ജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന്‍, സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കി. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും ലോക ഫുട്ബോള്‍ ചാമ്പ്യന്‍ പദവിയും കരസ്ഥമാക്കി യത് 1974 ല്‍ ജര്‍മ്മനി ആയിരുന്നു. ആ അതുല്യ നേട്ടം ഇന്ന് എസ്പാനിയക്ക് സ്വന്തം.
ഗോള്‍ രഹിത മായ ഇരു പകുതി കള്‍ക്കും ശേഷം ‘എക്സ്ട്രാ ടൈമില്‍’ ഇരുപത്തി ആറാം മിനുട്ടില്‍ ആന്ദ്രേ ഇനിയെസ്റ്റ യാണ് നിര്‍ണ്ണായക ഗോള്‍ നേടിയത്. ഒരു യൂറോപ്യന്‍ ക്ലാസിക്ക് ഫൈനല്‍ പ്രതീക്ഷിച്ച കളിപ്രേമി കള്‍ക്ക് തീര്‍ത്തും നിരാശ നല്‍കുന്ന തായിരുന്നു ലോകകപ്പ് ഫൈനലിലെ ഇരു ടീമു കളുടെയും പ്രകടനം. ഏറ്റവും അധികം മഞ്ഞ കാര്‍ഡുകള്‍ പുറത്തെടുത്ത മല്‍സരം എന്നാ അപഖ്യാതി യും ഈ ലോകകപ്പി ന്‍റെ ഫൈനല്‍ മത്സര ത്തിനുണ്ട്. കാല്‍പ്പന്തു കളിയില്‍ നിന്നും വിഭിന്ന മായി കായികാക്രമണ ങ്ങളുടെ വേദിയായി മാറുക യായിരുന്നു സോക്കര്‍ സിറ്റി.

ആന്ദ്രേ ഇനിയെസ്റ്റ ഗോള്‍ നേടിയ ആവേശത്തില്‍
ആര്യന്‍ റോബന്‍, വെസ്ലി സ്നൈഡര്‍ എന്നീ മുന്നേറ്റ നിര ക്കാരെ മാത്രം, സ്പെയിന്‍ പ്രതിരോധ നിരയെ ആക്രമിക്കാന്‍ നിയോഗിച്ചു കൊണ്ട് തീര്‍ത്തും പ്രതിരോധാത്മക കളിയാണ് ഹോളണ്ട് പുറത്തെടുത്തത്. ഗോള്‍ എന്ന് ഉറപ്പിച്ച രണ്ടു സുവര്‍ണ്ണാ വസരങ്ങളും ആര്യന്‍ റോബന്‍ കൈ വെടിഞ്ഞില്ലാ എങ്കില്‍ ഈ ലോക കപ്പിലെ വിജയി കളെ തന്നെ മാറ്റി മറിക്കു മായിരുന്നു. മിഡ്‌ഫീല്‍ഡര്‍ ജനറല്‍ സാവി യുടെ നേതൃത്വ ത്തില്‍ ഒത്തൊരുമ യോടെ കളിച്ച തിനുള്ള പ്രതിഫലം ആയിരുന്നു ആന്ദ്രേ ഇനിയെസ്റ്റ നേടിയ അവസാന മിനുട്ടിലെ ഗോള്‍

ആദ്യ ഫൈനലില്‍ തന്നെ കിരീടം നേടിയ സ്പെയിന്‍
അങ്ങിനെ ലോക ഫുട്ബോള്‍ ചരിത്ര ത്തില്‍ ആദ്യമായി സ്പെയിന്‍ ജേതാക്കളായി. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടീമായ എഫ്. സി. ബാഴ്സലോണ യുടെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടാണ് സ്പെയിന്‍ ഈ അതുല്യ നേട്ടം കൈവരിച്ചത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി



ജൊഹാനസ്ബര്‍ഗ് : പ്രവചന ങ്ങള്‍ക്കും കണക്കു കൂട്ടലു കള്‍ക്കും അവകാശ വാദ ങ്ങള്‍ക്കും വിരാമം ഇട്ടു കൊണ്ട് 2010 ലോക കപ്പ് ഫൈനല്‍ മല്‍സരം ദക്ഷിണാഫ്രിക്ക യിലെ സോക്കര്‍ സിറ്റി സ്റ്റേഡിയ ത്തില്‍ ഇന്ന് നടക്കുന്നു. ലോക കപ്പിന്‍റെ ചരിത്ര ത്തില്‍ ആദ്യമായി ഫൈനലില്‍ എത്തുന്ന സ്പെയിന്‍, മുന്‍പ് രണ്ടു തവണ ഫൈനലില്‍ കളിച്ച് പരാജയം ഏറ്റു വാങ്ങിയ പോര്‍ച്ചുഗീസ് പടയെ യാണ് നേരിടുന്നത്. ഫിഫ ലോക റാങ്കിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന പ്രതിഭാ ധനരായ സ്പെയിനിനു തന്നെയാണ് വിജയ സാദ്ധ്യത എന്നാണ് കളി നിരൂപകര്‍ക്ക് ഇടയില്‍ ഉള്ള വില യിരുത്തല്‍. ആരു ജയിച്ചാലും ലോക കപ്പിന് ഒരു പുതിയ അവകാശി കൂടി എത്തുകയാണ്.
ജൊഹാനസ്ബര്‍ഗ് : ലോകകപ്പിലെ പ്രഥമ ജേതാക്ക ളായ ഉറുഗ്വെ യും യൂറോപ്യന്‍ ഫുട്ബോളി ലെ സുപ്പര്‍ താരം എന്നു വിശേഷി പ്പിക്കുന്ന ജര്‍മ്മനിയും 2010 ലോകകപ്പ് ഫുട്ബോളി ന്‍റെ പടക്കളത്തില്‍ മൂന്നാം സ്ഥാന ത്തിനു വേണ്ടി പൊരുതി യപ്പോള്‍, യൂറോപ്യന്‍ ‘റണ്ണേഴ്സ് അപ്പ്’ ആയ ജര്‍മ്മനി ക്ക് രണ്ടിന് എതിരെ മൂന്നു ഗോളു കളുടെ വിജയം.
സിംഗപ്പൂര്‍ : പോള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നീരാളി 2010 ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പെയിന്‍ വിജയിയാവും എന്ന് പ്രവചിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള കാണികള്‍ക്ക് ഇനി ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ കളിക്കളത്തിലെ മല്സര വീര്യമാവില്ല നല്‍കുന്നത്, പോള്‍ എന്ന നീരാളിയുടെ പ്രവചനം സത്യമാവുമോ എന്ന ചിന്തയാവും. 


ജൊഹാനസ്ബര്‍ഗ് : ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മല്‍സര ത്തില്‍ സ്പെയിന്‍ ഹോളണ്ടു മായി ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍, മുന്‍പ് നാല് തവണ ലോകകപ്പ് കിരീടം ചൂടി യിരുന്ന ജര്‍മ്മനി യെ ഏകപക്ഷീയ മായ ഒരു ഗോളിനാണ് തകര്‍ത്തത്. 
ജൊഹാനസ്ബര്‍ഗ് : ലാറ്റിന്‍ അമേരിക്കന്‍ പ്രതീക്ഷ കള്‍ക്ക് വിരാമം ഇട്ടു കൊണ്ട് ലോക ഫുട്ബോളിലെ പ്രഥമ ചാമ്പ്യന്മാരായ ഉറുഗ്വെ യെ രണ്ടിന് എതിരെ മൂന്നു ഗോളു കള്‍ക്ക് മറികടന്ന്‍ ഹോളണ്ട് ഫൈനലി ലേക്ക് കുതിച്ചു. ആദ്യാവസാനം ആവേശം നിറഞ്ഞ മല്‍സര ത്തില്‍ ഇരു ടീമു കളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടന മാണ് പുറത്തെടുത്തത്. ഒന്നാം പകുതി യുടെ പതിനെട്ടാം മിനുട്ടില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഹോളണ്ട് ക്യാപ്ടന്‍ ജിയോവാനി ബ്രോങ്കോസ്റ്റ് ഉതിര്‍ത്ത സുന്ദരമായ ലോംഗ് റേഞ്ച് ഗോളിലൂടെ ഓറഞ്ചു പട ലീഡു നേടി എങ്കിലും അതിശക്തി യായി തിരിച്ചടിച്ച ഉറുഗ്വെ -ഈ ലോക കപ്പിലെ തന്നെ താരങ്ങളില്‍ ഒരാളായ ഫോര്‍ലാന്‍ ഗോള്‍ മടക്കി- സമനില ( 1 – 1 ) കൈവരിച്ചു.
