വിളപ്പില്‍ശാല : സുഗതകുമാരിയുടെ ഒത്തു തീര്‍പ്പ് ശ്രമം സമരക്കാര്‍ തള്ളി

October 15th, 2012

sugathakumari-epathram

തിരുവനന്തപുരം: വിളപ്പില്‍ ശാലയിലെ സമരക്കാരുമായി ചര്‍ച്ചയ്ക്കെത്തിയ കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടു. താനും വി. എം. സുധീരനും മന്ത്രി മഞ്ഞളാകുഴി അലിയുമായി ചര്‍ച്ച നടത്തിയെന്നും വിളപ്പില്‍ ശാലയിലേക്ക് ഇനിയും മാലിന്യ വണ്ടികള്‍ പ്രവേശിക്കില്ലെന്നും മലിന ജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്നും സുഗതകുമാരി സമരക്കാരെ അറിയിച്ചെങ്കിലും മന്ത്രി നേരിട്ടോ രേഖാമൂലമോ അറിയിച്ചാ‍ൽ മാത്രമേ സമരത്തില്‍ നിന്നും പിന്‍‌വാങ്ങൂ എന്ന് സമരക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയില്‍ വിളപ്പില്‍ ശാലയില്‍ ലീച്ച് ലീച്ചേറ്റ് ട്രീറ്റ്മെന്റ് ഉപകരണങ്ങള്‍ വന്‍ പോലീസ് അകമ്പടിയോടെ എത്തിച്ച പശ്ചാത്തലത്തില്‍ ഇനിയും സര്‍ക്കാരിന്റെ വാക്ക് വിശ്വസിക്കുക പ്രയാസമാണെന്ന് സമരക്കാര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ മന്ത്രിക്കും എം. എല്‍. എ. യ്ക്കും ഇവിടെ വന്ന് ഇക്കാര്യങ്ങള്‍ നേരിട്ടു പറയുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സുഗതകുമാരി അറിയിച്ചു. സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചാല്‍ താനും വി. എം. സുധീരനും ഇവിടെ വന്ന് സമരത്തില്‍ പങ്കാളികളാകും എന്ന് സുഗതകുമാരി പറഞ്ഞെങ്കിലും സമരക്കാര്‍ അവരുടെ ഒത്തു തീര്‍പ്പ് വാഗ്ദാനം തള്ളുകയായിരുന്നു.

സര്‍ക്കാരില്‍ നിന്നും രേഖാമൂലം ഉറപ്പു ലഭിക്കാതെ താന്‍ നിരാഹാരം നിര്‍ത്തില്ലെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന കുമാരി വ്യക്തമാക്കി. രണ്ടു ദിവസമായി നിരാഹാര സമരം നടത്തുന്ന ശോഭന കുമാരിയുടെ ആരോഗ്യ നില വഷളായി ക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വിളപ്പില്‍ ശാലയില്‍ ഹര്‍ത്താല്‍ നടന്നു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ ശാല‍: മരണം വരെ നിരാഹാരമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി

October 13th, 2012

shobhana-kumari-vilappilsala-epathram

തിരുവനന്തപുരം: വിളപ്പില്‍ ശാല മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുവാന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മരണം വരെ നിരാഹാരം നടത്തുമെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരി അറിയിച്ചു. മാലിന്യ പ്ലാന്റ് സംബന്ധിച്ച് നാട്ടുകാരെ സര്‍ക്കാര്‍ കബളിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അവര്‍ വ്യക്തമാക്കി. വിളപ്പില്‍ ശാലയില്‍ ഇന്ന് പുലര്‍ച്ചെ രഹസ്യമായി ലീച്ചേറ്റ് ട്രീറ്റ്മെന്റ് ഉപകരണങ്ങള്‍ വന്‍ പോലീസ് അകമ്പടിയോടെ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സമരം ശക്തമാക്കുവാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ചെയ്തതാണെന്നാണ് സര്‍ക്കാരിന്റേയും എം. എല്‍. എ. യും സി. പി. എം. നേതാവുമായ വി. ശിവന്‍ കുട്ടിയുടേയും നിലപാട്.

