എല്ലാ പി. ബി. അംഗങ്ങള്‍ക്കും കത്ത് നല്‍കി. പാര്‍ട്ടി മുഖപത്രത്തില്‍ അടിച്ചു വന്ന കേന്ദ്ര കമ്മിറ്റി പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും വി. എസ്. കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപമാണ് പാര്‍ട്ടി മുഖപത്രത്തില്‍ വന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏറനാടന്‍ തമാശ ഏശിയില്ല ടി. കെ. ഹംസയ്ക്കെതിരെ നടപടി

July 25th, 2012

tk-hamsa-epathram

മലപ്പുറം: വി.എസ്സിനെ പരസ്യമായി പരിഹസിച്ച സംസ്ഥാന സമിതി അംഗം ടി. കെ. ഹംസയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് കേന്ദ്ര കമ്മിറ്റി സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കോലിട്ടിളക്കൽ പ്രയോഗത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ‘ഏറനാടന്‍ തമാശ’ എന്ന് പറഞ്ഞു ലഘൂകരിക്കാനാണ് ശ്രമം നടത്തിയത്. ഔദ്യോഗിക വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ മലപ്പുറം ജില്ലാ ഘടകത്തിന് ഇത് ഓര്‍ക്കാപ്പുറത്ത് ഒരടിയായി ഒപ്പം ഔദ്യോഗിക പക്ഷത്തിനും കനത്ത തിരിച്ചടിയായി. ഹംസയുടെ വിവാദമായ ഏറനാടന്‍ തമാശ ഇങ്ങനെ “‘സര്‍ക്കാരിന് പിണറായിയെ കുടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അച്യുതാനന്ദനെ പ്രതിയാക്കിക്കൂടേ. എങ്കില്‍ ഒരു എടങ്ങേറ് ഒഴിവാകും. നമ്മള് കുടുങ്ങിയ നേരത്തൊക്കെ കോലിട്ടു തിരുകുന്നത് അയാളല്ലേ. ഇത് പറയാന്‍ എനിക്കൊരു മടിയുമില്ല. എപ്പോഴൊക്കെ പാര്‍ട്ടിക്ക് അപകടം വരുന്നുണ്ടോ അപ്പോഴൊക്കെ കോലിട്ടു തിരുകലാണ് അയാള്‌ടെ പണി” മെയ് 21ന് മലപ്പുറത്ത് പാങ്ങ് ചേണ്ടിയില്‍ സി. പി. എം. മേഖലാ ജാഥയുടെ സമാപന യോഗത്തിലാണ് ഹംസ ഈ വിവാദ തമാശ പറഞ്ഞത് തുടര്‍ന്ന് വി. എസും ഹംസയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സദാചാര ഗുണ്ടായിസം – പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

July 25th, 2012

moral-policing-epathram

കായംകുളം: കായംകുളത്ത് ഒരു സംഘം സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ശബരീഷിന് പരിക്കേറ്റു. കപുതിയിടം ജംഗ്‌ഷനു സമീപമുള്ള എൻ. എസ്. എസ്. കരയോഗത്തിനു സമീപം വച്ച് ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് ഒരു സംഘം ശബരീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. പിന്നീട് അക്രമികള്‍ ശബരീഷിന്റെ വീട്ടില്‍ പിതാവ് മഹേഷ് കുമാറിനേയും അമ്മയേയും ആക്രമിക്കുവാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് സദാചാര പോലീസ് എന്ന് പറഞ്ഞ് ഗുണ്ടകളും മത തീവ്രവാദികളും ആക്രമണങ്ങള്‍ നടത്തുന്നത് വര്‍ദ്ധിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ പരസ്പരം സംസാരിച്ചു നിന്ന യുവതിയേയും യുവാവിനേയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ ഒരു സംഘടനയുടെ ഓഫീസില്‍ ബന്ദിയാക്കി വെയ്ക്കുകയും ഉണ്ടായി. പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും എന്ന് ആഭ്യന്തര മന്ത്രി നിയമസഭയില്‍ പ്രസ്ഥാവന നടത്തിയിട്ടും സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭയ കേസ്: ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് എതിരെ വെളിപ്പെടുത്തല്‍

July 25th, 2012

illicit-epathram

തിരുവനന്തപുരം: കോട്ടയം ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടായിരുന്നതായി സി. ബി. ഐ. വെളിപ്പെടുത്തല്‍. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്ക് എതിരെ സി. ബി. ഐ. നല്‍കിയ സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

ബിഷപ്പ് കുന്നശ്ശേരിക്കും ബി. സി. എം. കോളേജ് ഹിന്ദി അദ്ധ്യാപികയായ സിസ്റ്റര്‍ ലൌസിയും തമ്മിലുള്ള ബന്ധത്തിനു ഒത്താശ ചെയ്തിരുന്നത് ഫാദര്‍ തോമസ് കോട്ടൂരും, ഫാദര്‍ ജോസ് പുതൃക്കയിലുമാണെന്നും, ഇരുവര്‍ക്കും സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടെന്നും സി. ബി. ഐ. പറയുന്നു. കേസിലെ സാക്ഷിയായ ബി. സി. എം. കോളേജ് പ്രൊഫസര്‍ ത്രേസ്യാമയുടെ മൊഴി ഉദ്ധരിച്ചാണ് സി. ബി. ഐ. വെളിപ്പെടുത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാട്ടക്കരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും ഏറ്റെടുക്കും: മന്ത്രി ഗണേശ് കുമാര്‍

July 10th, 2012
Ganesh-Kumar-epathram
തിരുവനന്തപുരം: പാട്ടക്കാരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം വകുപ്പു മന്ത്രി ഗണേശ് കുമാര്‍ നിയമ സഭയില്‍ വ്യക്തമാക്കി. ഒരു സെന്റ് വന ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു വനം മന്ത്രി. വി. ചെന്താമരാക്ഷന്‍ ആണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍  മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിനു അനുമതി നല്‍കുവാന്‍ സ്പീക്കര്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ബഹളം വച്ച പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അലംഭാവം കാണിച്ചെന്നും എസ്റ്റേറ്റ് ഉടമകളെ സഹായിക്കുവാനാണ് സര്‍ക്കാര്‍  ശ്രമമെന്നും പ്രതിപക്ഷം നിയമ സഭയില്‍ ആരോപിച്ചു.
നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ പിടിച്ചെടുക്കുമെന്ന് നിയമ സഭയില്‍ പ്രസ്ഥാവന നടത്തിയ വനം മന്ത്രി ഗണേശ് കുമാര്‍ നെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് രംഗത്തെത്തി. വാര്‍ത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം വനം മന്ത്രി ഗണേശിനെ വിമര്‍ശിച്ചത്.  ഗണേശ് കുമാര്‍ നിയമ സഭയില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്നും യു. ഡി. എഫ്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളെ അപമാനിക്കുകയാണ് ഗണേശ് കുമാര്‍ ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയം വനം മന്ത്രി സ്പോണ്‍സര്‍ ചെയ്തതാണെന്നും പി. സി. ജോര്‍ജ്ജ് തുറന്നടിച്ചു. എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതിനു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാ‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോടതി നിര്‍ദ്ദേശിച്ചു; നടി ഉര്‍വ്വശി മകള്‍ക്കൊപ്പം രണ്ട് മണിക്കൂര്‍ ചിലവിട്ടു
Next »Next Page » രമയും മകനും പുതിയ വീട്ടിലേക്ക് »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine