അബുദാബി : ഇ. എം. എസ്സി ന്റെയും എ. കെ. ജി. യുടെയും ചരമ ദിനത്തോടനു ബന്ധിച്ച് അബുദാബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ ഇ. എം. എസ്., എ. കെ. ജി. സ്മൃതി എന്ന പേരില്‍ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന അനുസ്മരണ പരിപാടികള്‍ മാര്‍ച്ച് 8 വ്യാഴാഴ്ച ആരംഭിക്കും.
പരിപാടികള്‍ ഇ. എം. രാധ ഉദ്ഘാടനം ചെയ്യും. സമ്മേളന ത്തില്‍ കോഴി ക്കോട് സര്‍വ കലാശാല ഫാക്കല്‍റ്റി അംഗം ഡോ. വി.പി.പി. മുസ്തഫ മുഖ്യാ തിഥി ആയിരിക്കും.
മാര്‍ച്ച് 29 വ്യാഴാഴ്ച രാത്രി 8 മണിക്ക് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും രാജശ്രീ വാര്യര്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.
പരിപാടി യെ ക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളന ത്തില്‍ ശക്തി പ്രസിഡന്റ് പത്മനാഭന്, സെക്രട്ടറി കൃഷ്ണകുമാര്‍, ഇ. എം. രാധ, ഡോ. വി. പി. പി. മുസ്തഫ, പ്രമോദ് മങ്ങാട്ട്, എന്‍. വി. മോഹനന് എന്നിവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്