ഈ-മെയില്‍ വിവാദം: എസ്.ഐ ബിജു സലിം അറസ്റ്റില്‍

March 18th, 2012
eMail-epathram
കൊച്ചി: ഈ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍ ബിജു സലിമിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.  കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു തുടര്‍ന്ന് ഇയാളെ  അറസ്റ്റു ചെയ്യുകയായിരുന്നു.  വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിജു സലിമിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.  നേരത്തെ പ്രാഥമിക അന്വേഷണത്തില്‍ ഇയാളാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
ഹൈടെക് സെല്ലിലേക്ക് ഇന്റലിജെന്‍സ് ആസ്ഥാനത്തുനിന്നും എസ്. പി അയച്ച കത്തും ഈ-മെയില്‍ ഐഡികളുടെ ലിസ്റ്റും ചോര്‍ത്തിയെടുത്തതായാണ് കരുതുന്നത്. ഇത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നവരുടെ ഈ-മെയില്‍ ചോര്‍ത്തുവാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയെന്ന രീതിയിലാണ് വാര്‍ത്ത വന്നത്. ഇതിനു തെളിവെന്ന വിധം ഒരു വ്യാജകത്തും പുറത്ത് വന്നിരുന്നു. ഈ വ്യാജകത്ത് തയ്യാറാക്കിയത് ബിജുവാണെന്നാണ് സൂചന. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ ഈ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലീഗ് പ്രവര്‍ത്തകര്‍ ലീഗ് ജനറല്‍ സെക്രട്ടറിമാരെ കയ്യേറ്റം ചെയ്തു

March 17th, 2012

league-general-secretaries-epathram

കാസര്‍ഗോഡ്‌: മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറിമാരെ ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ‌  ജില്ലാഭാരവാഹി പട്ടികയില്‍ നിന്നും എ. അബ്‌ദുറഹ്‌മാനെ ഒഴിവാക്കിയെന്ന്‌ ആരോപിച്ചായിരുന്നു ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീറിനെയും കെ.പി.എ മജീദിനെയുമാണ്‌ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌. ജില്ലാ ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം ‌ മാധ്യമങ്ങളോട്‌ തീരുമാനം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ പ്രകോപിതരായ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. തുടര്‍ന്ന്‌ നേതാക്കള്‍ ഇടപെട്ട്‌ പ്രവര്‍ത്തകരെ രംഗം ശാന്തമാക്കി. ഇതിനിടെ യോഗ സ്‌ഥലത്ത്‌ നിന്ന്‌ പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ്‌ ജില്ലാ സെക്രട്ടറി എം.സി. കമറുദ്ദീന്റെ വാഹനം തടയാനും ശ്രമം നടന്നു. ഭാരവാഹികളെ തെരഞ്ഞെടുക്കാനായി മുന്‍പ്‌ ചേര്‍ന്ന യോഗങ്ങളില്‍ തീരുമാനമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന്‌ സംസ്‌ഥാന നേതൃത്വം ഇടപെട്ട്‌ സമവായ നീക്കത്തിലൂടെ ഇന്ന്‌ ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കറിവേപ്പിലയാക്കിയത് സി. പി. എം: സിന്ധു ജോയി

March 13th, 2012
sindhu-joy-epathram
തിരുവനന്തപുരം: തന്നെ കറിവേപ്പിലയാക്കിയത് സി. പി. എം ആണെന്നും വി. എസ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധുജോയി. വി. എസ് നടത്തിയ അഭിസാരികാ പ്രയോഗത്തോട് പിറവം ഉപതിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന്റെ പ്രചാരണ യോഗത്തില്‍ പ്രതികരിക്കുകയായിരുന്നു സിന്ധു ജോയി. സ്ത്രീ സംരക്ഷകനെന്ന് പറഞ്ഞനടക്കുന്ന് വി. എസ് സ്വന്തം ജീവിതത്തില്‍ ചെയ്യുന്നതെന്തണെന്ന് ജനം തിരിച്ചറിയുമെന്നും, അപമാനിച്ച ശേഷം തിരുത്തിയിട്ടു കാര്യമില്ലെന്നും വി. എസിന്റെ ഭാഷയില്‍ മറുപടി പറയുവാന്‍ സംസ്കാരം തന്നെ അനുവദിക്കുന്നില്ലെന്നും സിന്ധു തുറന്നടിച്ചു. മകന്‍ വി. എ അരുണ്‍കുമാറിനെ കുറിച്ചുള്ള ആരൊപണങ്ങള്‍ മറച്ചുവെക്കുവാനുള്ള ശ്രമങ്ങളാണ് വി. എസ്. നടത്തുന്നതെന്നും അവര്‍ പറഞ്ഞു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയെ തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍  പലതവണ ഉപയോഗിച്ച ശേഷം തള്ളിക്കളയുന്ന അഭിസാരികയെ പോലെ സിന്ധു ജോയിയെ  കോണ്‍ഗ്രസ്സുകാര്‍ ഉപയോഗശേഷം ഉപേക്ഷിച്ചതായി പറഞ്ഞത് വലിയ വിവാദമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി

March 11th, 2012
ആലപ്പുഴ: ആര്‍. എസ്. പിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ഇരവിപുരം എം. എല്‍. എ എ. എ അസീസിനെ തിരഞ്ഞെടുത്തു. എട്ടു പുതു മുഖങ്ങള്‍ ഉള്‍പ്പെടെ 46 അംഗ സംസ്ഥാന കമ്മറ്റിയേയും സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.  നിലവിലെ സെക്രട്ടറി രാമകൃഷ്ണപിള്ള സ്ഥാനമൊഴിയുവാന്‍ വിസ്സമ്മതിച്ചിരുന്നു. തന്നെ മത്സരിച്ച് തോല്പിക്കുവാന്‍ അദ്ദേഹം ചന്ദ്രചൂഢന്‍ പക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മത്സരം ഒഴിവാക്കുവാന്‍ നടന്ന സമവായ ചര്‍ച്ചകളിലും വി. പി രാമകൃഷ്ണപിള്ള വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്ന് മത്സരിക്കുവാനുള്ളവരുടെ പാനല്‍ ചന്ദ്രചൂഢ വിഭാഗം തയ്യാറാക്കുകയും  മത്സരം നടന്നാല്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്ന് തീര്‍ച്ചയായതോടെ അദ്ദേഹം പിന്‍‌വാങ്ങുകയായിരുന്നു.   നേരത്തെ നടന്ന ചര്‍ച്ചകളില്‍ സമ്മേളന പ്രതിനിധികള്‍ ശക്തമായ വിമര്‍ശനമാണ് രാമകൃഷ്ണപിള്ളയ്ക്കെതിരെ ഉയര്‍ത്തിയത്.
ഇടതു ഐക്യം ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന്  എ. എ. അസീസ് പറഞ്ഞു. 1960-ല്‍ ആര്‍. എസ്. പിയിലേക്ക് കടന്നുവന്ന എ. എ അസീസ് കൊല്ലത്ത് കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധന പങ്കാണ് വഹിച്ചിട്ടുള്ളത്. യു. ടി. യു. സിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് അദ്ദേഹം.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി

സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

March 11th, 2012
sindhu-joy-epathram
തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന്  മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ  പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം  ഒരു  അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍‌വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു


« Previous Page« Previous « സിന്ധു ജോയിയെവിടെ, എന്ന് വി. എസ്
Next »Next Page » വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine