Friday, April 5th, 2013

ജപമാല കളുടെ പ്രദര്‍ശനം അബുദാബി യില്‍

world-costliest-prayer-beads-exhibition-ePathram
അബുദാബി : ആനക്കൊമ്പ് മുതല്‍ ആമ ത്തോട് വരെ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ജപ മാലകള്‍ സന്ദര്‍ശ കര്‍ക്കായി അപൂര്‍വ കാഴ്ച യൊരുക്കുന്നു.

വജ്രത്തിലും 14 കാരറ്റ്, 24 കാരറ്റ് സ്വര്‍ണ ത്തിലും വെള്ളി യിലും തീര്‍ത്ത അലങ്കാര പ്പണികളുള്ള 270ഓളം ജപ മാല കളുടെ പ്രദര്‍ശനം അബുദാബി എമിറേറ്റ്സ് പാലസി ലാണ് നടക്കുന്നത്.

ആനക്കൊമ്പ്, ആമത്തോട്, തിമിംഗല പ്പല്ല്, തിമിംഗല ത്തിന്റെ കഴുത്തെല്ല് തുടങ്ങിയ വയും മരതകം, മാണിക്യം, പവിഴം, അപൂര്‍വ മുത്തുകള്‍ എന്നിവ യുമടക്കം 100ഓളം വ്യത്യസ്ത വസ്തു ക്കള്‍ ഉപയോഗിച്ചുള്ള 5000 ത്തോളം മുത്തുകള്‍ കലാപര മായി കോര്‍ത്തിണ ക്കിയ ജപമാലകള്‍ ആണിവ.

ആയിരം ഡോളര്‍ മുതല്‍ 60,000 ഡോളര്‍ വരെ വില മതിക്കുന്ന ജപമാലകള്‍ പ്രദര്‍ശന ത്തില്‍ ഇടം പിടിച്ചിരി ക്കുന്നു.

ബ്ളാക്ക് ഡയ്മണ്ട്, 46.46 ഗ്രാം 14 കാരറ്റ് സ്വര്‍ണം, 275 വൈറ്റ് ഡയ്മണ്ടുകള്‍ എന്നിവ യാണ് 60,000 ഡോളറിന്റെ ജപ മാല നിര്‍മിക്കാനായി ഉപയോഗി ച്ചിരിക്കുന്നത്.

തുര്‍ക്കി യിലെ 60 കലാകാരന്മാര്‍ കൈ കൊണ്ട് നിര്‍മിച്ച ഇവ ഓട്ടോമന്‍ നാഗരികത പ്രതിഫലി പ്പിക്കുന്നതാണ്. തുര്‍ക്കി വ്യവസായി ബറാത് സര്‍ദര്‍ നസീറോലു 2007 മുതല്‍ ശേഖരിച്ച് തുടങ്ങിയ ജപമാല കളാണ് ഇവ.

സാധാരണ ജപമാല കളുടെ ശേഖരണ മായിരുന്നു അദ്ദേഹ ത്തിന്റെ ആദ്യ ഹോബി.

പിന്നീട് ഗവേഷണം നടത്തി സാധാരണ ജപമാല കളും കലാമൂല്യ മുള്ളവയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി. എന്നിട്ട് അവ നിര്‍മിക്കുന്ന വരെ നേരില്‍ ചെന്നു കണ്ട് ശേഖരിക്കുക യായിരുന്നു.

ഓട്ടോമന്‍ സംസ്കാര ത്തെയും കലയെയും ലോക ത്തിന് കാണിച്ച് കൊടുക്കാനാണ് ഇത്തര മൊരു വിസ്മയ കലാശേഖരം യു. എ. ഇ. യില്‍ പ്രദര്‍ശിപ്പി ക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനം ജൂണ്‍ 30ന് സമാപിക്കും.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine