വിവാദങ്ങൾ അടങ്ങാത്ത സാഹചര്യത്തിൽ ബോളിവുഡ് ചിത്രമായ പത്മാവതിയുടെ റിലീസ് തീയ്യതി മാറ്റിവെച്ചു. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ തീയ്യതി പിന്നീട് അറിയിക്കും. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺവീർ സിങ്ങ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
നേരത്തെ അറിയിച്ച റിലീസ് തീയ്യതിക്ക് പത്തു ദിവസം ബാക്കി നിൽക്കുമ്പോഴും ചിത്രത്തിന് കേന്ദ്ര സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിലീസ് തീയ്യതി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ അറിയിച്ചു.
ചെന്നൈ : വിജയ് നായകനായി അഭിനയിച്ച ‘മെര്‍സല്‍’ എന്ന ചിത്രം വിവാദ ങ്ങള്‍ കൊണ്ട് സമ്പന്ന മായി. സിനിമ യില്‍ കേന്ദ്ര സര്‍ക്കാര്‍ നയ ങ്ങളെ വിമര്‍ശി ക്കുന്നു എന്ന ആക്ഷേപ വുമായി ബി. ജെ. പി. രംഗത്തു വന്നതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ചരക്കു സേവന നികുതി (ജി. എസ്. ടി.) യെ വിമര്‍ശിച്ചു കൊണ്ട് വിജയ് പറയുന്ന ‘‘ഏഴു ശതമാനം ജി. എസ്. ടി. യുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി. എസ്. ടി. യുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മ മാരുടെ താലി അറുക്കുന്ന ചാരായ ത്തിനു ജി. എസ്. ടി. ഇല്ല. ജീവൻ രക്ഷാ മരുന്നു കൾക്ക് 12 ശതമാനമാണ് ജി. എസ്. ടി. കോവിലു കളല്ല, ആശുപത്രി കളാണ് ഇവിടെ വരേണ്ടത്…..’’ എന്ന ഡയ ലോഗാണ് ബി. ജെ. പി. യെ ചൊടി പ്പിച്ചത്.
മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യ, ആശു പത്രി കളിലെ ശിശു മരണം എന്നിവയും പ്രതിപാദ്യ വിഷയ മാണ്. ഇതെല്ലാം നീക്കം ചെയ്യണം എന്നായി രുന്നു ബി. ജെ. പി. ഉന്നയിച്ച ആവശ്യം.
എന്നാൽ ഈ വിവാദ ഡയലോഗു കൾ സമൂഹ മാധ്യമ ങ്ങളിൽ വ്യാപക മായി ഷെയർ ചെയ്താണ് വിജയ് ആരാധകർ സിനിമ യെ ആഘോഷി ച്ചത്. ബി. ജെ. പി. യുടെ വിമര്‍ശന ങ്ങള്‍ക്ക് എതിരെ തമിഴ് സിനിമാ ലോക വും രാഷ്ട്രീയ പ്രമുഖരും അണി നിരന്നു.
അഭി നേതാ ക്കളായ കമല്‍ ഹാസൻ, വിജയ് സേതു പതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, നടികർ സംഘം ജനറൽ സെക്രട്ടറി യും നിർമ്മാ താക്കളുടെ സംഘടനാ പ്രസി ഡണ്ടു മായ വിശാൽ, സംവിധായകൻ പാ രഞ്ജിത് തുട ങ്ങിയവർ ബി. ജെ. പി. എതിരെ രംഗത്തു വന്നു.
ഭരണകൂട ത്തിനെ എതിര്‍ക്കുവാന്‍ ജനാധിപത്യ വ്യവ സ്ഥിതി യില്‍ പൗരന് അവകാശം ഉണ്ട് എന്ന് വിജയ്യുടെ പിതാവും സംവി ധായ കനു മായ എസ്. എ. ചന്ദ്ര ശേഖര്‍ പ്രതികരിച്ചു.
സ്വകാര്യ ആശുപത്രി കളിലെ ചൂഷണ മാണ് സിനിമ യിലെ പ്രമേയം. ഇതിൽ ഡോക്ടർ മാരെ മോശ മായി ചിത്രീ കരിക്കുന്നു എന്ന ആരോ പണ വുമായി ഇന്ത്യൻ മെഡിക്കൽ അസോ സ്സി യേഷനും രംഗ ത്തു വന്നിരുന്നു.
ബാഹുബലി യിലൂടെ മലയാള സിനിമാ പ്രേക്ഷ കര്‍ക്കും പ്രിയങ്കര താരങ്ങളായി മാറിയ പ്രഭാസ് – അനുഷ്കാ ഷെട്ടി എന്നിവര്‍ വിവാഹിതര്‍ ആവുന്നു എന്നുള്ള വാര്‍ത്ത കള്‍ ഗോസ്സിപ്പു കോള ങ്ങളെ അടക്കി വാഴു വാന്‍ തുടങ്ങി യിട്ടു നാളുകള്‍ ഏറെ യായി.
ഇരുവരും പ്രണയത്തില്‍ ആണെന്ന ഗോസിപ്പു കള്‍ ‘ബാഹു ബലി -2’ റിലീസ് ചെയ്യു ന്നതിനു മുന്‍പ് തന്നെ പുറത്തു വന്നിരുന്നു. രണ്ടു പേരും നല്ല സുഹൃത്തു ക്കള്‍ മാത്ര മാണ് എന്നും മറ്റുള്ള വാര്‍ത്തകള്‍ തെറ്റാണ് എന്നും താരങ്ങള്‍ പ്രതി കരി ച്ചിരുന്നു.
എന്നാൽ ഇവരുടെ വിവാഹ ത്തെ കുറിച്ചുള്ള ഗോസി പ്പു കളെല്ലാം സത്യമാകാന്‍ പോവുക യാണെ ന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോ ര്‍ട്ടുകള്‍. ഉമൈര്‍ സന്ദു എന്ന സിനിമാ നിരൂപകന്റെ ട്വിറ്റര്‍ പേജില്‍നിന്നാണ് അനുഷ്‌ക യുടെയും പ്രഭാസി ന്റെയും വിവാഹം ഈ ഡിസം ബറില്‍ തീരുമാനിക്കും എന്ന വാര്‍ത്ത പുറത്തു വന്നി രിക്കുന്നത്.
ബില്ല എന്ന സിനിമയിൽ ആണ് അനുഷ്‌കയും പ്രഭാസും ആദ്യമായി ഒന്നിച്ച് അഭി നയിച്ചത്. പിന്നീട് മിര്‍ച്ചി, ബാഹു ബലി എന്നിവ യിലും ഇവർ ഒരുമിച്ച് അഭി നയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിനെ തുടര്‍ന്നാണ് രാമലീല യുടെ റിലീസ് പലവട്ടം മാറ്റി വച്ചത്. ഒരു രാഷ്ട്രീയ നേതാവി ന്റെ റോളില്‍ ദിലീപ് എത്തുന്ന ‘രാമ ലീല’ യില്‍ നായിക യായി എത്തുന്നത് പ്രയാഗ മാര്‍ട്ടിന്‍.
തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് ഗ്ലാമര്‍ വേഷ ത്തില്‍ എത്തുന്ന ‘ജൂലി -2’ എന്ന സിനിമ യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നേരത്തെ ഇറങ്ങിയ ടീസറിന് സമാന മായി തികച്ചും ഹോട്ട് ലുക്കില്‍ തന്നെ യാണ് ലക്ഷ്മി റായ് ഇതിലും പ്രത്യക്ഷ പ്പെടുന്നത്. നേഹ ധൂപിയ അഭി നയിച്ച ‘ജൂലി’ എന്ന സിനിമ യുടെ രണ്ടാം ഭാഗ മാണ് ‘ജൂലി -2’
ലക്ഷ്മി റായ്എന്ന പേരിൽ മമ്മൂട്ടി, മോഹൻ ലാൽ എന്നീ താര ങ്ങളുടെ നായിക യായി മലയാള ത്തിൽ അഭി നയി ച്ചിരുന്ന നടി യുടെ പേര് ബോളി വുഡിൽ എത്തിയ പ്പോൾ ‘റായ് ലക്ഷ്മി’എന്നായതും വാർത്ത കളിൽ ഇടം പിടിച്ചിട്ടുണ്ട്.
ബോളിവുഡിലെ നായിക യാകാന്‍ ഒരു നാട്ടിന് പുറത്ത് നിന്നും എത്തിയ പെണ് കുട്ടിക്കു നേരിടേണ്ടി വരുന്ന അനു ഭവ ങ്ങളെ ചിത്രീ കരി ക്കുന്ന താണ് ഈ സിനിമ. കഥ, തിരക്കഥ, സംവിധാനം : ദീപക് ശിവ്ദാസ്നി.
എന്നാൽ ‘ജൂലി -2’ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടി യിരി ക്കുന്നത് മറ്റൊരു കാര്യ ത്തിലാണ്. സെന്‍സര്‍ ബോര്‍ഡി ന്റെ മുന്‍ ചെയര്‍ മാന്‍ പഹ്ലജ് നിഹലാനി ഈ ചിത്ര ത്തിലൂടെ വിത രണ രംഗ ത്തേക്ക് എത്തുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ പദവിയിൽ നിന്നും കഴിഞ്ഞ മാസം നീക്കം ചെയ്യപ്പെട്ട പഹ്ലജ് നിഹലാനി ഈ സിനിമ യുടെ വിതരണ ക്കാരൻ ആയി വന്ന പ്പോൾ സിനിമാ ലോകം ഞെട്ടി.
തന്റെ മുന്നിലേക്ക് എത്തിയ സിനിമ കളില്‍ അശ്ലീല രംഗങ്ങളും സംഭാഷ ണങ്ങളും എന്നു പറഞ്ഞു കൊണ്ട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ ആയി രിക്കു മ്പോള്‍ ഉഡ്താ പഞ്ചാബ്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ തുടങ്ങി നിര വധി ചിത്ര ങ്ങൾക്ക് കത്രിക വെച്ച പഹ് ലജ് നിഹലാനി വിതരണം ചെയ്യുന്ന ആദ്യ ചിത്രം ഇറോട്ടിക് വിഭാഗ ത്തില്‍ നിന്നുള്ള താണ് എന്ന താണ് ഏറെ വൈചിത്ര്യം.