തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സുണ്ടായിരുന്നു. 1970, 1977, 1980, 1982, 2001 വര്‍ഷ ങ്ങളില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമ സഭയില്‍ എത്തിയിരുന്നു. 1971-77, 1980-81, 2001-2004 കാലയളവില്‍ സംസ്ഥാന മന്ത്രി സഭകളിലും അംഗമായി. 1982-1984 കാലത്ത് നിയമ സഭാ സ്പീക്കര്‍ ആയിരുന്നു അദ്ദേഹം.
മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍ പദവിയിലും ലോക്സഭാംഗം, സംസ്ഥാന കാബിനറ്റ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി. സി. സി. സെക്രട്ടറി, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.