കാണാതായ ആനയെ പോലീസ് പൊക്കി

October 8th, 2011
elephant-epathram
മലപ്പുറം: കാണ്മാനില്ല മോഷണം പോയി തുടങ്ങിയ പരാതികള്‍ പോലീസു കാര്‍ക്ക് പുത്തരിയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ലഭിച്ച പരാതി കണ്ട് ശരിക്കും ഒന്ന് ഞെട്ടി. കാരണം കാണാതായത് മാലയോ വളയോ അല്ല കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ആണ്. തേഞ്ഞിപ്പാലം പോലീസിനാണ് കൂപ്പില്‍ പണിക്ക് പോയ “മോഹനന്‍” എന്ന ആനയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ്  റാഫിയായിരുന്നു പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം നടത്തുകയും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കാണാതായ ആനയെ കണ്ടെത്തുകയും ചെയ്തു. ആന ഒറ്റക്കല്ല കൂടെ പാപ്പാനും ഉണ്ട്. ആനയേയും പാപ്പാനേയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ആന പോലീസ് സ്റ്റേഷനില്‍ കയറിയ  വിവരം അറിഞ്ഞ് ധാരാളം ആളുകള്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി. ഇതിനിടയില്‍ ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉന്നയിച്ചു കൊണ്ട് പള്ളിക്കല്‍ സ്വദേശിയായ അഷ്‌റഫും എത്തി. 13 വയസ്സുള്ള ഈ ആനക്കുട്ടിയെ കഴിഞ്ഞ ആഗസ്റ്റില്‍ നാഗര്‍കോവിലില്‍ നിന്നും വാങ്ങിയതാണെന്നാണ് അഷ്‌റഫിന്റെ വാദം. തര്‍ക്കം രൂക്ഷമായപ്പോള്‍ ഫോറം 60 യും ആനയുടെ മൈക്രോ ചിപ് സംബന്ധിച്ച രേഖകളും ഹാജരാക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടു. ആനയുടെ സംരക്ഷണം തല്‍ക്കാലം അഷ്‌റഫിനെ ഏല്പിച്ചു. സ്റ്റേഷനുള്ളില്‍ ഉടമസ്ഥാവകാശ തര്‍ക്കം നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാകാതെ പുറത്ത് നില്‍ക്കുകയായിരുന്ന ആന സ്റ്റേഷന്‍ പരിസരത്തെ ചെടികള്‍ പിഴുതു തിന്നു തല്‍ക്കാലം വിശപ്പടക്കുന്ന തിരക്കിലായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on കാണാതായ ആനയെ പോലീസ് പൊക്കി

ആന്ത്രാക്സ് മൂലം പിടിയാന ചരിഞ്ഞു

September 24th, 2011
elephant-epathram
കുമളി:പെരിയാര്‍  കടുവ-വന്യജീവി സങ്കേതത്തിലെ വനമേഘലയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ പിടിയാന ആന്ത്രാക്സ് മൂലമാണ് മരിച്ചതെന്ന് പ്രാഥമിക കണ്ടെത്തല്‍. വള്ളക്കടവ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന മച്ചാന്‍ പ്രദേശത്ത്  25 നും 30 നും ഇടയില്‍ പ്രായം വരുന്ന പിടിയാനയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പിലെ വെറ്റിനറി സര്‍ജനായ ഡോ.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉളള സംഘം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ആനയുടെ ജഡം ദഹിപ്പിച്ചു. ആന്തരാവയവങ്ങളുടെയും മറ്റും സാമ്പിള്‍ പാലോടുള്ള വനം വകുപ്പിന്റെ വെറ്റിനറി ലാബിലേക്ക് വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ പ്രദേശാത്ത് 2006-ല്‍ മറ്റൊരാനയേയും ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞതായി കണ്ടെത്തിയിരുന്നു.  ബാസിലസ് ആന്ത്രാക്സ് എന്ന രോഗാണു മനുഷ്യര്‍ ഉള്‍പ്പെടെ ഉള്ള ജീവികളില്‍ ബാധിച്ചാല്‍ ആന്തരാവയവങ്ങളെ ആണ് പ്രധാനമായും ബാധിക്കുക. രോഗം ബാധിച്ച ജീവിയുടെ കുളമ്പ് നഖം എന്നിവ ചീഞ്ഞ് ശരീരത്തില്‍ നിന്നു വേര്‍പെടുകയും ആന്തരാവയവങ്ങള്‍ അഴുകുന്നതിന്റെ ഭാഗമായി വായ, മൂക്ക് തുടങ്ങി ശരീരത്തിലെ ദ്വാരങ്ങളിലൂടെ രക്തവും പഴുപ്പും പുറത്തേക്ക് ഒഴുകുന്നു . ഇത് മറ്റു ജീവികളിലേക്കും രോഗം പടരുവാന്‍ ഇടയാക്കുന്നു.  മുപ്പത് വര്‍ഷത്തോളം ജീവിക്കുവാന്‍ ശേഷിയുണ്ട് ആന്ത്രാക്സ് പരത്തുന്ന രോഗാണുവിന്.  ധാരാളം ജീവികള്‍ ഉള്ള പെരിയാര്‍ വന്യജീവി കേന്ദ്രത്തില്‍ ആന്ത്രാക്സ് രോഗം മൂലം ആന ചരിഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണ്. മറ്റു ജീവികളിലേക്ക് ഇത് പടര്‍ന്നു പിടിച്ചാല്‍ അവ കൂട്ടത്തോടെ ചത്തൊടുങ്ങുവാന്‍ ഇടയുണ്ട്.
രോഗം പടരുന്നത് തടയുന്നതിനായി  സാധാരണ രീതിയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുകയാണ് പതിവ്. എന്നാല്‍ വന്യജീവികളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത് പ്രായോഗികമല്ല.  വനമേഘലയോട് ചേര്‍ന്ന പ്രദേശങ്ങളിലും മറ്റും കന്നുകാലികളില്‍  ആന്ത്രാക്സിനെ പ്രതിരോധിക്കുവാനായി “ആന്ത്രാക്സ് പോര്‍ വാക്സിന്‍“ എന്ന പ്രതിരോധ കുത്തിവെപ്പ് നടത്താറുണ്ട്.ഈ രോഗം ബാധിച്ച് കൊല്ലപ്പെടുന്ന ജീവികളുടെ ജഡം കത്തിച്ചു കളയുകയാണ് ചെയ്യുക.ആഴമുള്ള കുഴികളില്‍ കുമ്മായമുള്‍പ്പെടെ പല അണുനാശിനികളും ചേര്‍ത്ത് കുഴിച്ചിടുന്ന പതിവുമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

September 21st, 2011
elephant-epathram
മുത്തങ്ങ: വയനാട് ജില്ലയിലെ മുത്തങ്ങ റെഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. മുത്തങ്ങ സ്വദേശി വാസുവിനെ (41) ആണ് ഇന്നലെ ഉച്ചയോടെ കാട്ടുപാതയില്‍  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആനയുടെ ചവിട്ടേതിനെ തുടര്‍ന്നാകാം മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു.  ഇതു വഴി കടന്നു പോകുകയായിരുന്ന വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ സംഭവസ്ഥലത്തെത്തി. പോലീസ് ഇന്‍‌ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം മൃതദേഹം അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച വാസുവിന് ഭാര്യയും അഞ്ചു മക്കളുമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

August 19th, 2011

 പത്തനംതിട്ട: വിനോദ സഞ്ചാര കേന്ദ്രമായ ഗവിയ്ക്ക് സമീപം നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു മോഴയും, പിടിയാനയും, രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. പ്ലാപ്പിള്ളി വനമേഘലയിലെ ഉള്‍ക്കാട്ടിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് ആനകള്‍ക്ക് ഷോക്കേറ്റതെന്ന് കരുതുന്നു. അടിക്കാടുകള്‍ വളര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടുകയും അതു വഴി കടന്നു പോകുകയായിരുന്ന ആനകള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇടിമിന്നലേറ്റാണ് ആനകള്‍ ചരിഞ്ഞതെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെയും ഈ പ്രദേശത്ത് ഷോക്കേറ്റ് കുട്ടിയാനയടക്കം ആനകള്‍ ചരിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് ഡി.എഫ്.ഒ അടക്കം ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്ര തിരിച്ചിട്ടുണ്ട്. ആനകളുടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം അറിയുകയുള്ളൂ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു

August 9th, 2011

വാളയാര്‍: വാളയാര്‍ അതിര്‍ത്തിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടിലെ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. ചെന്നൈ സ്വദേശി നടേശന്‍ (53) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന  ചന്ദ്രശേഖരന്‍ എന്ന ഫോറസ്റ്റ് ഗാര്‍ഡിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് വാളയാര്‍ അതിര്‍ത്തിയിലെ വനത്തിലൂടെ കടന്നു പോകുന്ന റെയില്‍‌വേ ട്രാക്കിലൂടെ പതിവു നിരീക്ഷണത്തിനായി വനം വകുപ്പ് ജീവനക്കാര്‍ എത്തിയത്. ഈ സമയത്ത് ട്രാക്കിനു സമീപത്തു നില്‍ക്കുകയായിരുന്ന ആനയുടെ മുമ്പില്‍ ഇവര്‍ അകപ്പെടുകയായിരുന്നു. ആനയുടെ മുമ്പില്‍ നിന്നും ഓടിരക്ഷപ്പെടുവാന്‍ ശ്രമിച്ച ഇരുവരേയും ആന ആക്രമിച്ചു. നടേശനെ തുമ്പികൊണ്ട് അടിച്ചു വീഴ്ത്തി ചവിട്ടുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. തുടര്‍ന്ന് ആന ചന്ദ്രശേഖറിനെയും ആക്രമിച്ചു.  പരിക്കേറ്റ ചന്ദ്രശേഖരന്‍ ഫോണ്‍ചെയ്ത് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

14 of 291013141520»|

« Previous Page« Previous « ആണത്തമുണ്ടെങ്കില്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം: വി എസ്
Next »Next Page » കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു »



  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്
  • ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌
  • കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine