ദുബായ് : പ്രവാസ ജീവിതം മതിയാക്കി പോകുന്ന പുതുവാട്ടിൽ കുഞ്ഞി മൂസക്ക് സഹ പ്രവർത്തകർ യാത്രയയപ്പ് നൽകി. ദുബായ് ദേരയിലെ റോയൽ പാരീസ് ഹോട്ടൽ & റെസ്റ്റോറന്റ് എന്ന സ്ഥാപനത്തിലെ മാസ്റ്റർ ഷെഫ് ആയിരുന്നു കുഞ്ഞി മൂസ. കഴിഞ്ഞ 25 വർഷമായി അദ്ദേഹം ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രുചികരമായ തലശ്ശേരി, മലബാർ മട്ടൻ ബിരിയാണി അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആണ്.
റോയൽ പാരീസ് ഹോട്ടൽ മാനേജറും മദീന ഗ്രൂപ്പ് സി. ഇ. ഒ. യുമായ അസീസ് പാലേരി മൊമെന്റൊ സമ്മാനിച്ചു. മജീദ് കണ്ടിയില്‍, അഫ്സൽ, ഷെമീം പാറാട്, അബ്ദുള്ളക്കുട്ടി മറ്റു സഹ പ്രവർത്തകരും ചേർന്ന് പ്രത്യകം ഉപഹാരങ്ങൾ സമ്മാനിച്ചു.
നജം പാലേരി, ഷെമീം, ശൈഖ് മുക്താർ അലി, റസൽ, കൈസർ, കെ. വി. കുഞ്ഞബ്ദുള്ള, ഷഹാസാദ് അലി, അഷ്കർ, സഫ്വാൻ, സിറാജ് എസ്. ഒ. കെ. ആസിഫ് എന്നിവർ ആശംസകൾ നേർന്നു. അബ്ദുള്ളകുട്ടി ചേറ്റുവ സ്വാഗതവും അഫ്സൽ കെ. പി. നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: food, nri, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി