ആലപ്പുഴ: ഹിന്ദുമതത്തില്‍ നിന്നും ആയിരക്കണക്കിനു ആളുകള്‍ ക്രിസ്ത്യന്‍-മുസ്ലിം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തില്‍ എട്ടു കുടുമ്പങ്ങളില്‍
നിന്നായി മുപ്പത്തഞ്ചോളം പേര്‍ വീണ്ടും ഹിന്ദുമതം സ്വീകരിച്ചത് വന്‍ വിവാദമാകുന്നു. കേരളത്തില്‍ നിന്നും ഉള്ള എം.പിമാര്‍ വിഷയം ഉന്നയിച്ചു. നേരത്തെ
ക്രിസ്ത്യന്‍ മതവിവിശ്വാസം സ്വീകരിച്ച ഹിന്ദു കുടുമ്പങ്ങളില്‍ നിന്നുമുള്ള മുപ്പത്തഞ്ച് പേര്‍ വീണ്ടും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തി. ആലപ്പുഴയിലെ
കിളിച്ചനെല്ലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ അഞ്ചുമണിയോടെ ഗണപതി ഹോമത്തോടെ ആണ് ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നീട് ശുദ്ധികലശം, ഗായത്രീമന്ത്രം ചൊല്ലിക്കൊടുക്കല്‍ വസ്ത്രദാനം തുടങ്ങിയ ചടങ്ങുകളും നടന്നു.
ഹിന്ദു ഹെല്പ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്താല്‍ ആണ് ഇവര്‍ ക്രിസ്തുമതം വിട്ട് തിരികെ വന്നതെന്ന് സൂചനയുണ്ട്. വി.എച്ച്.പി.പ്രവര്‍ത്തകര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഉത്തരേന്ത്യയിലെ ഘര്‍ വാപസി (വീട്ടിലേക്ക് മടങ്ങിവരിക) എന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതോടെ സംഭവം ദേശീയ തലത്തിലും ശ്രദ്ധനേടി. നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ല ഇവിടെ നടന്നതെന്ന് സംഘപരിവാര്‍ വ്യക്തമാക്കി.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഘര്‍ വാപസിക്കെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ളമെന്റിന്റെ ഇരു സഭകളിലും നടക്കുന്നത്. ഗുജറാത്തില്‍ 225 പേര്‍ കഴിഞ്ഞ ദിവസം തിരികെ ഹിന്ദുമതം സ്വീകരിച്ചിരുന്നു. മത പരിവര്‍ത്തന നിരോധനം നടപ്പിലാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.