ഫെക്ക ഓണം ഈദ്‌ ആഘോഷം 2010

September 21st, 2010

fekca-onam-eid-celebrations-2010

ദുബായ്‌ : ഫെക്കയുടെ (FEKCA – Federation of Kerala Colleges Alumni) 2010 ലെ ഓണം ഈദ്‌ ആഘോഷങ്ങള്‍ സെപ്തംബര്‍ 17 വെള്ളിയാഴ്ച ദുബായ്‌ ഷെയ്ഖ്‌ റാഷിദ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. കേരളത്തിലെ 25 കോളജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. യിലെ സംഘടനയായ ഫെക്കയുടെ ഓണം ഈദ്‌ ആഘോഷങ്ങള്‍ വിവിധ കലാ സാംസ്കാരിക പരിപാടി കളോടെയാണ് നടത്തിയത്‌.

രാവിലെ 11:30നു ഓണ സദ്യയോടെയായിരുന്നു പരിപാടികളുടെ തുടക്കം. തുടര്‍ന്ന് സാംസ്കാരിക ഘോഷ യാത്ര, പൊതു സമ്മേളനം, കലാ പരിപാടികള്‍ എന്നിവ നടന്നു.

പൊതു സമ്മേളനം ദുബായിലെ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഫെക്ക ഏര്‍പ്പെടുത്തിയ മികച്ച വ്യവസായിക്കുള്ള പ്രഥമ പുരസ്കാരം ഫെക്ക അംഗവും യു.എ.ഇ. യിലെ പ്രമുഖ വ്യവസായിയുമായ ലാല് സാമുവലിന് സമ്മാനിച്ചു. പത്മശ്രീ ജേതാവ്‌ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്‌ കരുണാ മൂര്‍ത്തി എന്നിവരെ ആദരിച്ചു.

fekca-onam-eid-celebrations-2010

മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ഫെക്ക തുടര്‍ന്ന് വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ ഒരു ദരിദ്ര കുടുംബത്തിന് ഫെക്ക വെച്ചു നല്‍കുന്ന വീടിന്റെ ചിലവിന്റെ ആദ്യ ഗഡു കൈമാറി.

പൊതു സമ്മേളനത്തിന് ശേഷം നടന്ന കലാ വിരുന്നില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, കരുണാ മൂര്‍ത്തി, ആറ്റുകാല്‍ ബാല സുബ്രമണ്യം എന്നിവര്‍ നയിച്ച ഫ്യൂഷ്യന്‍ മ്യൂസിക്‌, പ്രശസ്ത നടി ശ്വേതാ മേനോനും സംഘവും നയിച്ച നൃത്ത പരിപാടി, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഗായകരായ മഞ്ജുഷ, നിഖില്‍, പട്ടുറുമാല്‍ എന്ന പരിപാടിയിലൂടെ പ്രശസ്തയായ സിമിയ മൊയ്തു എന്നിവര്‍ നയിച്ച ഗാനമേള, ടിനി ടോം, ഉണ്ട പക്രു ടീമിന്റെ ഹാസ്യ മേള, മഞ്ജുഷയുടെ ശാസ്ത്രീയ നൃത്തം, ഫെക്ക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

4 of 4234

« Previous Page « കാവാലം നാരായണ പണിക്കരുടെ “ശാകുന്തളം” ഷാര്‍ജയില്‍
Next » നോര്‍മ ചിത്ര രചനാ മല്‍സര വിജയികള്‍ »



  • യു. എ. ഇ. യിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു
  • അബുദാബി ബുക്ക് ഫെയറിനു തുടക്കമായി
  • വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്
  • അര്‍ബുദ രോഗികളായ കുട്ടികള്‍ക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • കെ. എസ്. സി. ഭരണ സമിതി 2022-23
  • മങ്കി പോക്സ് : ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
  • എയര്‍ അറേബ്യ അബുദാബി സിറ്റിയില്‍ ചെക്ക്-ഇന്‍ സൗകര്യം ഒരുക്കി
  • ദുബായിൽ നിന്നും അബുദാബി യിലേക്ക് നേരിട്ടുള്ള ബസ്സ്
  • ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു. എ. ഇ. പ്രസിഡണ്ട്
  • അല്‍ ബത്തീന്‍ ഖബര്‍ സ്ഥാനില്‍ അന്ത്യ വിശ്രമം
  • ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
  • ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി യു. എ. ഇ. നഴ്‌സുമാർ
  • ഡി – കമ്പനി സൗഹൃദ സംഗമം സംഘടിപ്പിച്ചു
  • അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ
  • ലുലുവിന്‍റെ ഓഹരി വിൽപ്പന 2023 ല്‍ : എം. എ. യൂസഫലി
  • അല്‍ ഹൊസ്ന്‍ ഗ്രീൻ പാസ്സ് : കാലാവധി 30 ദിവസത്തേക്ക് നീട്ടി
  • ഇന്ത്യൻ മീഡിയ അബുദാബി ഇഫ്താർ വിരുന്നും കുടുംബ സംഗമവും
  • ഇ- സ്കൂട്ടർ പെർമിറ്റുകൾ ഏപ്രില്‍ 28 മുതല്‍ ഓണ്‍ ലൈനിലൂടെ
  • ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine