ഫസല്‍ വധം: കാരായിമാരുടെ ജാമ്യാപേക്ഷ തള്ളി

December 19th, 2012

കൊച്ചി:തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവരുടേയും ജാമ്യാപേക്ഷ നേരത്തെയും തള്ളിയിരുന്നു. ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ കൊടി സുനിയാണ് ഫസല്‍ വധക്കേസില്‍ ഒന്നാം പ്രതി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്‌ കാരായി രാജന്‍. കണ്ണൂര്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതാണ് കൊലക്ക് കാരണമായത്. 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപ്പെട്ടത്. തേജസ് പത്രത്തിന്റെ ഏജന്റായ ഫസല്‍ പുലര്‍ച്ചെ പത്ര വിതരണത്തിന് പോകുമ്പോളാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതോടെ ആണ് സി.പി.എം പ്രവര്‍ത്തകരുടെ പങ്കുള്‍പ്പെടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പുറത്ത് വന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭൂരിപക്ഷ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിന്: വെള്ളാപ്പള്ളി നടേശന്‍

December 17th, 2012

കൊച്ചി: ഭൂരിപക്ഷ സമുദായത്തിലെ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിനാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ ഐക്യത്തിനെതിരെ പിണറായി വിജയന്‍ പറഞ്ഞത് ഭാവിയില്‍ അദ്ദേഹത്തിനു തിരുത്തേണ്ടിവരുമെന്നും എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ഗുണം പ്രയോജനപ്പെടുത്തുവാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്വന്തം നില നില്പിനായി ഉമ്മന്‍ ചാണ്ടി ത്യാഗിയാവുകയാണെന്നും ഭരണം നില നിര്‍ത്തുവാന്‍ ഈ തറവേലയുടെ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിത ന്യൂനപക്ഷം അനര്‍ഹമായത് നേടുകയും ഭൂരിപക്ഷത്തിന് അര്‍ഹമായത് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്ന ചിന്തവളര്‍ന്നതും സാധുവാകുന്നതും. വര്‍ഗ്ഗീയ അജണ്ട മാത്രമുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്സിനും എതിരെ ആരും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എന്‍.ഡി.പിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എടുത്തു കാട്ടി തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ പ്രതിപക്ഷത്തിനാകുന്നില്ലെന്ന് അതില്‍ കുറ്റപ്പെടുത്തുന്നു. ഐക്യം ചരിത്ര നിയോഗമാണെന്നും കേരളത്തിലുണ്ടാകേണ്ട ഗുണകരമായ സാമൂഹിക മാറ്റത്തിന് കരുത്തും ഊര്‍ജ്ജവും പകരുവാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുവാന്‍ തയ്യാറാകുന്നവരെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ സമാന്തര പ്രവര്‍ത്തനം എസ്.എന്‍.ഡി.പിയില്‍ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി അസന്ധിക്തമായി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദനിക്ക് നീതി നല്‍കേണ്ടത് കോടതി: വി.എസ്.അച്ച്യുതാനന്ദന്‍

December 15th, 2012

തിരുവനന്തപുരം:ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി നല്‍കേണ്ടത് കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍.ഡി.എഫോ യു.ഡി.എഫോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത രോഗങ്ങള്‍ അലട്ടുന്ന മദനിക്ക് കോടതി ഇനിയും ജാമ്യം അനുവദിച്ചിട്ടില്ല. ഇന്ത്യയിലെ ഏതു പൌരനൌം ലഭിക്കേണ്ട നീതിയും മാനുഷിക പരിഗണനയും മദനിക്കു നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതര വര്‍ഷം മദനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മദനി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞു വരികയാണ്. തന്റെ ആദ്യകാല നിലപാടുകളെ മദനി തിരസ്കരിച്ചതാണെന്നും അതിനാലാണ് അദ്ദേഹത്തെ സി.പി.എം സ്വാഗതം ചെയ്തതെന്നും മുന്‍ കാലങ്ങളില്‍ മദനിയോ സുഹൃത്തുക്കളോ നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും സി.പി.എം പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ടി.കെ. രജീഷിനെ ചോദ്യം ചെയ്യാന്‍ അനുമതി

December 15th, 2012

കോഴിക്കോട്: യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വച്ച് വെട്ടികൊലപ്പെടുത്തിയ കേസില്‍ ടി.കെ.രജീഷിനെ ചോദ്യം ചെയ്യുവാന്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷൌക്കത്തലിയാണ് അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ രജീഷിനെ ചോദ്യം ചെയ്യും.

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെന്ന് കണ്ട പ്രതികളെ സുപ്രീം കോടതി വരെ ശിക്ഷിച്ചിരുന്നു. എന്നാല്‍ ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രജീഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ശിക്ഷ ലഭിച്ചത് അതില്‍ പങ്കെടുത്ത ഒരാള്‍ക്ക് മാത്രമാണെന്നും താനുള്‍പ്പെടെ ചിലര്‍ അതില്‍ പങ്കാളികളാണെന്നുമാണ് രജീഷ് പോലീസിനു മൊഴിനല്‍കിയത്. പിന്നീട് ഇയാള്‍ കോടതിയില്‍ ഇത് നിഷേധിക്കുകയുണ്ടായെങ്കിലും ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടുകയയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകളുടെ കാമുകന്റെ അമ്മയെ കൊലപ്പെടുത്തിയ പിതാവിനെ റിമാന്റ് ചെയ്തു

December 15th, 2012

അമ്പലപ്പുഴ: പ്രണയ നൈരാശ്യം മൂലം മകള്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനെ കോടതി റിമാന്റ് ചെയ്തു. അമ്പലപ്പുഴ കോടതിയാണ് പുന്നപ്ര പറവൂര്‍ സ്വദേശി ഹരിദാസിനെ റിമാന്റ് ചെയ്തത്. ഹരിദാസിന്റെ മകള്‍ ഹരിത അനീഷ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഹരിത ബുധനാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. മകളുടെ ആത്മഹത്യയെ തുടര്‍ന്ന് അനീഷിനെ അന്വേഷിച്ച് ഹരിദാസ് അയാളുടെ വീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ അനീഷിനെ കാണാതായതിനെ തുടര്‍ന്ന് അയാളുടെ മാതാവ് പത്മിനിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. പുന്നപ്ര തെക്ക് അറവുകാട് തെക്കേ മഠം ശശിയാണ് കൊല്ലപ്പെട്ട പത്മിനിയുടെ ഭര്‍ത്താവ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശാഭിമാനി ജീവനക്കാരന്റെ കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റില്‍
Next »Next Page » മാ‍യാവിയുടെ സൃഷ്ടാവ് എന്‍.എം മോഹന്‍ അന്തരിച്ചു »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine