കോഴിക്കോട്: ട്രെയിന്‍ യാത്രികയായ യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച ജംബുലി ബിജുവെന്ന കുപ്രസിദ്ധ ക്രിമിനലിനെ സഹയാത്രികര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പരശുറാം എക്സ്പ്രസ്സില്‍ വച്ച് വടകര കഴിഞ്ഞ ഉടനെ ആയിരുന്നു സംഭവം. കുടുമ്പത്തോടൊപ്പം യാത്ര ചെയ്തിരുന്ന യുവതിയെ ബിജു കയറിപ്പിടിച്ചത്. തുടര്‍ന്ന് സഹയാത്രികര്‍ ഇടപെട്ട് യുവതിയെ ബിജുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി. അതോടെ കുപിതനായ ബിജു യാത്രക്കാരെ ആക്രമിക്കുവാന്‍ തുനിച്ചു. തുടര്‍ന്ന് സഹയാത്രികര്‍ ബിജുവിനെ ശരിക്കും കൈകര്യം ചെയ്തു കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസിനു കൈമാറി. സഹയാത്രികരില്‍ നിന്നും മര്‍ദ്ദനമേറ്റ യുവാവിനെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി മോഷണക്കേസുകളിലും സ്ത്രീപീഡനക്കേസുകളിലും പ്രതിയായ ബിജു സംവിധായകന്‍ അന്‍വര്‍ റഷീദിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്ത് വച്ച് കഴിഞ്ഞ മാസം ഒരു യുവതിയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ബിജുവിന്റെ ചുണ്ട് കടിച്ച് മുറിച്ചിരുന്നു. ആറു സ്റ്റിച്ചുകളുമായി അന്ന് അവിടെ നിന്നും മുങ്ങിയ ബിജു ഇപ്പോള്‍ ട്രെയിനില്‍ പീഡന ശ്രമത്തിനു പിടിയിലാകുകയായിരുന്നു.