അബുദാബി : പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്ത മായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ സാര്‍വ്വ ദേശീയ വനിതാ ദിനം ആചരിച്ചു.
സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്‌സ് അനുസ്മരണം, സംഘ ചിത്രരചന, ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയ ത്തില്‍ ചര്‍ച്ച എന്നിവ യായിരുന്നു പ്രധാന പരിപാടികള്‍.
സാംസ്‌കാരിക പ്രവര്‍ത്തക അഡ്വ: ആയിഷ സക്കീര്‍ ഹുസൈന്‍ വനിതാദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിയ ദിലീപ്കുമാര്‍ അധ്യക്ഷ യായിരുന്നു. ടി. കൃഷ്ണകുമാര്‍, രാജേഷ് ചിത്തിര എന്നിവര്‍ പ്രസംഗിച്ചു.
‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം, ഷാഹുല്‍ കൊല്ലങ്കോട് വരച്ച ‘പിച്ചി ചീന്തപ്പെടുന്ന സ്ത്രീ ശരീരവും വ്യക്തിത്വവും’ എന്ന കൊളാഷ് പെയിന്റിംഗ് അനാച്ഛാദനം ചെയ്തു കൊണ്ട് കവയത്രി ദേവസേന ഉദ്ഘാടനം ചെയ്തു.
ചരിത്ര ത്തിലിടം നേടിയ നൂറോളം വനിതാ വ്യക്തിത്വ ങ്ങളെയും സംഭവങ്ങളും വിവരിക്കുന്ന ‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം വേറിട്ട അനുഭവമായി മാറി.
യുദ്ധ ത്തിന്റെ ഭീകരത യെയും സ്ത്രീ കളുടെയും കുട്ടികളുടെയും പരിതാപ കരമായ സാമൂഹി കാവസ്ഥ യെയും പകര്‍ത്തിയ വിഖ്യാത ജര്‍മ്മന്‍ ചിത്രകാരിയും ശില്പി യുമായ ‘കാത്തെ കോള്‍വിറ്റ്‌സ്’ അനുസ്മരണ പ്രഭാഷണം ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ റോയിച്ചന്‍ നടത്തി.
‘ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍’ എന്ന വിഷയ ത്തില്‍ നടന്ന ചര്‍ച്ച, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക പ്രസന്ന വേണു ഉദ്ഘാടനം ചെയ്തു. റൂഷ് മെഹര്‍ വിഷയം അവതരിപ്പിച്ചു. ജെയ്ബി എന്‍. ജേക്കബ്, ഈദ് കമല്‍, മുഹമ്മദലി കല്ലുര്‍മ്മ, മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷനായിരുന്നു.
പ്രസക്തി ജനറല്‍ സെക്രട്ടറി അബ്ദുള്‍ നവാസ്, സുധീഷ് റാം, സുനില്‍ കുമാര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന, സാംസ്കാരികം, സാഹിത്യം, സ്ത്രീ