പ്രാഞ്ചിയേട്ടനു ശേഷം പ്രമുഖ സംവിധായകന് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന “ലീല” എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു പകരം രഞ്ജിത്തിന്റെ ശിഷ്യന് ശങ്കര്‍ രാമകൃഷ്ണന് നായകനാകുമെന്ന് സൂചന. ഉണ്ണി ആര്. രചിച്ച ലീല എന്ന ചെറുകഥയാണ് ചിത്രത്തിന്റെ മൂലകഥ. വിചിത്രമായ മാനസിക വ്യാപാരങ്ങള്‍ ഉള്ള ഒരു കഥാപാത്രമാണ് ഇതിലെ നായകന്. കുട്ടിയപ്പന് എന്ന ഈ കോട്ടയം അച്ചായന് കഥാപാത്ര ത്തിന്റെ കോട്ടയത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രയും, അതിനിടയില്‍ കണ്ടു മുട്ടുന്ന കഥാപാത്ര ങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.
പൃഥ്വി രാജ്, മമ്ത മോഹന്‍ദാസ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രം ഏപ്രില്‍ 25 ന് ഷൂട്ടിങ്ങ് ആരംഭിക്കുവാനാണ് രഞ്ജിത്തും സംഘവും ആലോചിക്കുന്നത്.
ഉറുമി എന്ന പൃഥ്വി രാജ് ചിത്രത്തിനു തിരക്കഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണന് രഞ്ജിത്തിന്റെ കളരിയില്‍ നിന്നുമാണ് തിരക്കഥാ രചനയിലേക്ക് വരുന്നത്.