ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷവുമായി സഖ്യമില്ല: എ. കെ. ആന്റണി

April 13th, 2013

ak-antony-epathram

കൊച്ചി: വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷവുമായി യാതൊരു വിധ സഖ്യത്തിനും ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി. തിരഞ്ഞെടുപ്പിനു ശേഷം ഉള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യു. പി. എ. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കേന്ദ്രത്തില്‍ ഒരു ഇടക്കാല തിരഞ്ഞെടുപ്പ് ആരും സ്വപ്നം കാണേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിഹരിക്കാവുന്ന പ്രശ്നങ്ങളേ കേരളത്തിലെ യു. ഡി. എഫില്‍ ഉള്ളൂ എന്ന് ആന്റണി പറഞ്ഞു. കേരളത്തിലെ വരള്‍ച്ച നേരിടുവാന്‍ ആവുന്നത്ര കേന്ദ്ര സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു

April 13th, 2013

കൊച്ചി: കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൈക്കൂലിക്കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥനുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു. മന്ത്രിയുടെ ചെങ്ങന്നൂരിലെ വസതിയില്‍ വച്ചായിരുന്നു കഴിഞ്ഞ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. ക്വാറി ഉടമകളില്‍ നിന്നും ലക്ഷക്കണക്കിനു രൂപയും സ്വര്‍ണ്ണവും കൈക്കൂലിയായി സ്വീകരിച്ചതിനു അറസ്റ്റിലായ ഖനി സുരക്ഷാ വിഭാഗം ഡയറക്ടര്‍ നരസയ്യയാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ഇയാള്‍ സി.ബി.ഐയുടെ പിടിയിലായത്. അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ മന്ത്രിയെ വീട്ടില്‍ വന്നു കണ്ടത് വിവാദത്തിനു വഴിവച്ചിരിക്കയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മജീദിന്റേയും തങ്ങളുടേയും തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ല: ആര്യാടന്‍

March 17th, 2013

കല്പറ്റ/കോഴിക്കോട്: തനിക്ക് ശരിയെന്ന് തോന്നുന്നത് പറയുവാന്‍ മജീദിന്റേയും തങ്ങളുടേയും തീട്ടൂരം ആവശ്യമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പോലും തന്റെ കാര്യങ്ങളില്‍ ഇടപെടുവാന്‍ വളര്‍ന്നിട്ടില്ല. ഇവരുടെ തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുവാനും രാജിവെയ്ക്കുവാനും തന്നെ കിട്ടില്ലെന്നും ആര്യാടന് കൂട്ടിച്ചേര്‍ത്തു‍. സംസ്ഥാന ബജറ്റിനോട് വിയോജിപ്പുണ്ടെങ്കില്‍ ആര്യാടന്‍ രാജിവെക്കട്ടെ എന്ന മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍. ജനാധിപത്യത്തെ കുറിച്ചും കൂട്ടുത്തരവാദിത്വത്തെ കുറിച്ചും തന്നെ പഠിപ്പിക്കേണ്ടെന്നും മജീദ് സ്വന്തം പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

മുസ്ലിം ലീഗും ആര്യാടനും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പലപ്പോഴും പരസ്യമായ പ്രസ്ഥാവനകളിലും വാക് പോരിലും എത്താറുണ്ടെങ്കിലും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് പാണക്കാട് ഹൈദരലി തങ്ങള്‍ പോലും തന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ വളര്‍ന്നിട്ടില്ല എന്ന താക്കീത് മുസ്ലിംലീഗ് അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തിലേക്ക് കാര്യമായൊന്നും ബഡ്ജറ്റില്‍ വകയിരുത്താത്തതിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം ആര്യാടന്‍ പ്രകടിപ്പിച്ചിരുന്നു. ബഡ്ജറ്റ് അവതരിപ്പിക്കും മുമ്പ് മന്ത്രിമാരുമായോ ഘടക കക്ഷികളുമായോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മാണി പറയുകയാണെങ്കില്‍ രാജിവെച്ച് രാഷ്ടീയത്തില്‍ നിന്നും മാറി നില്‍ക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അധിക്ഷേപം തുടരുന്നു: പി.സി.ജോര്‍ജ്ജിനെതിരെ പ്രതിഷേധം രൂക്ഷം

March 16th, 2013

കൊച്ചി: മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ വിവിധ നേതാക്കന്മാര്‍ക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നടത്തുന്ന അധിക്ഷേപം തുടരുന്നതില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നു. മണ്‍‌മറഞ്ഞ കമ്യൂണിസ്റ്റു നേതാക്കളെ വ്യക്തിഹത്യ നടത്തും വിധം മോശം പരാമര്‍ശങ്ങള്‍ ജോര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ എം.എല്‍.എ വി.എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ വച്ച് ചെരുപ്പൂരി അടിക്കുവാന്‍ ഓങ്ങി. ജോര്‍ജ്ജിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭയില്‍ എത്തിയത്. നിയമസഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുവാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ ആവശ്യപ്പെട്ടു.

സി.പി.ഐ നേതാവായിരുന്ന ടി.വി.തോമസിനു വഴിനീളെ മക്കള്‍ ഉണ്ടെന്ന് തനിക്കറിയാമെന്നും തോമസിനെ പോലെ താന്‍ പെണ്ണ് പിടിച്ചിട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയെ തെണ്ടിയെന്നും കെ.ആര്‍.ഗൌരിയമ്മയെ കിളവിയെന്നുമെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ അവസരങ്ങളിലായി പി.സി. ജോര്‍ജ്ജ് അധിക്ഷേപിച്ചു. ഗൌരിയമ്മയെ അധിക്ഷേപിച്ച പി.സി. ജോര്‍ജ്ജിനെതിരെ യു.ഡി.എഫില്‍ പരാതി നല്‍കുമെന്ന് ജെ.എസ്.എസ് നേതൃത്വം വ്യക്തമാക്കി.

മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് മുന്നണി അംഗങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ജോര്‍ജ്ജിനെതിരെ യു.ഡി.എഫിലും പ്രതിഷേധം ശക്തമാണ്. കേരള കോണ്‍ഗ്രസ്സ് മാണിവിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് പി.സി.ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായി പരസ്യമായിതന്നെ രംഗത്ത് വന്നു. വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍ ഉള്‍പ്പെടെ പല പ്രമുഖ കോണ്‍ഗ്രസ്സ് എം.എല്‍.എമാരും ജോര്‍ജ്ജിനെ കയറൂരിവിടുവാന്‍ അനുവദിക്കരുതെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരില്‍ ചിലരും ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളില്‍ അസംതൃപ്തരാണ്. പി.സി. ജോര്‍ജ്ജ് ഒരു വിഴുപ്പ് ഭാണ്ഡമാണെന്നും അദ്ദേഹത്തെ ഇനിയും ചുമക്കാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടും ഇടപെടണമെന്നും കോണ്‍ഗ്രസ്സ് പാര്‍ളമെന്ററി പാര്‍ട്ടി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജോജ്ജ് നല്‍കുന്ന വിപ്പ് അനുസരിക്കുവാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ചില കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ പറഞ്ഞു. എന്നാല്‍ മുഖമന്ത്രിയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഇനിയും ഉണ്ടയിട്ടില്ല. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കുവാന്‍ അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്ത് ചീഫ് വിപ്പ് സ്ഥാനം രാജിവെപ്പിക്കുവാന്‍ നോക്കേണ്ടെന്നും കെ.എം.മാണി ആവശ്യപ്പെട്ടാല്‍ താന്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രിസ്ഥാനം രാജിവെക്കില്ല: കെ.ബി. ഗണേശ് കുമാര്‍

February 13th, 2013

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് മന്ത്രി ഗണേശ് കുമാര്‍. തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി കത്തു നല്‍കിയത് മുഖ്യമന്ത്രിക്കാണെന്നും അതിനുള്ള മറുപടി അദ്ദേഹം നല്‍കിക്കൊള്ളുമെന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി. രാജിവെക്കുവാന്‍ താന്‍ എന്തു തെറ്റാണ്‍` ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.ഗണേശ്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പിന്‍‌വലിക്കുകയാണെന്നും അതിനാല്‍ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ബി) മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതിനോട് പ്രതിക്കുകയായിരുന്നു മന്ത്രി.

ഗണേശ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റുവാന്‍ അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള പലതവണ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികമായി കത്തു ലഭിച്ചാല്‍ പരിഗണിക്കാമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് പിള്ള ഒപ്പിട്ട കത്താണ് നേതാക്കളായ സി.വേണുഗോപാലന്‍ നായര്‍, വി.എസ്. മനോജ് കുമാര്‍ എന്നിവര്‍ വഴി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്ക് വിധേയനായിട്ടല്ല ഗണേശ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബാലകൃഷ്ണ പിള്ള ആരോപിക്കുന്നത്.പിള്ള ഗ്രൂപ്പിന്റെ ഒരേ ഒരു എം.എല്‍.എയും മന്ത്രിയുമാണ് കെ.ബി.ഗണേശ് കുമാര്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അപമര്യാദയാര്‍ന്ന പരാമര്‍ശം: വയലാര്‍ രവിയ്ക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍
Next »Next Page » ജോർജ്ജ് ഓണക്കൂറിന് സുവർണ്ണ മുദ്ര »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine