വി.എസ്സിനു നേരെ വിമര്‍ശന വര്‍ഷം

February 9th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ അക്ഷരാര്‍ഥത്തില്‍ പുന്നപ്ര വയലാര്‍ സമര നായകന്‍ വി. എസ്. അച്യുതാനന്തനെ വിചാരണ ചെയ്യാനുള്ള വേദിയായി മാറി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ്സിനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ട്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വി.എസ്സിനെതിരെ കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ യാതൊരു ലോഭവും കാണിച്ചില്ല. ഇടുക്കിയില്‍ നിന്നു വന്ന പ്രതിനിധി വി.എസ്സിനെ ഒറ്റുകാരനെന്നു വിശേഷിപ്പിച്ചു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും പറഞ്ഞപ്പോള്‍ മലപ്പുറത്തു നിന്നുമുള്ള യുവനേതാവ് എം. സ്വരാജ് വി. എസ്സിനു ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി അച്ചടക്കം നിരന്തരം ലംഘിക്കുന്ന വി.എസ്സിനെ നിലക്കു നിര്‍ത്താന്‍ കേന്ദ്ര നേതൃത്വത്തോട് കണ്ണൂരില്‍ നിന്നുമുള്ള പ്രതിനിധി എം. പ്രകാശന്‍ മാസ്റ്റര്‍ ആവശ്യപെട്ടു. വയനാട് ജില്ലയില്‍ നിന്നുമുള്ള മുന്‍ എം. എല്‍. എ കൃഷ്ണ പ്രസാദ് മാത്രമാണ് വി.എസ്സിന് സമാശ്വാസകരമായ നിലപാട് എടുത്തത്. പാര്‍ട്ടി വേദികളില്‍ വി.എസ്സ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോളും ജനമനസ്സില്‍ അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധേയമാണ്‍`. വി. എസ്സിന്റെ ജനപിന്തുണ സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം തെറ്റിദ്ധരിപ്പിച്ചു എന്ന് പ്രകാശ് കാരാട്ട് നടത്തിയ പരാമര്‍ശം വി. എസ്സിനു കുറ്റപത്രം ഒരുക്കിയവര്‍ക്ക് തിരിച്ചടിയായി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എം. എ ബേബിയുടെ നിലപാടുകളെ കുറിച്ച് രണ്ടു പ്രതിനിധികള്‍ നടത്തിയ ചെറിയ വിമര്‍ശനമൊഴിവാക്കിയാല്‍ പൊതുവെ വി. എസ്സിനൊഴികെ മറ്റു നേതാക്കന്മാര്‍ക്കു നേരെ കാര്യമായ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിക്ഷേപം സ്വീകരിക്കല്‍; മണപ്പുറത്തിനെതിരെ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്

February 8th, 2012
manappuram-finance-epathram
മുംബൈ: മണപ്പുറം ഫിനാസ് ലിമിറ്റഡോ   മണപ്പുറം അഗ്രോ ഫാംസോ (മാഗ്രോ) പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിക്ഷേപം പുതുക്കുന്നതും കുറ്റകരമാണെന്ന് റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്. മണപ്പുറത്തില്‍ പൊതുജനങ്ങള്‍   നിക്ഷേപം നടത്തുന്നത് സ്വന്തം റിസ്കില്‍ ആയിരിക്കുമെന്നും ഇതില്‍ സൂചിപ്പിക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ വാങ്ങുന്നതിന് അനുമതിയില്ലെന്ന് ആര്‍. ബി. ഐ പറയുന്നു.  മണപ്പുറം ഫിനാന്‍സ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും പകരമായി “മാഗ്രോ” യുടെ പേരിലുള്ള റസീപ്റ്റാണ്‌ നല്‍കുന്നതെന്നും  ആര്‍. ബി. ഐയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. മണപ്പുറം ചെയര്‍മാന്‍  വി. പി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് “മാഗ്രോ”.
നേരത്തെ മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്റ് ലീസിങ്ങ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി പിന്നീട് നോണ്‍ ഡിപ്പോസിറ്റ് ടേക്കിങ്ങ്, നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ് വന്നതോടെ ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടു. മണപ്പുറത്തിന്റെ ഓഹരിവിലയില്‍ ഇരുപതു ശതമാനത്തോളം ഇടിവുണ്ടായി.
മണപ്പുറത്തിനു സ്വര്‍ണ്ണത്തിന്റെ ഈടിന്മേല്‍ പണം പലിശക്ക് നല്‍കുന്നതിന് തല്‍ക്കാലം വിലക്ക് ബാധകമല്ല.  തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ദക്ഷിണെന്ത്യയിലെ പ്രമുഖ ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ ഒന്നാണ്. വന്‍‌കിട സിനിമാതാരങ്ങളാണ് ഇവരുടെ സ്വര്‍ണ്ണ പണയ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ക്ക് വന്‍ തുകയാണ് വര്‍ഷം തോറും സ്ഥാപനം ചിലവിടുന്നത്. അതുകൊണ്ടു തന്നെയാകണം മണപ്പുറത്തിനെതിരായ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുണ്ടായില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബി ദിന റാലിയില്‍ പട്ടാള വേഷം; അന്വേഷണത്തിനു ഉത്തരവിട്ടു

February 8th, 2012

raali-epathram
കാഞ്ഞങ്ങാട്: കരസേനാ വേഷത്തില്‍ നബിദിനറാലിയില്‍ പരേഡ് നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഡി. ജി. പി ജേക്കബ് പുന്നൂസ് ഉത്തരവിട്ടതായി സൂചന. സംഭവത്തെ കേന്ദ്ര ഇന്റലിജെന്റ്സ് വിഭാഗവും ഇതേ കുറിച്ച് അന്വേഷിക്കും. കഴിഞ്ഞ ഞായറാ‍ഴ്ച രാവിലെ കാഞ്ഞങ്ങാട് നടന്ന  റാലിയില്‍ ഒരു സംഘം യുവാക്കള്‍ പട്ടാള വേഷത്തില്‍ അണിനിരന്നത്.  റാ‍ലി കഴിഞ്ഞ് ഇവര്‍ വാഹനങ്ങളില്‍ നഗരത്തില്‍ ചുറ്റിയതായും പറയപ്പെടുന്നു. മിനാപ്പീസ് കടപ്പുറത്തെ മിലാദ് ഈ ഷെറീഫ് കമ്മറ്റിക്കാരാണ് റാലി നടത്തിയത്. സൈനിക വേഷത്തില്‍ റാലിയില്‍പങ്കെടുത്ത ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
റാലിയില്‍ യുവാക്കള്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് ഒരു പ്രത്യേക സമുദായത്തെ  ഭീതിപ്പെടുത്തുവാനാണെന്ന് ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആസൂത്രിതമായ പരിശീലനം ലഭിച്ചിരുന്നെന്നും നേരത്തെ വിവരം ലഭിച്ചിട്ടും പോലീസ് പരേഡിനെതിരെ നടപടിയെടുക്കാഞ്ഞത് ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ സി. പി. എമ്മും കോണ്‍ഗ്രസ്സും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നഴ്സുമാരുടെ സമരം ന്യായം, പിന്തുണയുമായി വി.എസ്

February 5th, 2012

vs-achuthanandan-shunned-epathram
കൊച്ചി : നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തി. നഴ്സുമാര്‍ക്കെതിരെ വിവിധ ആശുപത്രി മാനേജ്മെന്‍റുകള്‍ നീതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത് ഇവര്‍ നടത്തുന്ന സമരം  ന്യായമായ ആവശ്യത്തിനു വേണ്ടിയുള്ളതാണ്. സമാധാനപരമായി സമരം ഇവരെ ആശുപത്രി മാനേജ്മെന്‍റുകള്‍ ഏര്‍പ്പാടാക്കിയ ഗുണ്ടകളെ ഉപയോഗിച്ച് നേരിടുകയാണ് സര്‍ക്കാര്‍ ഇതൊക്കെ നോക്കി കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍  ശമ്പളവര്‍ധനക്കായി നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. നഴ്സുമാര്‍ക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.
വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആശുപത്രി മാനേജ്മെന്‍റിനും സര്‍ക്കാറിനും കത്തയക്കും. ഇക്കാര്യത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്‍റ് ആശുപത്രിക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കേണ്ടത്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണിതൈന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ട്ടി പോസ്റ്ററിലെ ക്രിസ്തു നിന്ദ;പ്രതിഷേധം ശക്തമാകുന്നു

February 5th, 2012
oommen-chandy-epathram
തിരുവനന്തപുരം: ക്രിസ്തീയ വിശ്വാസികള്‍ ആരാധനാപൂര്‍വ്വം കാണുന്ന  ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിന്റെ ചിത്രത്തെ വികലമാക്കി ചിത്രീകരിക്കപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ വിവിധയിടങ്ങളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍  പ്രതിഷേധ ജാഥകള്‍ നടന്നു. ചിത്രത്തെ വികലമായി ചിത്രീകരിച്ച സംഭവം പരസ്യമായ ദൈവ നിന്ദയാണെന്നും ഇക്കാര്യത്തില്‍ സി. പി. എം ഖേദം പ്രകടിപ്പിക്കണമെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിനു  ബന്ധമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തെ ആണ് രൂപമാറ്റം വരുത്തി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചത്. ചിത്രത്തില്‍ ശിഷ്യരുടെ ഒപ്പം മധ്യത്തില്‍ ഇരിക്കുന്ന ക്രിസ്തുവിന്റെ  ഒറിജിനല്‍ ചിത്രം മാറ്റി പകരം ഒബാമയുടെയും, സോണിയാ ഗാന്ധിയുടേയും, നരേന്ദ്ര മോഡിയുടേയും ഉള്‍പ്പെടെ നിരവധി രാഷ്ടീയ പ്രമുഖരുടെ മുഖം ഉള്‍പ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുമ്പാണ് തൃക്കണ്ണാപുരം, പേരൂര്‍ക്കോണം, പാര്‍ക്ക് ജംഗ്ഷന്‍ തുടങ്ങി വിവിധ സ്ഥാലങ്ങളില്‍ ഈ ചിത്രം ഉള്‍പ്പെടുന്ന ഫ്ലക്സുകള്‍ ഉയര്‍ന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഈ  ഫ്ലക്സുകള്‍ എടുത്തു മാറ്റുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « “എല്ലാവരും പാടി“ നേടിയ വില്ല പുറമ്പോക്കില്‍ ?
Next »Next Page » യേശു വിമോചന നായകനെന്ന് വി എസ് »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine