ആയിരങ്ങളെ സാക്ഷി നിര്‍ത്തി ചുംബന സമരം

November 2nd, 2014

kiss-of-love-protest-kerala-against-moral-policing-epathram

കൊച്ചി: സദാചാര പോലീസിനെതിരെ കിസ് ഓഫ് ലൌ എന്ന നവ മാധ്യമ കൂട്ടായമ ആഹ്വാനം ചെയ്ത ചുമ്പന സമരത്തിന് കൊച്ചിയിലെ മറൈന്‍ ഡ്രൈവും ലോ കോളേജ് പരിസരവും സാക്ഷിയായി. മറൈന്‍ ഡ്രൈവിലും ലോ കോളേജ് പരിസരത്തും വച്ച് സമരത്തിന് എത്തിയവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് യുവതികള്‍ ഉള്‍പ്പെടെ സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. ഇവരെ പിന്നീട് വിട്ടയച്ചു. സമരാനുകൂലികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സമരാനുകൂലികള്‍ ആരോപിച്ചു.



പോലീസിന്റേയും പ്രതിഷേധക്കാരുടേയും ഇടയില്‍ വച്ചു സമരാനുകൂലികള്‍ പരസ്പരം കെട്ടിപ്പിടിച്ചും ചുമ്പിച്ചും സമരത്തെ വിജയമാക്കി.

ആയിരക്കണക്കിനു പേരാണ് ചുമ്പന സമര വേദിയായ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയിരുന്നത്. സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. കെ. എസ്. യു., സമസ്ത, എസ്. ഡി. പി. ഐ., ശിവസേന തുടങ്ങിയ സംഘടനകള്‍ ചുമ്പന സമരത്തിനെതിരെ പ്രകടനവുമായി മറൈന്‍ ഡ്രൈവിലേക്ക് എത്തിയിരുന്നു. ഇതിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

കൊച്ചിയിലെ ചുമ്പന പ്രതിഷേധത്തിന് ഹൈദരാബാദ് സര്‍വ്വകലാശാലയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു സംഘം യുവതീ യുവാക്കള്‍ രംഗത്തു വന്നു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരാനുകൂലികള്‍ പരസ്പരം ചുംബിച്ചതോടെ ആര്‍. എസ്. എസ്. പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞു.

കോഴിക്കോട് ഡൌണ്‍ ടൌണ്‍ ഹോട്ടലില്‍ യുവതീ യുവാക്കള്‍ പരസ്പരം ചുമ്പിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന്റെ ഭാഗമായാണ് കിസ് ഓഫ് ലൌ എന്ന ഇന്റര്‍നെറ്റ് കൂട്ടായ്മ കൊച്ചിയില്‍ ചുമ്പന കൂട്ടായ്മ സംഘടിപ്പിച്ചത്. സദാചാര പൊലീസിനെതിരെ ഉള്ള ചുമ്പന സമരത്തെ അനുകൂലിച്ചും എതിര്‍ത്തുകൊണ്ടും ധാരാളം പ്രതികരണങ്ങള്‍ വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി.ടി. ഉഷയുടെ സ്കൂളിനു മുമ്പില്‍ സി.പി.എം. സമരം

October 21st, 2014

pt-usha-medals-epathram

കോഴിക്കോട്: ലോക കായിക വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ടിന്റു ലൂക്ക ഉള്‍പ്പെടെ നിരവധി പേരെ പരിശീലിപ്പിച്ച കായിക കേരളത്തിന്റെ അഭിമാനമായ പി. ടി. ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിനെതിരെ സി. പി. എം. സമരം. കെ. എസ്. ഐ. ഡി. സി. യുടെ ഇന്‍‌ഡ്സ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്താണ് സ്കൂള്‍. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായെന്ന് ആരോപിച്ചാണ് സമരം. എന്നാല്‍ കെ. എസ്. ഐ. ഡി. സി. അടുത്ത കാലത്തു നടത്തിയ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലമാണ് വെള്ളക്കെട്ടെന്നാണ് ഉഷ സ്കൂളിന്റെ വിശദീകരണം.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണയും ഒപ്പം സി. പി. എമ്മിന്റെ സമരവും മൂലം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഗുജറാത്തിന്റെ കായിക വികസനത്തിനായി ഉള്ള ക്ഷണം സ്വീകരിക്കുവാന്‍ പി. ടി. ഉഷ തീരുമാനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ഉഷയെ ക്ഷണിച്ചിരുന്നു. അന്ന് പക്ഷെ ഉഷ ഗെയിംസുകളുടെ തിരക്കുകളില്‍ ആയിരുന്നു. ഇതിനിടെ നരേന്ദ്ര മോദി പ്രധാന മന്ത്രിയാകുകയും ചെയ്തു. ഗുജറാ‍ത്ത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച പി. ടി. ഉഷ അടുത്ത മാസം 9ന് ഗുജറാത്തിലെത്തി സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ സന്ദീപ് പ്രതാപുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ഗുജറാത്ത് സ്പോര്‍ട്സ് അതോറിറ്റിയുമായി ധാരണാ പത്രത്തില്‍ ഒപ്പിടും. ഇപ്പോള്‍ സമരം നടക്കുന്ന കിനാലൂരിലെ ഉഷ സ്കൂള്‍ പോലെ മികച്ച അത്‌ലറ്റുകളെ വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന ഒരു സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. 9 മുതല്‍ 14 വരെ ആറ്‌ കേന്ദ്രങ്ങളില്‍ സെലക്ഷന്‍ ട്രയലും നടത്തും.

ഗുജറാത്തിലെ സ്പോര്‍ട്സിന്റെ വികസനത്തിനായി ഞാന്‍ സഹകരിക്കും. എന്നാല്‍ താന്‍ കേരളം വിട്ട് എങ്ങും പോകുന്നില്ലെന്ന് ഉഷ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സരിത എസ്. നായരുടെ ഷോ സൂപ്പര്‍ ഹിറ്റ്

October 13th, 2014

തിരുവനന്തപുരം: ഒരു പ്രമുഖ മലയാളം ചാനലില്‍ ഇന്നലെ സരിത പങ്കെടുത്ത ഒരു ചാറ്റ് ഷോ സൂപ്പര്‍ ഹിറ്റ്. സോളാര്‍ കേസിലെ വിവാദ നായികയായ സരിതയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉള്ള ഈ ഷോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു എങ്കിലും ഷോ ധാരാളം പേര്‍ കാണുകയുണ്ടായി. വളരെ ആഹ്ലാദവതിയായാണ് അവര്‍ പങ്കെടുത്തത്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ക്ക് തന്മയത്വത്തോടെ മറുപടി നല്‍കി.ഒപ്പം അവര്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. പരിപായില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കുത്തരമായി തന്റെ പ്രണയത്തെ പറ്റി അവര്‍ മനസ്സു തുറന്നു. തന്റെ ഒരു അകന്ന ബന്ധുവാണ് ആദ്യ പ്രണയത്തിലെ നായകന്‍ എന്നും ഇപ്പോളും പരസ്പരം കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സംസാരിക്കാറില്ല.

സിനിമയിലേക്കുള്ള കടന്നുവരവിനെ പറ്റി സരിത വാചാലയായി. മാധ്യമങ്ങളുടെ ക്യാമറക്ക് മുമ്പില്‍ നില്‍ക്കുന്നതു പോലെ അല്ല സിനിമയില്‍ അഭിനയിക്കുന്നതെന്നും ആദ്യമായി ക്യാമറക്ക് മുമ്പില്‍ നിന്നപ്പോള്‍ തനിക്ക് ടെന്‍ഷന്‍ തോന്നിയെന്നും സരിത പറഞ്ഞു. അന്ത്യകൂതാശ എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ ഇരുപത്തിരണ്ടു കാരന്റെ അമ്മയായാണ് സരിത അഭിനയിച്ചിരിക്കുന്നത്. അവസരം ലഭിച്ചാല്‍ സീരിയലുകളില്‍ അഭിനയിക്കുവാന്‍ താല്പര്യം ഉണ്ടെന്നും അവര്‍ പറഞ്ഞു.

രാഷ്ടീയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ റോള്‍ മോഡല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. പറയേണ്ടിടത്തു പറഞ്ഞും മൌനം പാലിക്കേണ്ടിടത്ത് മൌനം പാലിച്ചും തന്മയത്വത്തോടെ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയുടെ രീതിയെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും തനിക്ക് ആഗ്രഹം ഉണ്ടെന്ന് സരിത വ്യക്തമാക്കി.

ഈ ഷോ പ്രക്ഷേപണം ചെയ്ത ഇന്നലെ തന്നെയാണ് സരിതയുടെ എന്ന പേരില്‍ നഗ്നരംഗങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ വാട്സ് അപ്പ് വഴി വ്യാപകമായി പ്രചരിച്ചിരിക്കുന്നതും. ഓണ്‍ലൈനില്‍ വിവാദ നായിക സരിതയുടെ എന്ന പേരില്‍ ഉള്ള ആറു ക്ലിപ്പുകള്‍ വൈറല്‍ ആയിരിക്കുകയാണ്. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നും താന്‍ ആത്മഹത്യ ചെയ്യില്ലെന്നുമാണ് വിവാദ ദൃശ്യങ്ങളെ കുറിച്ച് സരിത മാധ്യമങ്ങളോട് പ്രതികരിച്ചത്. സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊടിയത്തൂര്‍ സദാചാര കൊലപാതകം: 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

October 9th, 2014

crime-epathram

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവ് കൂടാതെ 50000 രൂപ വീതം പിഴയും നല്‍കണം. എരഞ്ഞിപ്പാലം പ്രത്യേക അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കൊടിയത്തൂര്‍ തേലീരി കോട്ടുപ്പുറത്ത് ഷഹീദ് ബാവ (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായിരുന്ന അഞ്ചു പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആക്രമണം എന്നിവ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് സദാചാര കൊലപാതകത്തില്‍ ഇത്രയധികം പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്.

കൊടിയത്തൂര്‍ സ്വദേശികളാണ് പ്രതികള്‍. ഒന്നം പ്രതി കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പു (55), മൂന്നാം പ്രതി നാറഞ്ചിലത്ത് അബ്ദുള്‍ കരീം (45), നാലം പ്രതി ഓട്ടോ ഡ്രൈവര്‍ നടക്കല്‍ കൊട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31), അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ് (28), ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് (22), എട്ടാം പ്രതി റാഷിദ് (22), ഒന്‍പതാം പ്രതി എള്ളങ്ങള്‍ ഹിജാസ് റഹ്മാന്‍ (24), പത്താം പ്രതി നാറാഞ്ചിലത്ത് മുഹമ്മദ് ജംഷീര്‍ (25), പതിനൊന്നാം പ്രതി കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.

2011 നവംബര്‍ ഒന്നിനു ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടിയത്തൂരില്‍ വില്ലേജ് ഓഫീസിനു സമീപം യുവതിയും മകളും താമസിക്കുന്ന വീട്ടില്‍ ഷഹീദ് ബാവ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവ ദിവസം അര്‍ദ്ധ രാത്രിയില്‍ ഷഹീദ് ബാവയെ ഓട്ടോ റിക്ഷക്കാരന്‍ നല്‍കിയ വിവരം അനുസരിച്ച് പ്രതികളും സംഘവും തടഞ്ഞു വെച്ചു. തുടര്‍ന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമാ‍യി പരിക്കേറ്റ ബാവ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധം; അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു

September 28th, 2014

കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ കൊലപാതക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു. അന്വേഷണം ഏറ്റെടുക്കുവാന്‍ തയ്യാറാ‍ണെന്ന് സി.ബി.ഐ ഡയറക്ടര്‍ രണ്‍ജിത് സിന്‍‌ഹ പേഴ്സണല്‍ മന്ത്രാലയത്തിനു കത്തു നല്‍കി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. മനോജിന്റെ കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തുവാന്‍ സംസ്ഥന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മനോജിന്റെ വീട് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് പറഞ്ഞിരുന്നു. കണ്ണൂരിലെ അക്രമവും കൊലപാതകവും കേന്ദ്ര സര്‍ക്കാര്‍ ഗൌരവത്തോടെ ആണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനോജ് വധക്കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ സി.പി.എം രംഗത്തെത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ആര്‍.എസ്.എസ് മനസ്സാണെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനു പിന്നില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ഈ മാസം ആദ്യമാണ് കതിരൂര്‍ ഇക്കാസ് മേട്ടയില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍ ആയി.മനോജിന്റെ കൊലയ്ക്ക് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിച്ച സംഘപരിവാര്‍ സംഘടനകള്‍ കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘം ചില സി.പി.എം പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി.

അതേ സമയം ഏറെ കോളിളക്കം സൃഷ്ടിച്ച ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധക്കേസ് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമര്‍ദ്ധമുണ്ടായെങ്കിലും കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുവാന്‍ തയ്യാറായിരുന്നില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി വിധിച്ച സി.പി.എം പ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നികുതി ബഹിഷ്കരിക്കാൻ ആഹ്വാനം
Next »Next Page » കൊടിയത്തൂര്‍ സദാചാര കൊലപാതകം: 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine