ഗായിക രാധിക തിലക് അന്തരിച്ചു

September 20th, 2015

play-back-singer-radhika-thilak-ePathram

കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. പനി ബാധിച്ച് ഏതാനും ദിവസ ങ്ങളായി ചികിത്സ യിലായിരുന്നു. ഒന്നര വർഷ ത്തോളമായി അർബുദ രോഗ ബാധിത യായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം.

എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിട ങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. കേരള സര്‍വ കലാ ശാല യുവജനോത്സവ ത്തില്‍ ലളിത ഗാന ത്തിന് ഒന്നാം സമ്മാനം ലഭിച്ചി ട്ടുണ്ട്.

ടി. എസ്. രാധാ കൃഷ്ണന്റെ ഭജന കളിലൂ ടെയും ആകാശ വാണി യുടെ ലളിത ഗാന ങ്ങളി ലൂടെ യുമാണ് രാധിക പ്രശസ്തയായത്.

യേശുദാസ്, എം. ജി. ശ്രീകുമാർ, ജി. വേണു ഗോപാൽ തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി സ്റ്റേജ് ഷോ കളിലൂടെയും സംഗീത പ്രേമി കളുടെ ഇഷ്ട ഗായിക യായി രാധികാ തിലക് മാറി. വിദേശ രാജ്യ ങ്ങളിലും നിരവധി ഗാനമേള കളില്‍ രാധിക യുടെ സാന്നിദ്ധ്യം ശ്രദ്ധേയ മാണ്.

ഓൾ ഇന്ത്യ റേഡിയോ കൂടാതെ ദൂരദർശ നിലും നിരവധി ലളിത ഗാന ങ്ങൾ പാടി യിരു ന്നു. വിവിധ ചാനലു കളിൽ അവതാരക യുമാ യിരുന്നു.

ഒറ്റയാൾ പട്ടാളം, ഗുരു, ദീപസ്തംഭം മഹാശ്ചര്യം, കന്മദം, രാവണപ്രഭു, നന്ദനം തുടങ്ങിയ സിനിമ കളിലെ രാധികാ തിലകിന്റെ ഗാനങ്ങൾ  ഏറെ പ്രശംസ പിടിച്ചു പറ്റി.

പ്രശസ്ത പിന്നണി ഗായകരായ സുജാത, ജി. വേണു ഗോപാല്‍ എന്നിവര്‍ ബന്ധു ക്കളാണ്. ഭര്‍ത്താവ് : സുരേഷ്. മകള്‍ : ദേവിക.

- pma

വായിക്കുക: , , ,

Comments Off on ഗായിക രാധിക തിലക് അന്തരിച്ചു

സ്കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

January 19th, 2014

54th-kerala-state-school-kalolsavam-2014-logo-ePathram
പാലക്കാട് : അമ്പത്തി നാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ത്തിന് തിരി തെളിഞ്ഞു. വര്‍ണ ക്കാഴ്ച കളോടെ യുള്ള സാംസ്‌കാരിക ഘോഷയാത്ര യോടെ യായിരുന്നു പരിപാടി കള്‍ക്കു തുടക്ക മായത്.

പ്രധാന വേദി യില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെബ് കോണ്‍ഫ റന്‍സിംഗ് വഴി യാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിച്ചു. നടനും സംവിധായ കനുമായ ബാലചന്ദ്ര മേനോന്‍ മുഖ്യാതിഥി ആയിരുന്നു.

18 വേദി കളില്‍ 232 ഇന ങ്ങളിലായി പതിനായിരത്തോളം കുട്ടി കളാണ് മത്സരി ക്കുന്നത്. ജില്ലാ തല ത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ 8185 പേര്‍ കലോത്സവ ത്തില്‍ പങ്കാളികള്‍ ആവും.

മത്സര ങ്ങള്‍ നടക്കു മ്പോള്‍ വിധി കര്‍ത്താക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കരുത് എന്നും കലോത്സവ വേദി യില്‍ നിശ്ചിത സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത മത്സരാര്‍ഥി കള്‍ക്ക് അവസരം നഷ്ടപ്പെടും എന്നും പ്രോഗ്രാം കമ്മറ്റി നിര്‍ദേശി ച്ചിട്ടുണ്ട്. വിവിധ വേദി കളിലായി 75 സി. സി. ടി. വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വേദി കളെ പരസ്പരം നെറ്റ്‌ വര്‍ക്ക് വഴി ബന്ധി പ്പിച്ചിട്ടുണ്ട്. എല്‍. സി. ഡി. സ്‌ക്രീനില്‍ വിവിധ വേദി കളിലെ പരിപാടി കളുടെ ക്രമം അറിയാന്‍ സാധിക്കും.