നേരത്തെ മലിന ജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുവാന്‍ ഉപകരണങ്ങള്‍ കൊണ്ടു വന്നപ്പോൾ ജനങ്ങള്‍ അത് തടയുകയും തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ പിന്‍‌വാങ്ങുകയുമായിരുന്നു. അന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രദേശത്തെ മുഴുവന്‍ ആളുകളും സമരത്തില്‍ അണി നിരന്നിരുന്നു. കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സി. പി. എം. തുടങ്ങിയ കക്ഷി നേതാക്കളില്‍ പലരും ജന വികാരത്തെ കണക്കിലെടുക്കാതെ മാലിന്യ പ്ലാന്റിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ സംസ്ഥാനം വന്‍ പരാജയമാണ് നേരിടുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. അതിവേഗം നഗരങ്ങളായി കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ഗൌരവപൂര്‍ണ്ണമായ നടപടികള്‍ കൈകൊണ്ടിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

പാറമടയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ജനം തടഞ്ഞു

October 12th, 2012

paramada-waste-disposal-epathram

തിരുവനന്തപുരം: നഗരത്തിലെ മാലിന്യം ചെങ്കോട്ടുകോണത്തെ കല്ലടിച്ച വിള പാറമടയില്‍ തള്ളുവാനുള്ള നീക്കം പ്രദേശ വാസികള്‍ തടഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തിന് മുന്നിൽ നഗരസഭാ തൊഴിലാളികളുമായി സ്ഥലത്ത് എത്തിയ ആർ. ഡി. ഓ. ക്കും സംഘത്തിനും തോറ്റു മടങ്ങേണ്ടി വന്നു.

മാലിന്യ സംസ്കരണം താറുമാറായ തലസ്ഥാനത്ത് അതിനൊരു പരിഹാരമെന്ന നിലയിലാണ് പ്രദേശത്തെ കരിങ്കല്‍ ക്വാറികളില്‍ അവ നിക്ഷേപിക്കാമെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനം എടുത്തത്. എന്നാല്‍ ക്വാറികളില്‍ മാലിന്യം തള്ളിയാല്‍ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കപ്പെടുമെന്നും ഒപ്പം പകര്‍ച്ച വ്യാധികള്‍ പടരുമെന്നും അതിനാല്‍ ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്നുമാണ് സമീപ വാസികള്‍ പറയുന്നത്.

തിരുവനന്തപുരം നഗരത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. മാലിന്യം ചീഞ്ഞഴുകി തലസ്ഥാനം ദുര്‍ഗ്ഗന്ധ പൂരിതമായിരിക്കുന്നു. ഒപ്പം കൊതുകും എലിയും മറ്റും വലിയ തോതില്‍ പെരുകിയിട്ടുമുണ്ട്.

ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് മാലിന്യ നിക്ഷേപം നിര്‍ത്തി വെച്ച വിളപ്പില്‍ ശാലയില്‍ മാലിന്യം കൊണ്ടു ചെന്നാല്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് സൂചനയുണ്ട്. സംസ്ഥാനത്ത് ക്രിയാത്മകമായ ഒരു മാലിന്യ സംസ്കരണ നയം രൂപീകരിച്ച് നടപ്പിലാക്കുവാന്‍ യു. ഡി. എഫ്. സര്‍ക്കാരിനായിട്ടില്ല. തദ്ദേശ ഭരണ വകുപ്പും നഗരകാര്യവും കൈകര്യം ചെയ്യുന്ന ലീഗാകട്ടെ ഇക്കാര്യത്തില്‍ താല്പര്യം എടുത്ത് പ്രവര്‍ത്തിക്കാത്തതും ജന ജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നവാബ് രാജേന്ദ്രന്‍ വിടപറഞ്ഞിട്ട് ഒമ്പത് വര്‍ഷം

