അബുദാബി : സാംസ്കാരിക കൂട്ടായ്മ കല അബുദാബി യുടെ ജനറല്‍ ബോഡിയില്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് : അരുണ്‍ കുമാർ, ജനറൽ സെക്രട്ടറി : ബെന്നി ടോമിച്ചൻ, ട്രഷറർ : മഹേഷ് ശുക പുരം, ജനറൽ കണ്‍വീനർ : ഡോ. ഹസീന ബീഗം, കലാ വിഭാഗം സെക്രട്ടറി : ഷാജി മാസ്റ്റർ എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
വാർഷിക ജനറൽ ബോഡി യോഗത്തിൽ മുന്‍ പ്രസിഡണ്ട് ടോമിച്ചൻ അദ്ധ്യക്ഷത വഹിച്ചു. കല അബുദാബിയുടെ 17 വർഷത്തെ പ്രവർത്തനങ്ങളെ ക്കുറിച്ച് ടി. പി. ഗംഗാധരൻ വിശദീകരിച്ചു.
ജനറൽ സെക്രട്ടറി അശോകൻ വാർഷിക റിപ്പോർട്ട് വായിച്ചു. ട്രഷറർ ഗോപൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സുരേഷ് പയ്യന്നൂർ, വേണു ഗോപാൽ, ദിനേശ് ബാബു, മെഹബൂബ്, പ്രമോദ്, പ്രശാന്ത്, സായിദാ മെഹബൂബ്, രജനി പ്രശാന്ത്, വേണു ഗോപാൽ കാഞ്ഞങ്ങാട്, അഡ്വ. മുഹമ്മദ് റഫീഖ്, ദീപക് എന്നിവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കല അബുദാബി, സംഗീതം, സംഘടന, സാംസ്കാരികം