അബുദാബി: കേരള ഫോക് ലോര്‍ അക്കാദമി ചെയര്മാന് പ്രൊഫ. ബി. മുഹമ്മദ് അഹമ്മദിനും സെക്രട്ടറി എം. പ്രദീപ് കുമാറിനും അബുദാബി യില്‍ സ്വീകരണം നല്കി. പയ്യന്നൂര്‍ സൗഹൃദ വേദി മുസ്സഫ മലയാളി സമാജ ത്തില്‍ ഒരുക്കിയ പരിപാടി യില്‍ പ്രസിഡന്റ് ബി. ജ്യോതിലാല്‍ അധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരന്‍, ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഇ. ദേവദാസ് എന്നിവര്‍ അതിഥി കളെ ആദരിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി അടൂര്‍ മോഹനെയും സ്വീകരിച്ചു.
മലയാളി സമാജം ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, സുരേഷ് പയ്യന്നൂര്‍, ചന്ദ്രന് രാമന്തളി, സുജേഷ്, ക്ലിന്റു പവിത്രന് എന്നിവര്‍ പ്രസംഗിച്ചു. സി. കെ. രാജേഷ് സ്വാഗത വും ജ്യോതിഷ് കുമാര്‍ പോത്തേര നന്ദിയും പറഞ്ഞു. അക്കാദമി കലാ കാരന്മാര് അവതരിപ്പിച്ച നാടന്‍ പാട്ടും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സംഘടന