ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കോളേജ് യൂണിയന്‍ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കഠിന തടവ്

January 16th, 2013

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ യൂണിയന്‍ ചെയര്‍മാനായിരുന എ.ബി.വി.പി പ്രവര്‍ത്തകന്‍ സനൂപിനെ (21) പരീക്ഷാ ഹാളില്‍ അധിക്രമിച്ച് കയറി വധിക്കുവാന്‍ ശ്രമിച്ച നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഏഴു വര്‍ഷം കഠിന തടവിനും പിഴയൊടുക്കുവാനും ശിക്ഷിച്ചു. തൃശ്ശൂര്‍ അതിവേഗ കൊടതിയുടെതാണ് വിധി. വെന്മേനാട് വലിയകത്തു വീട്ടില്‍ ഷെജീര്‍(22),ചിറ്റണ്ടൂര്‍ കണ്ടമ്പുള്ളി വീട്ടില്‍ സിനീഷ്(21),ചൊവ്വന്നൂര്‍ ചങ്ങിണിയില്‍ വീട്ടില്‍ അനീഷ് (23), കൊങ്ങന്നൂര്‍ വലിയ വളപ്പില്‍ വീട്ടില്‍ മുകേഷ്(21) എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ജഡ്ജി കെ.ഹരിപാല്‍ ശിക്ഷിച്ചത്. മാരകായുധങ്ങള്‍ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഒന്നാം പ്രതി സിനിത്തിന് ഏഴു വര്‍ഷം കഠിന തട്ും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക സനൂപിന് നല്‍കണം. മറ്റൂ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായുള്ള ശിക്ഷകള്‍ ഒന്നിച്ച് ഏഴുവര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

2008-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്.എസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സനൂപിനെ പരീക്ഷാ ഹാളില്‍ കയറി ആക്രമിക്കുകയായിരുന്നു. മരകായുധങ്ങളുമായി എത്തിയ പ്രതികള്‍ നടത്തിയ ആക്രമണത്തില്‍ സനൂപിന്റെ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥിരമായി എസ്.എഫ്.ഐ വിജയിച്ചു വന്ന സീറ്റില്‍ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന സനൂപ് വിജയിച്ചതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തിനു മുതിര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്ത്രി അനൂപ് ജേക്കബ്ബിനും ജോണി നെല്ലൂരിനും എതിരെ വിജിലനസ് അന്വേഷണത്തിന് ഉത്തരവ്

January 10th, 2013

തൃശ്ശൂര്‍: അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉള്‍പ്പെടെ ആറു പെര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പിറവത്ത് സ്ഥാനാര്‍ഥിയായിരിക്കെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പിരിവു നടത്തി, കോട്ടയം മണര്‍ക്കാട് അനധികൃതമായി സിവില്‍ സപ്ലൈസ് മൊത്ത വ്യാപാര ഡിപ്പോ അനുവദിച്ചു, കോട്ടയം ജില്ലാ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനു കൈക്കൂലി വാങ്ങി തുടങ്ങിയ പരാതികള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടും. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മെയ് 17 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം വിജിലന്‍സിനാണ് അന്വേഷണത്തിന്റെ ചുമതല. അഡ്വ.പോള്‍ കെ.വര്‍ഗ്ഗീസ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായി.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി

December 24th, 2012

തിരുവനന്തപുരം: എസ്.എന്‍.സി ലാ‌വ്‌ലിന്‍ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളി.കേസ് അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ കുറ്റപത്രം വിഭജിച്ചുകൊണ്ട് വിചാരണ തുടങ്ങണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകുന്നത് തന്റെ പൊതു ജീവിതത്തെയും സ്വകാര്യ ജീവിതത്തേയും സാരമായി ബാധിക്കുന്നതായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിന്‍ കമ്പനി പ്രതിനിധിയുടേയും ക്ലാഡ് ടെഡലിനേയും മാറ്റി നിര്‍ത്തി കേസില്‍ ഹാജരായവരുടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിജയനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇവരുടെ സാന്നിധ്യം കേസിന്റെ വിചാരണക്ക് അത്യന്താപേക്ഷിതമാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു. ഒടുവില്‍ കോടതി സി.ബി.ഐയുടെ വാദം അംഗീകരിക്കുകയായിരുന്നു. കേസ് ഇനി ഏപ്രില്‍ 24 ന്‍ പരിഗണിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി.പി.ചന്ദ്രേശേഖരന്‍ വധക്കേസ്: പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ സന്ദര്‍ശിച്ചു

December 23rd, 2012

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ ജയിലില്‍ എത്തി സന്ദര്‍ശനം നടത്തി. സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്റെ നേതൃത്തിലുള്ള സംഘത്തില്‍ എം.എല്‍.എ മാരായ ടി.വി.രാജേഷ്, ജയിംസ് മാത്യു, കെ.കെ.നാരായണന്‍,സി.കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. ടി.പി.വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ രജീഷ് വെളിപ്പിടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനു തലവേദനയായിട്ടുണ്ട്. താനുള്‍പ്പെടെ ഉള്ള ചിലര്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ നേരിട്ട് പങ്കാളികളാണെന്നും എന്നാല്‍ സംഘത്തിലെ ഒരാള്‍ മാത്രമേ ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടുള്ളൂ എന്നും ഇയാള്‍ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ടി.പി.വധം പോലെ ഏറേ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടികൊലപ്പെടുത്തിയത്. രണ്ടിലും സി.പി.എമ്മിനു പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവുമായി ബന്ധപ്പെട്ട് പോലീസിനു മുമ്പില്‍ വെളിപ്പെടുത്തിയ പലതും ഇയാള്‍ കോടതിയില്‍ നിഷേധിച്ചു. ഇയാളുടെ മൊഴി വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രജീഷിന്റെ മൊഴിയുടെ കൂടെ അടിസ്ഥാനത്തില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയോടെ രജീഷിന്റെ ജയിലില്‍ വച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഈ അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ഷൌക്കത്തലിയുടെ നേതൃത്വത്തില്‍ ഉള്ള ക്രൈംബ്രാഞ്ച് സംഘം തന്നെ മര്‍ദ്ദിച്ചതായി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രജീഷിനെ സന്ദര്‍ശിച്ച നേതാക്കള്‍ ചോദ്യം ചെയ്യലിനിടെ രജീഷിനെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഡി.വൈ.എസ്.പി ഷൌക്കത്തലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റി. നേരത്തെ ഇയാളുടെ അപേക്ഷ പ്രകാരമാണ് കോഴിക്കോട് ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മറ്റിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകനു 22 വര്‍ഷം കഠിന തടവ്
Next »Next Page » ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine