തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ് .വര്‍ദ്ധനവ് ജൂലൈ മാസം മുതല്‍ ആയിരിക്കും നടപ്പില്‍ വരിക എന്നാണ് സൂചന. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12% നവും വ്യവസായങ്ങള്‍ക്ക് ഏഴുശതമാനവും വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. പ്രതിമാസം 300 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ഒരേ നിരക്കായിരിക്കും ഈടാക്കുക. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഭീമമായ വര്‍ദ്ധനവ് ഉണ്ടാകില്ല. എന്നാല്‍ വൈദ്യുതി ഉപകരണങ്ങള്‍ വര്‍ദ്ധിച്ചതോടെ മിക്കവീടുകളിലും 200 യൂണിറ്റില്‍ അധികം ഉപയോഗിക്കുന്നുണ്ട്.
നാല്പത് യൂണിറ്റ് വരെ 1.50 രൂപയാണ് യൂണിറ്റ് നിരക്ക്. 41-80 യൂണീറ്റ് വരെ 2.40 രൂപയും 81-120 യൂണിറ്റ് വരെ മൂന്ന് രൂപയും 151-200 യൂണിറ്റ് അരെ 5.30 രൂപയുമാണ് നിരക്കുകള്‍. 300 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ മൊത്തം യൂണിറ്റിന് 6.50 രൂപ നിരക്ക് വച്ച് നല്‍കേണ്ടതായി വരും. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ എതിരെപ്പ് ഇതിനോടകം വന്നു കഴിഞ്ഞു. ഇടതു യുവജന സംഘടനകള്‍ പ്രകടനം നടത്തുകയും വൈദ്യുതി മന്ത്രി ആര്യാടന്റെ കോലം കത്തിക്കുകയും ചെയ്തു.