October 10th, 2012
അഴിമതിയ്ക്ക്തിരെ നിയമത്തെ ആയുധമാക്കി പോരാടിയ നവാബ് രാജേന്ദ്രന്‍ അന്തരിച്ചിട്ട് ഒമ്പത് വര്‍ഷം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന നവാബ് എന്ന പത്രത്തിന്റെ പേരാണ് പിന്നീട് നവാബ് രാജേന്ദ്രന്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുവാന്‍ ഇടയാക്കിയത്. നിയമ ബിരുധദാരിയാല്ലാതിരുന്നിട്ടു കൂടെ അദ്ദേഹം സ്വന്തമായി വാദിച്ച നിരവധി കേസുകള്‍ ഇന്ത്യന്‍ നിമചരിത്രത്തില്‍ തന്നെ ഇടം നേടി. അഴിമതിയുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ നവാബ് നടത്തിയ നിയമപോരാട്ടം ഏറേ ശ്രദ്ധിക്കപ്പെട്ടു.  പ്രായപൂര്‍ത്തിയകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതിന്റെ പേരില്‍ കരുണാകരന്‍ മന്ത്രി സഭയില്‍ അംഗമായിരുന്ന പി.ഗംഗധരന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. രാഷ്ടീയ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉള്ള പലര്‍ക്കും നവാബ് എന്ന ഒറ്റയാള്‍ പോരാളിയെ ഭയപ്പെടേണ്ട അവസ്ഥയുണ്ടായി. ഒടുവില്‍ ശല്യക്കാരിയായ വ്യവഹാരിയായി നവാബ് രാജേന്ദ്രനെ പ്രഖ്യാപിക്കണെമെന്ന അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ പരിഗണിക്കവെ നവാബ് നടത്തിയ നിയമപോരാട്ടങ്ങളെ പരിഗണിച്ച്  അദ്ദേഹത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കതെ മടക്കി.
തട്ടില്‍ എസ്റ്റേറ്റ് മാ‍നേജര്‍ ആയിരുന്ന ജോണിന്റെ കൊലപാതകത്തെ കുറിച്ച് നബാവ് എഴുതിയ റിപ്പോര്‍ട്ട് വലിയ രാഷ്ടീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകള്‍ കൈവശം ഉണ്ടെന്നതിന്റെ പേരില്‍ നവാബിനു പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. പത്രസ്ഥാപനം ചിലര്‍ തല്ലിത്തകര്‍ത്തു. പത്രം മുടങ്ങിയെങ്കിലും നവാബ് പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു.
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 2003 ഒക്ടോബര്‍ 10-ആം തിയതിയാണ് നവാബ് രാജേന്ദ്രന്‍ മരിച്ചത്. മൃതദേഹം മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷെ അധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. യഥാസമയം വേണ്ട നടപടികള്‍ സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം അഴുകിപ്പോയി.
തനിക്ക് ലഭിച്ച  മാനവസേവാ അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയായിരുന്നു.ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം എന്ന പേരില്‍ നവാബിന്റെ അനുഭവങ്ങള്‍ പ്രശസ്ത പത്ര പ്രവര്‍ത്തകനായ കമല്‍‌റാം സജീവ് പുസ്തകമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോഴിക്കോട്ടെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

October 9th, 2012
കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകരെ സദാചാര ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം. കോഴിക്കോട് ചേവായൂ‍രില്‍ വാടക വീട്ടില്‍ താമസിക്കുന്ന കെ.പി.ലിജു കുമാര്‍, സ്മിത എസ് എന്നീ ദമ്പതികളേയും അവരുടെ സഹോദരനേയും സുഹൃത്തിനേയും ഒരു സംഘം സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വമാണ് വിവാദമായിരിക്കുന്നത്. ചൊവ്വ ബുധന്‍ എന്നീ ദിവസങ്ങളില്‍ ഇവരുടെ വീട്ടിലെത്തിയ സദാചാര ഗുണ്ടകള്‍ അവിടെ എത്തിയ സ്മിതയുടെ സഹോദരിയേയും തടഞ്ഞു വെച്ചു. സദാചാര ഗുണ്ടകള്‍ക്കെതിരെ പരാതിയുമായി സി.ഐയെ സമീപിച്ച ലിജുവിനോടും ഭാര്യയോടും അപമര്യാദയായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിനെതിരെ പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സദാചാര ഗുണ്ടകളെ ശക്തമായി നേരിടുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും മാധ്യമങ്ങളിലൂടെ പറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇത്തരം പലയിടങ്ങളില്‍ നിന്നും സംഭവങ്ങള്‍   റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കത്തുക
Next »Next Page » എയര്‍ കേരള വിഷുവിന്‌ »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine