“അവനവന്‍ കടമ്പ” കുവൈറ്റില്‍

October 27th, 2009

avanavan-katampaകുവൈറ്റ് : കാവാലം നാരായണ പണിക്കരുടെ പ്രസിദ്ധമായ നാടകം “അവനവന്‍ കടമ്പ” കുവൈറ്റില്‍ അരങ്ങേറി. കേരളത്തിലെ എഞ്ചിനിയറിംഗ് കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനകളുടെ പൊതു വേദിയായ കുവൈറ്റ് എഞ്ചിനിയേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ ത്തോടനു ബന്ധിച്ചായിരുന്നു ഫോറം അംഗങ്ങള്‍ നാടകം അവതരിപ്പിച്ചത്.
 

 
കുവൈറ്റില്‍ സന്ദര്‍ശനം നടത്തുന്ന കാവാലം നാരായണ പണിക്കരുടെ നേരിട്ടുള്ള ശിക്ഷണത്തിലാണ് മലയാളി എഞ്ചിനിയര്‍മാര്‍ നാടകം പരിശീലിച്ചത്. കേരളത്തിനു പുറത്ത് ഈ നാടകം ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന് നടനും, നാടക സംഘം പ്രവര്‍ത്തകനും, പാലക്കാട് എന്‍. എസ്. എസ്. കോളജ് ഓഫ് എഞ്ചിനിയറിംഗിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അരവിന്ദന്‍ എടപ്പാള്‍ അറിയിച്ചു. കലാലയ കാലഘട്ടത്തില്‍ പാലക്കാട്ടെ നാടക സംഘത്തില്‍ സജീവമായിരുന്ന തനിക്ക് നീണ്ട പ്രവാസ ജീവിതത്തിന്റെ വിരസതയ്ക്കിടയില്‍ വേദിയിലേക്കുള്ള ഈ തിരിച്ചു പോക്കിനുള്ള അവസരം ലഭിച്ചത് ഒരു വഴിത്തിരിവായി. കാവാലം നാരായണ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന നാടക കളരി തങ്ങളെ ഏറെ ആവേശ ഭരിതരാക്കിയിട്ടുണ്ട്. നാടക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സജീവമായി മുന്നോട്ട് കൊണ്ടു പോവാന്‍ തന്നെയാണ് കെ. ഇ. എഫ്. തീരുമാനിച്ചിരിക്കുന്നത് എന്നും അരവിന്ദന്‍ എടപ്പാള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കാലിഡോ സ്കോപ്പ് അബുദാബിയില്‍

October 25th, 2009

kaleidoscopeഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ പ്രദര്‍ശനം ഒക്ടോബര്‍ 29 വ്യാഴാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടക്കും. ചിത്രകാരന്‍ കൂടിയായ ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത “കാലിഡോസ്കോപ്പ് ” എന്ന സിനിമ, കേരളത്തിലെ സമകാലിക സംഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ്‌.
 

kaleidoscope-crayon-jayan

 
ഇതിനു മുന്‍പ്‌ ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത ചരടുകള്‍, കഥാപാത്രം എന്നീ ഹ്രസ്വ സിനിമ കള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അടൂര്‍ ഭവാനി അന്തരിച്ചു

October 25th, 2009

adoor-bhavaniചെമ്മീന്‍ സിനിമയിലെ ചക്കി മരക്കാത്തി കാല യവനിക ക്കുള്ളിലേക്ക് പോയി മറഞ്ഞു. ഇന്ന് (ഞായര്‍) ഉച്ചക്ക് അടൂരിലെ സ്വവസതി യിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘ കാലമായി ചികിത്സയി ലായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ‘ ശരിയോ തെറ്റോ ‘ എന്ന സിനിമയിലൂടെ വെള്ളി ത്തിരയില്‍ അരങ്ങേറ്റം കുറിച്ച അടൂര്‍ ഭവാനി, രാമു കാര്യാട്ട് സംവിധാനം ചെയ്തു ദേശീയ പുരസ്കാരം നേടിയ ചെമ്മീനിലെ ചക്കി മരക്കാത്തി യെ അനശ്വരമാക്കി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അഭിനയിച്ച ‘വേലുത്തമ്പി ദളവ’ എന്ന നാടക ത്തിലൂടെയാണ്‌ ആദ്യം അരങ്ങി ലെത്തിയത്‌. തുടര്‍ന്ന് കലാ നിലയം, കെ. പി. എ. സി, എന്നീ നാടക സമിതികളിലും അവര്‍ സജീവമായി. മൂലധനം, അശ്വമേധം, മുടിയനായ പുത്രന്‍, കടല്‍പ്പാലം, യുദ്ധ കാണ്ഡം, തുലാഭാരം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. അമിതാ ഭിനയത്തിലേക്ക് പോകാതെ, പച്ചയായ ജീവിതം വെള്ളി ത്തിരയിലും അവതരിപ്പിച്ച് അവര്‍ കടന്നു പോയി.

ഹിറ്റ്ലര്‍, ഒരു സി. ബി. ഐ. ഡയറി ക്കുറിപ്പ്, സേതു രാമയ്യര്‍ സി. ബി. ഐ, വാര്‍ദ്ധക്യ പുരാണം എന്നീ സിനിമകളിലൂടെ അവര്‍ പുതു തലമുറയിലെ സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.