ജൊഹാനസ്ബര്‍ഗ് : ജര്‍മ്മന്‍ ഫോര്‍വേഡു കളുടെ അതിശക്ത മായ ആക്രമണ ത്തിനിര യായി കിരീട പ്രതീക്ഷ യുമായി എത്തിയ അര്‍ജന്‍റീന എതിരില്ലാത്ത നാല് ഗോളു കള്‍ക്ക് പരാജയം ഏറ്റു വാങ്ങി ലോകകപ്പില്‍ നിന്നും പുറത്തായി. ലോക ഫുട്ബോളര്‍ മെസ്സിയുടെ നേതൃത്വ ത്തില്‍ കളിക്കാനിറങ്ങിയ അര്‍ജന്‍റീന ക്ക് ക്വാര്‍ട്ടറിലെ നിര്‍ണ്ണായക മല്‍സര ത്തില്‍ തൊട്ടതെല്ലാം പിഴക്കുക യായിരുന്നു. വേഗത കുറഞ്ഞ പ്രതിരോധ നിരയുമായി അതിവേഗ ക്കാരായ ജര്‍മ്മന്‍ കളിക്കാര്‍ക്ക് എതിരെ യാതൊരു ഗെയിം പ്ലാനും ഇല്ലാതെ യാണ് ഇതിഹാസ താരം ഡീഗോ മറഡോണ തന്‍റെ ടീമിനെ ഗ്രൗണ്ടില്‍ ഇറക്കിയത് എന്ന് വ്യക്ത മാകുന്ന തായിരുന്നു ഇന്നലത്തെ കളി. അര്‍ജന്‍റീന യുടെ ആരാധകരെ ഞെട്ടിച്ചു കൊണ്ട്, കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ജര്‍മ്മനി യുടെ മുള്ളര്‍ ആദ്യത്തെ ഗോള്‍ നേടി.
കേപ്ടൗണ്‍: ഒരു ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ നിലവാര ത്തിലേക്ക് ഉയരാതെ പോയ മല്‍സര ത്തില്‍, ആദ്യമായി ക്വാര്‍ട്ടറില്‍ കളിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പരാഗ്വെ ക്ക് എതിരെ സ്പെയിന് ഏകപക്ഷീയ മായ ഒരു ഗോളിന്‍റെ വിജയം. രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടില്‍ എസ്പാനിയ യുടെ സൂപ്പര്‍ സ്ട്രൈക്കര്‍ ഡേവിഡ് വിയ യാണ് നിര്‍ണ്ണായക ഗോള്‍ സ്കോര്‍ ചെയ്തത്. ഇരു ടീമുകളും മാറി മാറി ആധിപത്യം പുലര്‍ത്തിയ മല്‍സര ത്തില്‍ എടുത്തു പറയാവുന്ന സവിശേഷത റഫറി ഈ മത്സര ത്തിനിടയില്‍ കാണിച്ചു കൂട്ടിയ കോമാളി ത്തരങ്ങള്‍ ആണ്. കളിയുടെ ഗതിയെ തന്നെ മാറ്റി മറിച്ചേക്കാവുന്ന രണ്ടു പെനാല്‍ട്ടി കിക്കുകള്‍ ഇരു ടീമുകളും പാഴാക്കുന്നത് കാണാമായിരുന്നു.
വാഷിംഗ്ടണ്‍ : സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും ലക്ഷ്യമാക്കി ഐക്യ രാഷ്ട്ര സഭയുടെ കീഴില്‍ ഒരു പുതിയ വിഭാഗം തുടങ്ങാന്‍ ജനറല്‍ അസംബ്ലിയില്‍ ഏകപക്ഷീയമായി തീരുമാനമായി. ഐക്യ രാഷ്ട്ര സഭ – സ്ത്രീ (UN Women – UN Entity for Gender Equality and the Empowerment of Women) എന്നാവും ഇത് അറിയപ്പെടുക. നാല് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും പ്രയത്നത്തിനും ശേഷമാണ് അവസാനം ഈ തീരുമാനം പാസായത് എന്ന് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജൊഹാനസ്ബര്‍ഗ് : ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ ബ്രസീലിന്‍റെ യശസ്സ് ഉയര്‍ത്താന്‍ കലാ കാലങ്ങളില്‍ ഓരോ അവതാരങ്ങളെ അവര്‍ക്ക് ലഭിക്കാറുണ്ട്. ക്ലബ്ബ് ഫുഡ്ബോളില്‍ പേരെടുത്ത പല വമ്പന്മാരും ഈ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കൂട്ടുകെട്ടാന്‍ ഉണ്ടായിരുന്നു. സ്വന്തം ക്ലബ്ബ് ടീമിന് വേണ്ടി അത്ഭുതങ്ങളും മിന്നായങ്ങളും പുറത്തെടുക്കുന്ന ഈ വമ്പന്മാര്‍ ബ്രസീലിയന്‍ ജഴ്സിയില്‍ ആത്മാര്‍ത്ഥത കാണിക്കാ തിരുന്ന താണ് ഈ പരാജയ ത്തിന്‍റെ കാരണം.

























