അബുദാബി : പ്രവാസി മലയാളി യായ ഷാജി പുഷ്പാംഗദന്‍ സംവി ധാനം ചെയ്യുന്ന ‘ഇൻഷാ അള്ളാ…’ എന്ന സിനിമ യിലെ ആദ്യ ഗാനം റിലീസ് ചെയ്യുന്നു.
ജൂൺ 14 വെള്ളി യാഴ്ച ഉച്ചക്കു ശേഷം മൂന്നു മണിക്കു റാസല്‍ ഖൈമ യിലെ തമാം ഹാളില്‍ ഒരുക്കുന്ന ആര്‍ട്ട് – മേറ്റ്സ് യു. എ. ഇ. സംഗമ ത്തില്‍ വെച്ചാ ണ് ‘ഇൻഷാ അള്ളാ…’ യിലെ ആദ്യ ഗാനം പുറ ത്തിറ ക്കുക. ലോക ത്തിലെ വിവിധ ഭാഗ ങ്ങളി ലുള്ള കലാ കാര ന്മാര്‍ ഒരു കുട ക്കീഴില്‍ ഒത്തു ചേരുന്ന സോഷ്യല്‍ മീഡിയ യി ലൂടെ രൂപ വല്‍ക്കരിച്ച കലാ കൂട്ടായ്മ യാണു ‘ആര്‍ട്ട് – മേറ്റ്സ്’
പ്രമേയ ത്തിലും അവതരണ ത്തിലും വിത്യസ്ഥത പുലര്‍ ത്തി ചിത്രീ കരി ച്ചി രുന്ന ‘നോട്ട് ഔട്ട്’ എന്ന ഹൃസ്വ ചിത്ര ത്തിനു ശേഷം ഷാജി പുഷ്പാം ഗദൻ ഒരുക്കുന്ന ‘ഇൻഷാ അള്ളാ…’ എന്ന സിനിമ, സ്ഥിരം പ്രവാസി കഥ കളില്‍ നിന്നും വിത്യസ്ഥ മായി ട്ടാണ് ഒരുക്കു ന്നത്.
ഗായകനും റേഡിയോ ശ്രോതാ ക്കളുടെ ഇഷ്ട ക്കാരനു മായ രാജീവ് കോട മ്പള്ളി യാണ് ‘ഇൻഷാ അള്ളാ…’ യിലെ ഗാന ത്തിന്റെ രചന യും സംഗീത സംവി ധാന വും അതോ ടൊപ്പം ആലാ പനവും നിർവ്വ ഹിച്ചിരി ക്കു ന്നത്.
പ്രശസ്ത എഴുത്തു കാര നും റേഡിയോ അവതാര കനു മായ നന്ദു കാവാലം ചിത്ര ത്തിന്റെ കഥയും തിരക്കഥ യും ഒരുക്കി. ക്യാമറ : റിനാസ്. ഏഡിറ്റിങ് : മഹേഷ് ചന്ദ്രൻ. സൺ മൈക്രോ അവതരിപ്പിക്കുന്ന ‘ഇൻഷാ അള്ളാ…’ നിർമ്മി ക്കുന്നത് എൽ. എം. എക്സ് ചേഞ്ച്, റോക്ക് & വാട്ടർ ഗാർഡൻ കമ്പനി.
രമേശ് പയ്യന്നൂർ, റിയാസ് നർമ്മ കല, സമീർ കല്ലറ, അബ്ദുൽ റഹിമാൻ, മുരളി ഗുരു വാ യൂർ, അനി രുദ്ധൻ, ഷാജി കുഞ്ഞി മംഗലം, ലിജി രാമ ചന്ദ്രൻ, ആഷിക്, ഷാഹുൽ, അഭിലാഷ്, സുഭാഷ്, കൃഷ്ണ കുമാർ, അബ്രഹാം ജോർജ്ജ്, ഷെറോസ്, സന്ധ്യ, ധന്യ, റാണി, ചാരു, ശ്രെയസ്, നിത്യ, സോണി എന്നി വർ കഥാ പാത്ര ങ്ങൾക്ക് ജീവനേകുന്നു.
വിവരങ്ങൾക്ക് : 050 906 07 03
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, social-media, പ്രവാസി, സിനിമ