റാസൽഖൈമ : യു. എ. ഇ. യിലെ പ്രവാസി മല യാളി കലാ കാര ന്മാ രുടെ കൂട്ടായ്മ യായ ആർട്ട് മേറ്റ്‌സ് യു. എ. ഇ. യുടെ നേതൃത്വ ത്തിൽ മികച്ച ഹ്രസ്വ ചിത്ര ങ്ങൾ ക്കുള്ള എക്‌സലൻസ് അവാർ ഡുകള്‍ സമ്മാനിച്ചു.
റാസൽഖൈമ തമാം ഹാളിൽ സം ഘടി പ്പിച്ച പരി പാടി യില്‍ വെച്ച് “ഇൻഷാ അള്ളാ…” എന്ന ചിത്ര ത്തിലെ ആദ്യ വീഡിയോ ഗാനം പ്രകാ ശനം ചെയ്തു.
ആർട്ട് മേറ്റ്‌സ് ഏർപ്പെടുത്തിയ പുരസ്കാര ങ്ങ ളിൽ മികച്ച ചിത്രം, സംവി ധായകൻ, എഡിറ്റർ, ഛായാഗ്രാ ഹകൻ, അഭിനേത്രി എന്നീ പുര സ്കാര ങ്ങൾ ‘സാവന്ന യിൽ മഴ പ്പച്ച കൾ’ എന്ന ചിത്രം കരസ്ഥമാക്കി.
‘ടീ ബാഗ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തി ലൂടെ റിയാസ് മികച്ച നടനുള്ള പുരസ്കാരം നേടി. ധ്രുവൻ ആർ. നാഥ്, സുമേഷ് ബാല കൃഷ്ണൻ എന്നിവർ സംവി ധാന ത്തിനും ജോബീസ് ചിറ്റിലപ്പള്ളി അഭിനയ ത്തിനും പ്രത്യേക ജൂറി പരാമർശം നേടി.
ഖലാഫ് അബ്ദുല്ല അഹമ്മദ് ഷാഹിൻ അൽ ഹമ്മാദി, അൻസാർ കൊയിലാണ്ടി,രമേശ് പയ്യന്നൂർ, രാജീവ് കോടമ്പള്ളി, ഫൈസൽ റാസി, നസീർ തമാം, സവാദ് മാറ ഞ്ചേരി, അജു റഹിം, ആഷിക്ക്, ഷാഹിദ അബൂ ബക്കർ, വിനോദ്, ജിജി പാണ്ഡവത്ത്, ഷാജി പുഷ്പാം ഗദന്‍ തുടങ്ങി യവര്‍ സംസാരിച്ചു. വൈവിധ്യമാര്‍ന്ന കലാ പരി പാടി കളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം, സാംസ്കാരികം, സിനിമ