- എസ്. കുമാര്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

തിരുവനന്തപുരം : അബുദാബി – കൊച്ചി വിമാനത്തിലെ 6 യാത്രക്കാർക്ക് എതിരെ തിരുവനന്തപുരം വലിയതുറ പോലീസ് കേസെടുത്തു. വിമാനത്തിന്റെ പൈലറ്റിന്റെ പരാതിയെ തുടർന്നാണ് കേസ്. യാത്രക്കാർ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറി വിമാനം റാഞ്ചാൻ ശ്രമിച്ചു എന്ന് പൈലറ്റ് പോലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാർക്ക് എതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. കണ്ടാൽ അറിയാവുന്ന 6 പേർക്ക് എതിരെയാണ് കേസ്.
- ജെ.എസ്.
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, വിമാന സര്‍വീസ്

തിരുവനന്തപുരം : നാടകീയമായ സംഭവങ്ങൾക്ക് ഒടുവിൽ എയർ ഇന്ത്യാ വിമാനം കൊച്ചിയിലേക്ക് പറക്കും എന്ന് തീരുമാനമായി. നേരത്തെ പറഞ്ഞതിന് വിപരീതമായി യാത്രക്കാർക്ക് എതിരെ നിയമ നടപടി ഉണ്ടാവില്ല എന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനം റാഞ്ചുകയാണ് എന്ന പൈലറ്റിന്റെ അടിയന്തര സന്ദേശം തെറ്റായിരുന്നു എന്നാണ് വിലയിരുത്തൽ. ഇത്തരം തെറ്റായ സന്ദേശം നൽകിയ പൈലറ്റിന് എതിരെ നടപടി ഉണ്ടാവും എന്നാണ് സൂചന. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിനാൽ വിമാനം കൊച്ചിയിലേക്ക് കൊണ്ടുപോവാൻ വേറെ പൈലറ്റിനെ തയ്യാറാക്കിയിട്ടുണ്ട്.
വിമാനം റാഞ്ചൽ സന്ദേശം മറ്റ് വിമാനത്താവളങ്ങളിലേക്ക് കൂടി എത്തിയതിനാൽ ഇത് ഒരു വ്യാജ സന്ദേശമാണ് എന്ന് എല്ലാ വിമാനത്താവളങ്ങളേയും അറിയിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കഴിഞ്ഞ ശേഷമേ വിമാനത്തിന് പറക്കാനാവൂ.
- ജെ.എസ്.
വായിക്കുക: എതിര്‍പ്പുകള്‍, പ്രവാസി, വിമാന സര്‍വീസ്

തിരുവനന്തപുരം: വിളപ്പില്‍ ശാലയിലെ സമരക്കാരുമായി ചര്‍ച്ചയ്ക്കെത്തിയ കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടു. താനും വി. എം. സുധീരനും മന്ത്രി മഞ്ഞളാകുഴി അലിയുമായി ചര്‍ച്ച നടത്തിയെന്നും വിളപ്പില്‍ ശാലയിലേക്ക് ഇനിയും മാലിന്യ വണ്ടികള്‍ പ്രവേശിക്കില്ലെന്നും മലിന ജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്നും സുഗതകുമാരി സമരക്കാരെ അറിയിച്ചെങ്കിലും മന്ത്രി നേരിട്ടോ രേഖാമൂലമോ അറിയിച്ചാൽ മാത്രമേ സമരത്തില്‍ നിന്നും പിന്‍വാങ്ങൂ എന്ന് സമരക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയില്‍ വിളപ്പില്‍ ശാലയില്‍ ലീച്ച് ലീച്ചേറ്റ് ട്രീറ്റ്മെന്റ് ഉപകരണങ്ങള്‍ വന്‍ പോലീസ് അകമ്പടിയോടെ എത്തിച്ച പശ്ചാത്തലത്തില്‍ ഇനിയും സര്‍ക്കാരിന്റെ വാക്ക് വിശ്വസിക്കുക പ്രയാസമാണെന്ന് സമരക്കാര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ മന്ത്രിക്കും എം. എല്‍. എ. യ്ക്കും ഇവിടെ വന്ന് ഇക്കാര്യങ്ങള്‍ നേരിട്ടു പറയുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സുഗതകുമാരി അറിയിച്ചു. സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചാല്‍ താനും വി. എം. സുധീരനും ഇവിടെ വന്ന് സമരത്തില്‍ പങ്കാളികളാകും എന്ന് സുഗതകുമാരി പറഞ്ഞെങ്കിലും സമരക്കാര്‍ അവരുടെ ഒത്തു തീര്‍പ്പ് വാഗ്ദാനം തള്ളുകയായിരുന്നു.
സര്‍ക്കാരില്‍ നിന്നും രേഖാമൂലം ഉറപ്പു ലഭിക്കാതെ താന്‍ നിരാഹാരം നിര്‍ത്തില്ലെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന കുമാരി വ്യക്തമാക്കി. രണ്ടു ദിവസമായി നിരാഹാര സമരം നടത്തുന്ന ശോഭന കുമാരിയുടെ ആരോഗ്യ നില വഷളായി ക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വിളപ്പില്‍ ശാലയില്‍ ഹര്‍ത്താല്‍ നടന്നു വരികയാണ്.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, പരിസ്ഥിതി, പോലീസ്, പ്രതിരോധം, സ്ത്രീ

തിരുവനന്തപുരം: വിളപ്പില്‍ ശാല മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുവാന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മരണം വരെ നിരാഹാരം നടത്തുമെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരി അറിയിച്ചു. മാലിന്യ പ്ലാന്റ് സംബന്ധിച്ച് നാട്ടുകാരെ സര്‍ക്കാര്‍ കബളിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അവര്‍ വ്യക്തമാക്കി. വിളപ്പില്‍ ശാലയില്‍ ഇന്ന് പുലര്‍ച്ചെ രഹസ്യമായി ലീച്ചേറ്റ് ട്രീറ്റ്മെന്റ് ഉപകരണങ്ങള്‍ വന്‍ പോലീസ് അകമ്പടിയോടെ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സമരം ശക്തമാക്കുവാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ചെയ്തതാണെന്നാണ് സര്‍ക്കാരിന്റേയും എം. എല്‍. എ. യും സി. പി. എം. നേതാവുമായ വി. ശിവന്‍ കുട്ടിയുടേയും നിലപാട്.
നേരത്തെ മലിന ജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുവാന്‍ ഉപകരണങ്ങള്‍ കൊണ്ടു വന്നപ്പോൾ ജനങ്ങള്‍ അത് തടയുകയും തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ പിന്‍വാങ്ങുകയുമായിരുന്നു. അന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രദേശത്തെ മുഴുവന്‍ ആളുകളും സമരത്തില്‍ അണി നിരന്നിരുന്നു. കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സി. പി. എം. തുടങ്ങിയ കക്ഷി നേതാക്കളില്‍ പലരും ജന വികാരത്തെ കണക്കിലെടുക്കാതെ മാലിന്യ പ്ലാന്റിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ സംസ്ഥാനം വന്‍ പരാജയമാണ് നേരിടുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. അതിവേഗം നഗരങ്ങളായി കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ഗൌരവപൂര്‍ണ്ണമായ നടപടികള്‍ കൈകൊണ്ടിട്ടില്ല.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, പരിസ്ഥിതി, പോലീസ്, വിവാദം