ചീഫ് വിപ്പ് യു.ഡി.എഫ് സര്‍ക്കാറിന്റെ അന്തകന്‍: മന്ത്രി ഷിബു ബേബി ജോണ്‍

May 7th, 2013

കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. ബേബി ജോണിനെ വിമര്‍ശിക്കുവാന്‍ മാത്രം പി.സി.ജോര്‍ജ്ജ് വളര്‍ന്നിട്ടില്ല. ചീഫ് വിപ്പ് യു.ഡി.എഫിന്റെ അന്തകനാണെന്നും ഈ സര്‍ക്കാറിനു എന്തു സംഭവിച്ചാലും അതിന്റെ ഏക ഉത്തരവാദി പി.സി.ജോര്‍ജ്ജിനായിരിക്കുമെന്നും മന്ത്രി തുറന്നടിച്ചു. അച്യുതമേനോന്‍ സര്‍ക്കാറിനു ശേഷം കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ളതെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിനെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫിനെ ശക്തിപ്പെടുത്താതെ മുറിവേല്പിക്കാനുള്ള വഴികളാണ് ചിലര്‍ നോക്കുന്നതെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍.എസ്.പി (ബി) നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജനങ്ങള്‍ ഇരുട്ടില്‍ ; മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത്

May 1st, 2013

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ക്ഷാമം മൂലം ജനങ്ങള്‍ വലയുമ്പോള്‍ മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത് തുടരുന്നു. വൈദ്യുതി അമൂല്യമാണെന്ന് സര്‍ക്കാര്‍ പരസ്യം നല്‍കുകയും അതേ സമയം മന്ത്രിമാര്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വൈദ്യുതി ദുരുപയോഗം ചെയ്യുകയുമാണ്. കൃഷിമന്ത്രി കെ.പി.മോഹനനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന മന്ത്രിമാരില്‍ മുമ്പന്‍. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ മന്ത്രിമന്ദിരത്തിലെ വൈദ്യുതി ബില്‍ 45,488 രൂപയാണ്. 3,583 യൂണിറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. ധനമന്ത്രി കെ.എം.മാണി 44,448 രൂപയുടെ ബില്ലുമായി തൊട്ടു പുറകില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ വൈദ്യുതി ബില്ല് 42,816 രൂപയാണ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി മുറവിളികൂട്ടുന്ന വൈദ്യുതി മന്ത്രി ആര്യാടനും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. 39,923 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്‍.

കണക്കുകള്‍ പ്രകാരം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജാണ് ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത്. 2,263 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്ല്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി,രമേശ് ചെന്നിത്തല അയോഗ്യന്‍: വെള്ളാപ്പള്ളി

May 1st, 2013

കൊച്ചി: മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോളാണ് വെള്ളാപ്പള്ളി മുസ്ലിം ലീഗിനെതിരെ ഗുരുതരമായ പരാമര്‍ശം നടത്തിയത്. രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍ യോഗ്യനല്ലെന്നും ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ആറുനിലയില്‍ പൊട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ യു.ഡി.എഫിനെ നയിക്കുവാന്‍ ഉമ്മന്‍ ചാണ്ടിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ടീയ നിലപാട് എന്‍.എസ്.എസുമായി കൂടിആലോചിച്ച് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.എം.ലോറന്‍സിനു പരസ്യ ശാസന

April 28th, 2013

തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ചതിനു സി.പി.എം നേതാവ് എം.എം. ലോറന്‍സിനെ പരസ്യമായി ശാസിക്കുവാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനം. പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ശരിയല്ലെന്ന് സമിതി വിലയിരുത്തി. ലോറന്‍സിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തനെ മാധ്യമങ്ങള്‍ വഴി എം.എം.ലോറന്‍സ് നിരന്തരമായി വിമര്‍ശിക്കാറുണ്ടെങ്കിലും അതിന്റെ പേരില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അടുത്തിടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനു വിഭാഗീയതയില്‍ പങ്കുണ്ടായിരുന്നതായി ലോറന്‍സ് ആരോപിച്ചിരുന്നു. പാലക്കാട് സമ്മേളനത്തില്‍ വി.എസിന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യു വിഭാഗത്തെ വെട്ടിനിരത്തിയെന്നും താനും കെ.എന്‍.രവീന്ദ്രനാഥും വി.ബി.ചെറിയാനും അതിന്റെ ഇരകളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. വിജയനൊപ്പം എം.എ.ബേബി കോടിയേരി തുടങ്ങിയവരും സജീവമായിരുന്നു ഇവര്‍ പിന്നീട് തെറ്റു തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടി നേതൃത്വം ഗൌരമായി എടുത്തതാണ് ലോറന്‍സിനെതിരെ അച്ചടക്ക നടപടി വരാന്‍ കാരണം.

യു.ഡി.എഫുമായി പിണങ്ങി നില്‍ക്കുന്ന കെ.ആര്‍. ഗൌരിയമ്മയെ എല്‍.ഡി.എഫിലേക്ക് തിരികെ കൊണ്ടു വരുവാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഈ സമയത്താണ് ഗൌരിയമ്മ അഴിമതി നടത്തിയതായി എം.എം. ലോറന്‍സിന്റെ പരസ്യ പ്രസ്ഥാവന വന്നത്. ഇതും പാര്‍ട്ടി ഗൌരവമായി കണ്ടു.

പാര്‍ട്ടി തീരുമാനം താന്‍ അംഗീകരിക്കുന്നതായും കൂടുതല്‍ ഒന്നും പറയുവാന്‍ ഇല്ലെന്നുമാണ് അച്ചടക്ക നടപടിയെ പറ്റി ലോറന്‍സ് പ്രതികരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിയെ ക്ഷണിച്ചതില്‍ പ്രതിഷേധം: ശിവഗിരി സമ്മേളനത്തില്‍ നിന്നും വി എസ് വിട്ടുനില്ക്കും

April 20th, 2013

തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ കനക ജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് അറിയിച്ചു. ഏപ്രില്‍ 24 മുതല്‍ 26വരെ നടക്കുന്ന സമ്മേളനത്തിലേക്ക് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചത് വിവാദമായിട്ടുണ്ട്. വെവ്വേറെ ചടങ്ങുകളിലാണ് രണ്ടു പേരും പങ്കെടുക്കുന്നത് എങ്കിലും ഗുജറാത്തിലെ മുസ്ലിംകളെ വംശഹത്യ നടത്താന്‍ നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് ഉചിതമല്ല എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും ‍ ഇക്കാര്യം ധര്‍മമീമാംസ പരിഷത്തിന്റെ പ്രസിഡന്‍റായ സ്വാമി പ്രകാശാനന്ദയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയ കണ്ടത് വിവാദമായി
Next » — Next Page » തൃശ്ശൂര്‍ പൂരം: ശ്രദ്ധേയമായ അസാന്നിധ്യങ്ങള്‍ »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine