സിക്ക വൈറസ് വ്യാപനത്തില്‍ ആശങ്കയുമായി ആരോഗ്യ പ്രവര്‍ത്തകര്‍. ആലപ്പുഴ എന്‍. ഐ. വി. (നാഷണല്‍ ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് വൈറോളജി) യില്‍ നടത്തിയ പരിശോധന യില്‍ അഞ്ചു പേര്‍ക്ക് കൂടി ഇന്നലെ സിക്ക വൈറസ് സ്ഥിരീകരിച്ചു.
ആനയറ സ്വദേശികളായ 2 പേര്‍, കുന്നുകുഴി, പട്ടം, കിഴക്കേക്കോട്ട എന്നീ സ്ഥലങ്ങളിലെ ഒരാള്‍ വീതവു മാണ് സിക്ക വൈറസ് ബാധി തര്‍. ഇതില്‍ നാലു പേരുടെ സാമ്പിളുകള്‍ 2 സ്വകാര്യ ആശുപത്രി കളില്‍ നിന്നും ഒരെണ്ണം സര്‍വയലന്‍സിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളും ആയിരുന്നു.
ഇതോടെ സംസ്ഥാനത്ത് ഇന്നു വരെ ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.