ദുബായ് : മാധ്യമ പ്രവര്‍ത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയാ ഫോറ (ഐ. എം. എഫ്.) ത്തിന്റെ പത്താം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി കൂട്ടായ്മക്ക് പുതിയ ലോഗോ തെരഞ്ഞെടുത്തു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടി കളോട് അനുബന്ധിച്ച് വിഷന്‍ 2013-14 പ്രവര്‍ത്തന കലണ്ടര്‍ കഴിഞ്ഞ ദിവസം പുറത്തിറ ക്കിയിരുന്നു.
പുതിയ ലോഗോ യുടെ പ്രകാശന ചടങ്ങ് അടുത്ത വാരം സംഘടിപ്പിക്കും. പത്താം വര്‍ഷ ത്തോട് അനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തന ത്തിനൊപ്പം ജീവ കാരുണ്യവും സാമൂഹിക പ്രതിബദ്ധത യുമുള്ള മികച്ച പദ്ധതി കള്‍ക്കാണ് ഇന്ത്യന്‍ മീഡിയാ ഫോറം മുഖ്യ പരിഗണന നല്‍കുന്നത് എന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ കഴിഞ്ഞ കാല കമ്മിറ്റി കളും ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവർത്ത നങ്ങൾ ചെയ്തു വന്നിരുന്നു. ഭൂകമ്പ ത്തിൽ എല്ലാം നഷ്ടപ്പെട്ട ഹെയ്തി യിലെ ജനങ്ങൾക്ക് ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റി വഴി ഐ. എം. എഫ്. സഹായം എത്തിച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍, സംഘടന