അബുദാബി : അബുദാബി യിലെ റിപ്പബ്ലിക് ദിനാഘോഷ ങ്ങളില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടി കളില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തി.
സ്കൂള്‍ ചെയര്മാന് പത്മശ്രീ ഡോ. ബി. ആര്. ഷെട്ടി അടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, അദ്ധ്യാപകര്‍, രക്ഷാകര്ത്താക്കള് സംബന്ധിച്ചു. രാഷ്ട്ര പതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു.
വിദ്യാര്‍ത്ഥി കളുടെ മാര്‍ച്ച് പാസ്റ്റ്, വിവിധ നൃത്ത നൃത്യങ്ങള്‍ തുടങ്ങി വര്‍ണ്ണാഭമായ കലാ പ്രകടന ങ്ങളും നടന്നു.
-ഫോട്ടോ : അഫ്സല് അഹ്മദ്, ഇമ അബുദാബി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കുട്ടികള്‍, യു.എ.ഇ., വിദ്യാഭ്യാസം