അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി ( ഇമ ) യുടെ ആഭിമുഖ്യ ത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി.) മാര്‍ച്ച് 22 വ്യാഴാഴ്ച രാത്രി 8 മണിക്ക് മാധ്യമ സംവാദം നടക്കും.
സംവാദ ത്തില്‍ അതിഥിയായി പങ്കെടുത്ത് മുന്‍ എം. പി.യും പ്രമുഖ മാധ്യമ വിമര്‍ശകനുമായ സെബാസ്റ്റ്യന്‍ പോള്‍ ‘മാധ്യമങ്ങളുടെ ധാര്‍മ്മികത’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നിര്‍വ്വഹിക്കും.
യു.എ.ഇ.യിലെ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്‍റ് എന്‍. വിജയ മോഹന്‍, ജനറല്‍ സെക്രട്ടറി രമേഷ് പയ്യന്നൂര്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ സംവാദ ത്തില്‍ സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 73 22 932
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