അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടി പ്പിക്കുന്ന ‘കെ. എം. സി. സി. ഫെസ്റ്റ് – 2013’ ഫെബ്രുവരി 1 രാവിലെ 8 മണിക്ക് അബുദാബി യിലെ റൗദ സ്റ്റേഡിയ ത്തില്‍ ആരംഭിക്കും എന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
മാര്‍ച്ച് 1 വരെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ‘കെ. എം. സി. സി. ഫെസ്റ്റ്- 2013’ കലാ – കായിക മത്സര ഇന ങ്ങള്‍ ഉള്‍പ്പെടുത്തി ക്കൊണ്ടാണ് സംഘടിപ്പിക്കുന്നത്.
ജീവ കാരുണ്യ പ്രവര്‍ത്തന മേഖല യില്‍ ശ്രദ്ധേയ മായ പ്രവര്‍ത്ത നങ്ങള്‍ നടത്തി വരുന്ന അബുദാബി യിലെ ഏറ്റവും വലിയ പ്രവാസി സംഘടന യായ കെ. എം. സി. സി. യുടെ സജീവ അംഗ ങ്ങളില്‍ നിന്ന് വ്യവസ്ഥാപിത മായ മാര്‍ഗ ത്തിലൂടെ വിവിധ ജില്ലാ കമ്മിറ്റി കളുടെ അടിസ്ഥാന ത്തില്‍ തിരഞ്ഞെടുത്ത 700ഓളം പ്രതിഭ കളാണ് കെ. എം. സി. സി. ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്.
കെ. എം. സി. സി. ഫെസ്റ്റ്- 2013 ന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, കബഡി, കമ്പവലി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഷോട്ട്പുട്ട്, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, ചാക്ക്‌റൈസ് എന്നീ ഇന ങ്ങളിലാണ് മത്സരം നടത്തുക.
അബുദാബി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി എയര്‍പോര്‍ട്ട് റോഡിലെ കാര്‍ഫോര്‍ നു സമീപ മുള്ള റൗദ സ്റ്റേഡിയം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയം എന്നീ വേദി കളിലായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
ഫെബ്രുവരി 28, മാര്‍ച്ച് 1 എന്നീ ദിവസ ങ്ങളില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ വിവിധ വേദി കളില്‍ നടക്കുന്ന കലാ മേള യില്‍ മലയാളം – ഇംഗ്ലീഷ് പ്രസംഗം, മാപ്പിള പ്പാട്ട്, മിമിക്രി, കവിതാ രചന, പ്രബന്ധം, ചിത്ര രചന, കാര്‍ട്ടൂണ്‍, സംഘ ഗാനം, ദേശഭക്തി ഗാനം, കോല്‍ക്കളി, ഒപ്പന, സ്‌കിറ്റ് എന്നിവയില്‍ മത്സരം നടക്കും.
മാത്രമല്ല ഖുര്‍ആന്‍ പാരായണ മത്സരവും പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്.
യു. എ. ഇ. എക്‌സ്‌ചേഞ്ചും ലുലു സെന്ററും മുഖ്യ പ്രയോജകരാകുന്ന ‘കെ. എം. സി. സി. ഫെസ്റ്റ്- 2013’ന് ആരംഭം കുറിച്ചു കൊണ്ട് വെള്ളിയാഴ്ച രാവിലെ നടക്കുന്ന മാര്‍ച്ച് പാസ്റ്റിന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ മേധാവി ആനന്ദ് ബര്‍ദാന്‍ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യും.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, കരപ്പാത്ത് ഉസ്മാന്‍, പി. അബ്ബാസ് മൗലവി, ടി. കെ. ഹമീദ് ഹാജി, എം. പി. എം. റഷീദ്, സി. സമീര്‍, ശറഫുദ്ദീന്‍ മംഗലാട് എന്നിവര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കല, കായികം, കെ.എം.സി.സി.