ഹൈദരാബാദ്: അടുത്ത ഏപ്രില്‍ നടക്കാനിരിക്കുന്ന സി. പി. എം ഇരുപതാം പാര്‍ട്ടി കോണ്ഗ്രസിന് കേരളം വേദിയാകാനുള്ള സാധ്യത തെളിഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം എന്നീ നഗരങ്ങളാണ് പരിഗണനയിലെങ്കിലും കോഴിക്കോടിനാണ് സാധ്യത കൂടുതല്‍. എഴുനൂറോളം പാര്‍ട്ടി പ്രതിനിധികളാണ് പങ്കെടുക്കുക. കേരളം വേദിയാകുന്ന കാര്യം വി. എസും സൂചിപ്പിച്ചു. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗത്തിലാണ് കേരളത്തെ വേദിയായി തീരുമാനിച്ചത്. സെപ്തമ്പര്‍ മാസത്തോടെ തുടങ്ങുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കൊണ്ഗ്രസ്സോടെ അവസാനിക്കും. ഇതിനു മുമ്പ് രണ്ടു തവണയാണ് പാര്‍ട്ടി കോണ്ഗ്രസ് കേരളത്തില്‍ വെച്ച് നടന്നത്, 1968-ല്‍ ഒമ്പതാം പാര്‍ട്ടി കോണ്ഗ്രസ് കൊച്ചിയിലും, 1988-ല്‍ പതിമൂന്നാം പാര്‍ട്ടി കോണ്ഗ്രസ് തിരുവനന്തപുരത്തും. ഈ തീരുമാനം കേരളത്തിലെ പാര്‍ട്ടി അണികളെ ആവേശഭരിതരാക്കും.