- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ചതും മറ്റുമായ പദ്ധതികള്‍ കുറെ വികസന പ്രവര്‍ത്തനങ്ങളായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത് ഇത് നിരാശാജനകമാണ്. സര്‍ക്കാറിന്റെ നയപ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇകാര്യങ്ങള്‍ മനപൂര്‍വ്വം ഗവര്‍ണറെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ടാവുമെന്നും വി എസ് അറിയിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്
ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം നടത്തി വന്ന കെ.വേണു സമരം അവസാനിപ്പിച്ചു. മാലിന്യ മലയില്‍ നിന്നും അഞ്ചു ലോഡ് മാലിന്യം കോര്‍പ്പൊറേഷന്‍ അധീനതയിലുള്ള മറ്റ് ഇടങ്ങളിലേക്ക് മാറ്റുകയും മാലിന്യത്തിലെ മണ്ണ് ഉപയോഗിച്ച് ബണ്ട് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇതിനായി 12 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 14 നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ കെ. വേണു ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാര സമരം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലും വേണു നിരാഹാരം തുടരുകയായിരുന്നു.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിരോധം, മനുഷ്യാവകാശം
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കോടതി, തീവ്രവാദം, പോലീസ്, വിവാദം