അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ‘ഇംപ്രഷന്‍’ എന്ന പേരില്‍ നടത്തിയ ഡ്രോയിംഗ്, പെയിന്‍റിംഗ് മത്സരങ്ങളില്‍ വിജയിച്ച കുട്ടികളെയും ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെയും ഐ. എസ്. സി. അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.
ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിനോട് അനുബന്ധിച്ച് ‘പരീക്ഷ ക്കായി തയ്യാറെടുപ്പ്’ എന്ന വിഷയ ത്തെക്കുറിച്ച് ടോക്ക്‌ഷോ യും സംഘടിപ്പിച്ചിട്ടുണ്ട്.
ടോക്‌ഷോ യിലെ അതിഥി യായി ചെന്നൈ സെന്‍റ് ജോണ്‍സ് സ്‌കൂളിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. കിഷോര്‍ കുമാര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ഐ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി വര്‍ക്കല ദേവകുമാര്‍. 02 – 673 00 66
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കുട്ടികള്‍, സംഘടന, സാഹിത്യം