അബുദാബി : ബാച്ച് ചാവക്കാട് ആറാമത് വാർഷിക ആഘോഷവും പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു.
ഗുരുവായൂര്‍ നിയോജക മണ്ഡല ത്തിലെ അബുദാബി യിലെ പ്രവാസി കളുടെ കൂട്ടായ്മ യാണു ബാച്ച് ചാവക്കാട്. പ്രവാസി കൂട്ടായ്മ കള്‍ക്കു മാതൃക യായി അടുക്കും ചിട്ടയോടും കൂടി ബാച്ച് അംഗങ്ങള്‍ ഒത്തു കൂടി നാട്ടിലും പ്രവാസ ലോകത്തും തങ്ങള്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പ്രസിഡന്റ് എം. കെ. ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഇ. പി. മൂസ്സക്കുട്ടി ഹാജി, ബാച്ച് മീറ്റ് ഉത്ഘാടനം ചെയ്തു. ഷബീർ മാളിയേക്കൽ ആമുഖ പ്രഭാഷണം ചെയ്തു. ജനറൽ സെക്രട്ടറി ബഷീർ കുറുപ്പത്ത് സ്വാഗതം ആശംസിച്ചു.
പരസ്പര സൌഹൃദത്തിന്റെയും സ്നേഹം പങ്കു വെക്കലിന്റെയും വേദി കളാണ് ഇത്തരം കൂട്ടായ്മകൾ എന്നും കലുഷിതമായ സാമൂഹിക പശ്ചാത്ത ലത്തിലാണ് കേരള സമൂഹം ഇന്ന് ജീവിക്കുന്നത്. അങ്ങിനെ യുള്ളിടത്ത് കുടുംബ സൗഹൃദങ്ങൾ വളർത്തി കൊണ്ട് വരാൻ ബാച്ച് ചാവക്കാട് പോലെ ഒരു കൂട്ടായ്മക്ക് സാധിക്കട്ടെ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ടി. എ. അബ്ദുൽ സമദ് പറഞ്ഞു.
ബാച്ച് അംഗങ്ങളുടെ കുട്ടികളിൽ നിന്നും പത്താം ക്ളാസ് – പ്ളസ് ടു പരീക്ഷ കളിൽ ഉന്നത വിജയം നേടിയ നൗഫീല നൌഷാദ്, നുസ്ഹ അബ്ദുൽ റഹീം എന്നീ വിദ്യാർഥി കളെ മാസ് എജ്യൂക്കേഷൻ സെന്റർ മെറിറ്റ് അവാർഡ് നല്കി ആദരിച്ചു.
വിവിധ മേഖലകളില്‍ മികവു തെളിയിക്കുകയും ബഹുമതികള്‍ നേടുകയും ചെയ്ത അംഗങ്ങളെ കെ. എച്ച്. താഹിർ പരിചയപ്പെടുത്തി. ബാച്ച് സ്ഥാപക അംഗവും മാധ്യമശ്രീ പുരസ്കാര ജേതാവുമായ പി. എം. അബ്ദുല്‍ റഹിമാന്‍, സംഗീത സംവിധായകന്‍ നൗഷാദ് ചാവക്കാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കെ. എസ് സി. പ്രസിഡന്റ് എം. യു. വാസു, ജമാൽ മാളിയേക്കൽ, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ബെസ്റ്റ് ഫോട്ടോഗ്രാഫർ അവാർഡ് ജേതാവും ചാവക്കാട് പ്രവാസി ഫോറം ചെയർമാനുമായ കമാൽ കാസിം, അബ്ദുട്ടി കൈതമുക്ക് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
നൗഷാദ് ചാവക്കാടിന്റെ നേതൃത്വത്തിൽ പ്രമുഖ ഗായകർ പങ്കെടുത്ത ഗാനമേളയും ശാസ്ത്രീയ – സിനിമാറ്റിക് നൃത്ത നൃത്യങ്ങൾ, ഒപ്പന, കോൽക്കളി, എന്നിവയും അംഗ ങ്ങളു ടെയും കുട്ടി കളുടെയും വിവിധ കലാ പരിപാടി കളും അരങ്ങേറി.
ബാബുരാജ്, സി. സാദിക് അലി, സുനിൽ നംബീരകത്ത്, ഷാഹുൽ പാലയൂർ, കെ. എം. മൊയിനുദീൻ, സിദ്ധീഖ് ചേറ്റുവ, കെ. പി. സക്കരിയ, സി. എം. അബ്ദുൽ കരീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനല്കി. രക്ത ദാനം മഹാ ദാനം എന്ന മുദ്രാവാക്യവുമായി രക്ത ദാന ക്യാമ്പ് സംഘടിപ്പി ക്കുമെന്നും പ്രസിഡന്റ് എം. കെ. ഷറഫുദ്ധീന്‍ അറിയിച്ചു.
- pma