ഗാന്ധിയന്‍ വര്‍ത്തമാനം പ്രൊഫ. സാംധോങ്ങ് റിംപോച്ചെ ഉദ്ഘാടനം ചെയ്യും

October 1st, 2011

samdhong-rinpoche-epathram
തൃശൂര്‍ : കേരളത്തിലെ പരിസ്ഥിതി – പ്രതിരോധ – മനുഷ്യാവകാശ – സാമൂഹ്യ മേഖലകളില്‍ ഇടപെട്ടു വരുന്ന പ്രവര്‍ത്തകരുടെയും താല്‍പര്യമുള്ള യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സംസ്ഥാന തല ഒത്തുചേരല്‍ ഗാന്ധിയന്‍ വര്‍ത്തമാനം ഒക്ടോബര്‍ 5 മുതല്‍ 9 വരെ തൃശൂര്‍ കിരാലൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്ക്കൂളില്‍ വെച്ച് നടക്കും. പ്രമുഖ സര്‍വോദയ പ്രവര്‍ത്തകനും മഹാത്മജിയുടെ കൂടെ 20 വര്ഷം ചിലവിട്ട ആളുമായ നാരായണ്‍ ദേസായി പ്രഭാഷണം നടത്തും.

ഒക്ടോബര്‍ 5ന് നടക്കുന്ന ഔപചാരിക ഉദ്ഘാടനം തിബത്തന്‍ പ്രവാസി സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ പണ്ഡിതനും ബുദ്ധ സന്യാസിയുമായ പ്രൊഫ. സാംധോങ്ങ് റിംപോച്ചെ നിര്‍വഹിക്കും.വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സംവാദങ്ങള്‍, പങ്കുവെപ്പുകള്‍ എന്നിവയ്ക്ക് പുറമെ ബദല്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനവും നടക്കും. 5 ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും.

കൂടിച്ചേരലില്‍ പങ്കെടുക്കുന്നതിന് 200 രൂപയാണ് ഫീസ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547698740, 9447115073 എന്നീ നമ്പരുകളിലോ k.sahadevan at gmail dot com എന്ന ഈമെയിലിലോ ബന്ധപ്പെടുക.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ബോട്ടപകടം : ഇരകള്‍ക്ക്‌ ആദരാഞ്ജലി

October 1st, 2011

thekkady boat tragedy-epathram

കട്ടപ്പന : 2009 സെപ്റ്റംബര്‍ 30നാണ് നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നത്. അന്ന് മരണമടഞ്ഞ 45 പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് തേക്കടി ബോട്ട് സ്റ്റേഷനില്‍ ഇന്നലെ രാവിലെ 11 മണിക്ക് നിശബ്ദ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ പൌര പ്രമുഖര്‍ പങ്കെടുത്തു.

75 പേര്‍ക്ക് യാത്ര ചെയ്യുവാനുള്ള കെ. ടി. ഡി. സി. യുടെ “ജല കന്യക” എന്ന ബോട്ടില്‍ അപകടം നടക്കുമ്പോള്‍ 92 പേര്‍ ഉണ്ടായിരുന്നു എന്നാണ് സംഭവം അന്വേഷിച്ച ജസ്റ്റിസ്‌ ഇ. മൊയ്തീന്‍ കുഞ്ഞ് കമ്മീഷന്‍ കണ്ടെത്തിയത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അദ്ധ്യാപകന്റെ മര്‍ദ്ദനം : ഇടതു മുന്നണി സഭ സ്തംഭിപ്പിച്ചു

October 1st, 2011

r-balakrishna-pillai-epathram

തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ സ്ക്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനെ അതി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സി. ബി. ഐ. അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അവഗണിക്കുന്ന സമീപനത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യ മുന്നണി അംഗങ്ങള്‍ ശൂന്യ വേളയില്‍ നിയമ സഭയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത് മൂലം സഭയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ഏറെ നേരത്തേയ്ക്ക് സ്തംഭിച്ചു

സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെളിവ് നല്‍കാനുള്ള ആരോഗ്യാവസ്ഥയിലല്ല മര്‍ദ്ദിക്കപ്പെട്ട അദ്ധ്യാപകന്‍ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തള്ളിക്കളഞ്ഞു. സ്ക്കൂള്‍ മാനേജ്മെന്റും പിള്ളയും മാത്രമായിരുന്നു കൃഷ്ണകുമാറിന്റെ ശത്രുക്കള്‍ എന്ന അദ്ധ്യാപകന്റെ ഭാര്യയുടെ മൊഴി എന്ത് കൊണ്ട് അന്വേഷണ വിധേയമാക്കുന്നില്ല എന്ന് അവര്‍ ചോദിച്ചു. പിള്ളയ്ക്കും മകനും വനം വകുപ്പ്‌ മന്ത്രിയുമായ കെ. ബി. ഗണേഷ്‌ കുമാറിന് എതിരെയും അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണം അന്വേഷിക്കുവാന്‍ ഉത്തരവിട്ടു

October 1st, 2011

balakrishna-pillai-arrested-epathram

തിരുവനന്തപുരം : അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവം അന്വേഷിക്കുവാന്‍ ജയില്‍ എ. ഡി. ജി. പി. അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ വെല്‍‌ഫെയര്‍ ഓഫീസര്‍ പി. എ. വര്‍ഗ്ഗീസിനാണ് അന്വേഷണത്തിന്റെ ചുമതല.

യു. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സാര്‍ഥം പ്രവേശിപ്പിച്ചിരിക്കുന്ന പിള്ള കഴിഞ്ഞ ദിവസം ഒരു ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. തടവു പുള്ളിയായ ബാലകൃഷ്ണപിള്ള ചാനല്‍ പ്രവര്‍ത്തകനുമായി ടെലിഫോണില്‍ സംസാരിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുറത്തു വന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ താന്‍ തടവു പുള്ളിയാണെന്നും അതിനാല്‍ ടെലിഫോണില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും താനുമായി സംസാരിച്ച വിവരം വാര്‍ത്തയാക്കരുതെന്നും പിള്ള തന്നെ പറയുന്നുണ്ട്.

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് നിയമ സഭയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഭരണ പക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പിള്ളയ്ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കുന്നതായി പ്രതിപക്ഷം ആരോപിച്ചു. പിള്ള ഫോണില്‍ സംസാരിച്ചത് ചട്ട വിരുദ്ധമാണെന്നു സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്ഥാവന: മുഖ്യമന്ത്രി മാപ്പു പറഞ്ഞു

September 28th, 2011
adoor-prakash-epathram
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചു മരിച്ചവരില്‍ അധികവും മദ്യപാനികള്‍ ആണെന്ന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്ഥാവനയില്‍ മുഖ്യമന്ത്രി നിയമ സഭയില്‍ ഖേദം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പനിബാധിച്ച് മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നതിനിടയില്‍ മരിച്ചവരില്‍ അധികവും മദ്യപാനികളോ കരള്‍ രോഗം ബാധിച്ചവരോ ആയിരുന്നു എന്ന് ആരൊഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ നിയമ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. മന്ത്രിയുടെ പ്രസ്ഥാവന നിരുത്തരവാദപരവും മരിച്ചവരോടുള്ള അനാദരവാണെന്നും പ്രതിപക്ഷം ആരോപിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളും ആണെന്നും ഇവര്‍ക്ക് മദ്യപാനം മൂലം കരള്‍ വീക്കം ഉണ്ടായിരുന്നോ എന്നും പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു. അംഗങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസ്ഥാവന മൂലം ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍ കേന്ദ്ര സംഘത്തിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്ഥാവന നടത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ഒടുവില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു.  ആരോഗ്യമന്ത്രിയുടെ  പ്രസ്ഥാവനയില്‍ സര്‍ക്കാരിനു വേണ്ടി മാപ്പു ചോദിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ച പനി തടയുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , , ,

Comments Off on ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്ഥാവന: മുഖ്യമന്ത്രി മാപ്പു പറഞ്ഞു


« Previous Page« Previous « സ്കൂള്‍ വാന്‍ അപകടം: ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും എതിരെ കേസ്
Next »Next Page » ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണം അന്വേഷിക്കുവാന്‍ ഉത്തരവിട്ടു »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine