രാജ്കുമാര് ഹിരാനിയും വിധു വിനോദ് ചോപ്രയും ചേര്ന്ന് മറ്റൊരു ഹിറ്റുമായി പ്രേക്ഷകരുടെ മുന്നില് എത്തിയി രിക്കുകയാണ്. എന്നാല് ഇത്തവണ സഞ്ജയ് ദത്തിനു പകരം ആമിര് ഖാനാണ് നായകനായി അവരോടൊപ്പം ഉള്ളത്. തന്റെ എല്ലാ സിനിമകളിലും ഒരു നല്ല സന്ദേശം ഉള്കൊ ള്ളിക്കാന് സംവിധായകന് കാണിക്കുന്ന താല്പര്യം എടുത്തു പറയേണ്ടതാണ്. കുട്ടികളെ അട ക്കോഴികളാക്കി അടയിരുത്തി മുട്ട വിരിയെച്ചെ ടുക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്ര ദായത്തി ലേക്കാണ് ഇത്തവണ ഹിരാനി വിരല് ചൂണ്ടുന്നത്. ഉയര്ന്ന മാര്ക്കും പുരസ്കാരങ്ങളും വാരിക്കൂട്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് നിന്നും ഇറങ്ങി വരുന്ന കുട്ടികളില് എത്ര പേര്ക്ക് നിസ്തുലമായ സംഭാവനകള് രാജ്യത്തിന് വേണ്ടി ചെയ്യാനാവും എന്ന് ഉറക്കെ ചോദിക്കുന്നു ഈ ചിത്രം.
ജനിച്ചു വീഴുമ്പോള് തന്നെ മക്കളെ ഡോക്ടര് ആക്കാനും എഞ്ചിനീ യറാക്കാനും നേര്ച്ച നേരുന്ന മാതാ പിതാക്കളെ തന്റെ സിനിമയിലൂടെ പരിഹസി ക്കുകയാണ് സംവിധായകന്. മക്കളെ സ്നേഹിക്കുന്നു എന്ന ഒറ്റ ക്കാരണം പറഞ്ഞു അവരുടെ ഉള്ളിലുള്ള സര്ഗ്ഗ ഭാവനകളുടെ കൂമ്പൊടിച്ചു കളയുന്ന മാതാ പിതാക്കളുടെ കണ്ണുകള് ഇത്തരം സിനിമകളിലൂടെ തുറക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ഒരു ഗുജറാത്തി നാടകത്തില് നിന്നും അവലംബിച്ച കഥയാണ് ചിത്രത്തിന് ആധാരമെങ്കിലും ഒരു പണം വാരി പ്പടത്തിന്റെ എല്ലാ ചേരുവകളും ഇതില് അടങ്ങിയിട്ടുണ്ട്. അഭിനേതാക്കള് എല്ലാവരും തങ്ങളുടെ റോളുകള് മികവുറ്റതാക്കി എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. രാജ് കുമാര് ഹിരാനിയുടെ മുന്കാല ചിത്രങ്ങള്ക്ക് സമാനമായ ചില രംഗങ്ങള് ഇതിലും ആവര്ത്തിക്കുന്നു എങ്കിലും, ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം കണക്കി ലെടുക്കുമ്പോള് അതൊരു ന്യൂനതയായി കാണേണ്ടതില്ല. ആമിര് ഖാനെ ഒരു മഹാ നടനായി അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികള് പോലും പറയില്ല എങ്കിലും, സിനിമകള് തെരഞ്ഞെ ടുക്കുന്നതില് ഈ നടന് കാണിക്കുന്ന സാമര്ത്ഥ്യം ഇന്ത്യയില എല്ലാ സൂപ്പര് താരങ്ങള്ക്കും ഒരു മാതൃക യാക്കാവുന്നതാണ്. ആമിര് ഖാനോടൊപ്പം മാധവന്, ഷറമാന് ജോഷി, ഒമി, ബോമന് ഇറാനി, കരിഷ്മ കപൂര് എന്നിവര് പ്രധാന വേഷങ്ങള് കൈകാര്യം ചെയ്തിരിക്കുന്നു.
സിനിമയുടെ ആത്യന്തികമായ ലക്ഷ്യം എന്താണ് എന്ന തര്ക്കം ഒരു തര്ക്കമായി തന്നെ നില നില്ക്കുമ്പോഴും വിനോദവും, ഒപ്പം സമൂഹ മനഃസ്സാക്ഷിയെ ഉണര്ത്തുന്ന ചില ചോദ്യങ്ങളും ഒരുമിച്ചു സമന്വയിപ്പിക്കാന് കഴിയുന്ന ചിത്രങ്ങളുമായി വിധു വിനോദ് ചോപ്രക്കും രാജ്കുമാര് ഹിരാനിക്കും ഇനിയും പ്രേക്ഷക ഹൃദയങ്ങളില് ഇടം പിടിക്കാന് കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
– നിഷാദ് അബ്ദു റഹിമാന് ഇടപ്പള്ളി



ഭാഗ്യദേവത എന്ന ചിത്രത്തിനു ശേഷം സത്യന് അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില് ജയറാം നായകനാകുന്നു. നായികയാകുന്നത് മമതാ മോഹന് ദാസാണ്. കുട്ടനാടന് പശ്ചാത്ത ലത്തില് ഒരുക്കിയ “ഭാഗ്യ ദേവത” കഴിഞ്ഞ വര്ഷത്തെ വിജയ ചിത്രങ്ങളില് ഒന്നായിരുന്നു. പഴശ്ശിരാജ ഫെയിം കനിഹ ആയിരുന്നു അതില് ജയറാമിന്റെ നായിക. പതിവു പോലെ ഇതും ഒരു കുടുംബ ചിത്രം ആയിരിക്കും എന്നാണ് അറിയുന്നത്.
കൌരവര് എന്ന മലയാള സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകര്ക്കും സുപരിചിതനായ കന്നഡ താരം വിഷ്ണു വര്ദ്ധന് (59 ) അന്തരിച്ചു. ഇന്ന് പുലര്ച്ചെ മൈസൂരില് ആയിരുന്നു അന്ത്യം. ഹൃദയാ ഘാതമായിരുന്നു മരണ കാരണം. നിരവധി മലയാള സിനിമകളില് അഭിനയിച്ചിട്ടുള്ള പ്രശസ്ത നടി ഭാരതി യാണ് ഭാര്യ.
പ്രമുഖ മോഡലും സിനിമാ താരവുമായ ശ്വേതാ മേനോന് ദേശീയ പതാകയെ അപമാനിച്ചു എന്ന കേസില് സമര്പ്പിച്ച മുന്കൂര് ജാമ്യ ഹര്ജി രാജസ്ഥാനിലെ ഒരു ജില്ലാ കോടതി നിരസിച്ചു. 2004 ജനുവരി ആദ്യ വാരം നടന്ന ഒരു ഫാഷന് ഷോയില്, ത്രിവര്ണ്ണ പതാക ചുറ്റി റാംപില് നടന്നു എന്നതാണ് കേസിന് വഴി വെച്ചത്. ഷോ സംഘടിപ്പിച്ച നാഷണല് ഇന്സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഫാഷന് ഡിസൈന്റെ പ്രാദേശിക തലവന് ആശിഷ് ഗുപ്ത യ്ക്കെതിരെയും കേസെടു ത്തിട്ടുണ്ട്.

