കലോത്സവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 1800 425 4474 എന്ന ടോള്‍ഫ്രീ നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. പി. ഉദയഭാനു അന്തരിച്ചു

January 5th, 2014

singer-kp-udaya-bhanu-ePathram
തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ കെ. പി. ഉദയഭാനു (78) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോള മായി കിടപ്പി ലായിരുന്നു. എന്‍. എസ്. വര്‍മ യുടേയും അമ്മു നേത്യാരമ്മ യുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരി ലാണ് ഉദയ ഭാനു വിന്റെ ജനനം.

1958 ല്‍ ഇറങ്ങിയ ‘നായരു പിടിച്ച പുലിവാല്‍’ എന്ന ചിത്ര ത്തിലെ ഗാന ത്തിലൂടെയാണ് സിനിമാ പിന്നണി ഗാന രംഗത്ത് എത്തുന്നത്.

വെള്ളി നക്ഷത്രമേ നിന്നെ നോക്കി…, കാനനഛായ യില്‍ ആടു മേക്കാന്‍… (രമണന്‍), അനുരാഗ നാടക ത്തില്‍ … (നിണ മണിഞ്ഞ കാല്‍പ്പാടുകള്‍), ചുടു കണ്ണീരാലെന്‍…, താരമേ താരമേ…(ലൈലാമജ്നു), പൊന്‍ വള ഇല്ലെങ്കിലും പൊന്നാട ഇല്ലെങ്കിലും… (കുട്ടിക്കുപ്പായം) എന്നിവയാണ് അദ്ദേഹ ത്തിന്റെ ശ്രദ്ധേയ ഗാനങ്ങള്‍.

എണ്‍പതിലധികം ദേശ ഭക്തി ഗാന ങ്ങള്‍ക്ക് സംഗീതം നില്‍കി. 1976 ലെ സമസ്യ എന്ന ചിത്ര ത്തിലെ ഗാന ങ്ങള്‍ക്ക് ക്ക് സംഗീതം നല്‍കിയതും ഉദയ ഭാനു വായിരുന്നു.

2009 ല്‍ ഭാരത സര്‍ക്കാര്‍ ഉദയ ഭാനുവിന് പത്മശ്രീ നല്‍കി ആദരിക്കുക യുണ്ടായി. കേരള സംഗീത നാടക അക്കാദമി യുടെ ഫെലോഷിപ്പ്(2003), കമുകറ പുരസ്കാരം (2006), ഡോക്യുമെന്‍്ററി സംഗീത ത്തിനുള്ള ദേശീയ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ നേടിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു

November 6th, 2013

singer-najmal-babu-ePathram
കോഴിക്കോട് : പ്രമുഖ ഗസല്‍ ഗായകന്‍  നജ്മല്‍ ബാബു (65) അന്തരിച്ചു. വൃക്ക രോഗത്തെ ത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മലപ്പുറം വേങ്ങര യിലെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച രാത്രി 10 മണി യോടെ യായിരുന്നു അന്ത്യം. പ്രശസ്ത ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മകനാണ്  നജ്മല്‍ ബാബു.

പ്രശസ്ത മായ ഹട്ടന്‍സ് ഓര്‍ക്കസ്ട്ര യിലെ പ്രധാന ഗായകന്‍ ആയിരുന്നു. പിതാവ് കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ യും മാതൃ സഹോദരീ ഭര്‍ത്താവ് എം. എസ്. ബാബു രാജിന്റെ യും സംഗീത പാരമ്പര്യമുള്ള പാട്ടുകാരന്‍ ആയിരുന്നു നജ്മല്‍ ബാബു.

മാതാവ് : പരേത യായ ആച്ചുമ്മ. ഭാര്യ : സുബൈദ. മക്കള്‍ : ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍. മരുമക്കള്‍ : കോയ, സഫീറ. സഹോദര ങ്ങള്‍: സുരയ്യ സമദ്, മോളി ബീരാന്‍, സീനത്ത് നവാസ്, നസീമ നിസ്താര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി

October 20th, 2013

music-director-k-raghavan-master-ePathram
തലശ്ശേരി : സംഗീത സംവിധായകനും ഗായകനുമായ കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി. ഒക്ടോബര്‍ 19 ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. നാടോടി സംഗീതവും മാപ്പിളപ്പാട്ടിന്റെ ഇശലു കളും ശാസ്ത്രീയ സംഗീത ത്തിന്‍െറ ശുദ്ധിയും മലയാള സിനിമാ സംഗീത ശാഖക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയ സംഗീതജ്ഞന്‍ ആയിരുന്നു രാഘവന്‍ മാസ്റ്റര്‍.

99 വയസ്സായ അദ്ദേഹത്തെ ശ്വാസ തടസ്സം അനുഭവ പ്പെട്ടതിനാല്‍ തലശ്ശേരി സഹകരണ ആശുപത്രി യില്‍ പ്രവേശി പ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4. 15 ഓടെ ആയിരുന്നു മരണം.