1969 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹ നടിക്കുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . മാതൃ ഭൂമിയുടെ ചലച്ചിത്ര സപര്യാ പുരസ്കാരം, മുതുകുളം രാഘവന്‍ പിള്ള പുരസ്കാരം, ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രേംജി പുരസ്‌കാരം, ഈയിടെ ലഭിച്ച ലോഹിത ദാസ് പുരസ്കാരം എന്നിവ അതില്‍ ചിലതു മാത്രം. നാടകത്തിനു നല്കിയ സമഗ്ര സംഭാവനകളെ മുന്‍ നിറുത്തി 2008ല്‍, സഹോദരി മാരായ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം എന്നിവരെ കേരളാ സംഗീത നാടക അക്കാദമി ആദരിച്ചു.

ശവ സംസാകരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പില്‍ നടക്കും.

പി. എം . അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

“പഴശ്ശി രാജാ” ഇന്നെത്തുന്നു

October 16th, 2009

pazhassi-rajaലോക സിനിമയില്‍ തന്നെ ഇതിഹാസമായി തീരാന്‍ ഉതകും വിധം ‘പഴശ്ശിരാജാ’ വരുന്നു. 560 തിയ്യേറ്ററുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ഇന്ന് (ദീപാവലി ദിനത്തില്‍) പഴശ്ശി രാജാ റിലീസ് ചെയ്യുകയാണ്. എം. ടി., ഹരി ഹരന്‍, മമ്മൂട്ടി, ഓ. എന്‍. വി, ഇളയ രാജാ, റസൂല്‍ പൂക്കുട്ടി എന്നീ പ്രഗല്‍ഭരുടെ സംഗമം കൂടിയായ ഈ സിനിമ, ഒരു കാല ഘട്ട ത്തി ന്‍റെ കഥ പറയുന്നു.
 
മമ്മൂട്ടി യെ കൂടാതെ, പത്മ പ്രിയ, തമിഴില്‍ നിന്നും ശരത് കുമാര്‍, കനിഹ, തെലുങ്ക് നടന്‍ സുമന്‍, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പഴശ്ശി രാജാ യെ കാണികള്‍ ക്ക് പരിചയപ്പെ ടുത്തുന്നത് മലയാള ത്തില്‍ മോഹന്‍ ലാലും, തമിഴില്‍ കമലഹാസനും, തെലുങ്കില്‍ ചിരഞ്ജീവിയും, ഹിന്ദിയില്‍ ഷാറുഖ് ഖാനുമാണ്. ഓ. എന്‍. വി യെ ക്കൂടാതെ, കാനേഷ് പൂനൂര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരും ഗാന രചന നിര്‍വ്വഹി ച്ചിരിക്കുന്നു.
 
ഓസ്കാര്‍ ലബ്‌ധിക്കു ശേഷം റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്ത ഈ സിനിമയെ ക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘‘ഇതൊരു ലോക സിനിമയാണ്, നമ്മുടെ ചെറിയ ഒരു ഭാഷക്ക് ഇത്തര മൊരു സിനിമ എടുക്കാനാകുമെന്ന് നമ്മള്‍ ലോകത്തോട് പ്രഖ്യാപിക്കുക യാണ്. ലോകം ഇതിനു കാതോര്‍ത്തേ മതിയാവൂ’’ എന്നാണ് .
 
വടക്കന്‍ വീര ഗാഥ യിലൂടെ ചന്തു വിനെ പുതിയ രീതിയില്‍ അവതരിപ്പിച്ച എം. ടി . വാസുദേവന്‍ നായര്‍, കേരള സിംഹം പഴശ്ശി രാജാ എന്ന വീര കേസരിയു ടെ പുതിയ ഒരു മുഖം ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുക യാണ് സിനിമാ ലോകം.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

തിരക്കഥ രചനാ മത്സരം

September 29th, 2009

kaani-film-societyചങ്ങരം കുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി, കോളജ് വിദ്യാര്‍ത്ഥി കള്‍ക്കായി തിരക്കഥാ രചനാ മത്സരം നടത്തുന്നു. പരമാവധി 30 മിനുട്ട് ദൈര്‍ഘ്യമുള്ള തിരക്കഥകള്‍ മൌലിക മായിരിക്കണം. അനുകരണങ്ങളോ തര്‍ജ്ജമകളോ പരിഗണിക്കുന്നതല്ല. എന്നാല്‍ കഥ, നോവല്‍, നാടകം, കവിത എന്നിവയുടെ തിരക്കഥാ രൂപം പരിഗണി ക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അടിസ്ഥാന കൃതിയുടെ വിശദാംശങ്ങള്‍ രേഖപ്പെടു ത്തിയിരി ക്കേണ്ടതാണ്.
 
വിജയികള്‍ക്ക് സമ്മാനങ്ങളും സാക്ഷ്യ പത്രങ്ങളും നല്‍കുന്നതിനു പുറമേ, മികച്ച 25 തിരക്കഥാ കൃത്തുക്കളെ ഉള്‍പ്പെടുത്തി തിരക്കഥാ ശില്പ ശാലയും നടത്തുന്നതാണ്.
 
രചനകള്‍ 2009 ഒക്റ്റൊബര്‍ 31ന് മുന്‍പായി സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി, ചങ്ങരം കുളം, നന്നമ്മുക്കു (പി.ഒ), മലപ്പുറം ജില്ല – 679575 എന്ന വിലാസത്തില്‍ ലഭിച്ചിരി ക്കേണ്ടതാണ്. ഈമെയില്‍ വിലാസം : kaanimail at gmail dot com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

153 of 170« First...1020...152153154...160170...Last »

« Previous Page« Previous « അനുഷ്ക്കയെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍
Next »Next Page » “പഴശ്ശി രാജാ” ഇന്നെത്തുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine