അബുദാബി : ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലുള്ള അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി യായ സെഹ (SEHAHealth) യുടെ പി. സി. ആർ. പരിശോ ധന നിരക്ക് 250 ദിർഹം ആയി കുറച്ചു. മൂക്കിൽ നിന്ന് സ്വാബ് ശേഖരിച്ചു കൊണ്ടാണ് പി. സി. ആർ. പരിശോധന നടത്തി വരുന്നത്. ഇതിന്ന് ആദ്യം 370 ദിർഹം ആയിരുന്നു ഈടാക്കി യിരുന്നത്.
സായിദ് സ്പോർട്ട്സ് സിറ്റി, മദീനാ സായിദ് ഹെല്‍ത്ത് സെന്റര്‍ എന്നിവ ഉൾപ്പെടെ ഇരുപത് സ്ക്രീനിംഗ് സെന്ററു കളാണ് അബുദാബി യില്‍ പ്രവര്‍ത്തിക്കുന്നത്.
For your convenience, we have reduced the price of the PCR nose swab test effective immediately across all SEHA testing centers.#SEHA #Healthcare #inAbuDhabi pic.twitter.com/6RUSj8mjJ7
— SEHA – شركة صحة (@SEHAHealth) September 10, 2020
സെഹയുടെ ആശുപത്രി കളിലും ക്ലിനിക്കു കളിലും എല്ലാ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്ര ങ്ങളിലും പുതിയ നിരക്ക് ഉടൻ പ്രാബല്യത്തില്‍ വരും എന്നും അധികൃതര്‍ അറിയിച്ചു
- pma