മസ്കത്ത് : ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം പ്രഖ്യാപിച്ച പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ. ആർ. മീരക്ക്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും, വയലാർ അവാർഡും ലഭിച്ച ‘ആരാച്ചാർ’ എന്ന നോവല്‍ തന്നെയാണ് പ്രവാസ കൈരളി സാഹിത്യ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
2023 ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മസ്കത്ത് റൂവിയിലെ അൽഫലാജ് ഹാളിൽ ഒരുക്കുന്ന ‘സർഗ്ഗ സംഗീതം 2023’ എന്ന പരിപാടിയിൽ വെച്ച് മലയാളം വിഭാഗം കൺവീനർ പി. ശ്രീകുമാർ പുരസ്കാരം സമ്മാനിക്കും.
പിന്നണി ഗായകൻ ഉണ്ണി മേനോൻ നയിക്കുന്ന ഗാനമേള ‘സർഗ്ഗ സംഗീതം 2023’ പരിപാടിയുടെ ഭാഗമായി അരങ്ങേറും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.
ജനുവരി 28 ശനിയാഴ്ച മലയാള വിഭാഗം ഹാളിൽ വച്ച് സാഹിത്യ വിഭാഗം നയിക്കുന്ന സാഹിത്യ ചർച്ചയിലും കെ. ആർ. മീര പങ്കെടുക്കും.
- കെ. ആർ. മീരയ്ക്ക് ഓടക്കുഴല്‍ പുരസ്കാരം
- കെ. ആര്. മീരയ്ക്ക് വയലാര്‍ അവാര്‍ഡ്
- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
- pma