തമിഴ്, ഹിന്ദി ചലച്ചിത്ര ഗാന ങ്ങളുടെ നിഴലില്‍ ആയിരുന്ന മലയാള സിനിമാ ഗാന ശാഖയ്ക്ക് കെ. രാഘവന്‍ മാസ്റ്റര്‍ ആണ് തന്റെ ലാളിത്യ മാര്‍ന്ന സംഗീത ശൈലി യാല്‍ പുതു ജീവന്‍ നല്‍കിയത്. ആകാശ വാണി യില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം1954 ല്‍ പുറത്തിറങ്ങിയ ‘നീല ക്കുയില്‍’ എന്ന സിനിമ യിലൂടെ യാണു ചലചിത്ര രംഗത്തേക്ക് എത്തി യത്.

ആദ്ദേഹം തന്നെ ആലപിച്ച ”കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ..” ഇന്നും മലയാളി കളുടെ ഇഷ്ട ഗാനമാണ്. ജാനമ്മ ഡേവിഡ്‌ പാടിയ എല്ലാരും ചൊല്ലണ്.. എല്ലാരും ചൊല്ലണ്.. കല്ലാണ് നെഞ്ചിലെന്ന്‍…, കുയിലിനെ ത്തേടി…കുയിലിനെ ത്തേടി കുതിച്ചു പായും മാരാ…, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആലപിച്ച എങ്ങനെ നീ മറക്കും കുയിലേ… മെഹബൂബ്‌ പാടിയ മാനെന്നും വിളിക്കില്ല… മയിലെന്നും വിളിക്കില്ല… അടക്കം ഇതിലെ ഒമ്പത് ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്.

പാമ്പു കള്‍ക്ക് മാളമുണ്ട്… പറവകള്‍ക്കാകാശമുണ്ട്, തലയ്ക്കു മീതെ ശൂന്യാകാശം… തുടങ്ങി നിരവധി നാടക ഗാനങ്ങള്‍ രാഘവന്‍ മാസ്റ്ററു ടെ സംഗീത സംവിധാന ത്തില്‍ ഇറങ്ങി. കടമ്പ എന്ന സിനിമ യിലെ ‘അപ്പോളും പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്‍…’ രാഘവന്‍ മാസ്റ്ററുടെ ആലാപന മികവിന് മറ്റൊരു ഉദാഹരണമാണ്.

ആകാശ വാണിയുടെ മദ്രാസ്, ദല്‍ഹി, കോഴിക്കോട് നിലയ ങ്ങളില്‍ ജോലി ചെയ്തിരുന്നു. 1976ല്‍ കോഴിക്കോട് നിലയ ത്തില്‍നിന്ന് പ്രൊഡ്യൂസര്‍ തസ്തികയില്‍ വിരമിച്ചു. ആകാശ വാണി യില്‍ ജോലി ചെയ്യുമ്പോള്‍ കെ. രഘുനാഥ്, മോളി എന്നീ പേരു കളിലും ചില ഗാന ങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി ഗായകരെ നാടക – സിനിമാ രംഗത്തേക്ക്‌ അദ്ദേഹം കൈ പിടിച്ചുയര്‍ത്തി.

1973ല്‍ നിര്‍മ്മാല്യം എന്ന സിനിമ യിലൂടെയും 1977ല്‍ പുറത്തിറങ്ങിയ പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ എന്ന ചിത്ര ത്തിലൂടെയും മികച്ച സംഗീത സംവിധായക നുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് രണ്ടു തവണ ലഭിച്ചു. 1986ല്‍ കെ. പി. എ. സി. യുടെ ‘പാഞ്ചാലി’ എന്ന നാടക ത്തിലെ സംഗീത ത്തിന് സംസ്ഥാന അവാര്‍ഡ് നേടി യിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ കണ്ണൂര്‍ സര്‍വ്വ കലാ ശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്, കമുകറ അവാര്‍ഡ്, സിനി മ്യുസിഷ്യന്‍ അവാര്‍ഡ് എന്നിവയും നേടി. 1998 ല്‍ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ അവാര്‍ഡ് മാസ്റ്റര്‍ക്ക് ലഭിച്ചു. 2010ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഭാര്യ : പരേത യായ യശോദ മക്കള്‍ : വീണാധരി, മുരളീധരന്‍ , കനകാംബരന്‍, ചിത്രാംബരി, വാഗീശ്വരി. മരുമക്കള്‍ : റീന, ലിന്റ, ത്യാഗരാജന്‍, സുരേഷ് കെ. ദാസ്, മുരളീധരന്‍ എന്നിവര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 4234

« Previous Page« Previous « നവതിയിലും പോരാട്ടവീര്യത്തിന്റെ നിറയൌവ്വനവുമായി സഖാവ് വി.എസ്
Next »Next Page » കെ.രാഘവന്‍ മാസ്റ്റര്‍ക്ക് വിട »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine