
അബുദാബി : നിയമ ലംഘനം നടത്തുന്ന കാൽ നട യാത്രക്കാരുടെ ശ്രദ്ധയിലേക്കായി അബുദാബി പോലീസ് മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കി.
റോഡ് മുറിച്ചു കടക്കുമ്പോൾ കാൽ നടക്കാർക്കായി ഒരുക്കിയ സീബ്ര ക്രോസിംഗ്, ഓവർ ബ്രിഡ്ജ്, അണ്ടർ പാസുകൾ അഥവാ ടണൽ തുടങ്ങി സുരക്ഷിത ഇടങ്ങൾ മാത്രം ഉപയോഗിക്കുക. ഈ സൗകര്യങ്ങൾ നിങ്ങളുടെ സുരക്ഷക്ക് വേണ്ടിയുള്ളതാണ്. മാത്രമല്ല അനുവദനീയം അല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചു കടക്കുന്നത് നിയമ ലംഘനമാണ്.
പാഞ്ഞു വരുന്ന വാഹനങ്ങൾ വക വെക്കാതെ ചാടി കടക്കുന്നതു ജീവന് ഭീഷണിയാണ്. നിയമ ലംഘകർ പിടിക്കപ്പെട്ടാൽ പിഴ അടക്കേണ്ടി വരും.

സീബ്രാ ക്രോസിംഗുകളിൽ കാൽനട യാത്രക്കാർക്ക് പരിഗണന നൽകാത്ത ഡ്രൈവർമാർക്കും ഫൈൻ ലഭിക്കും.
ഗതാഗത സുരക്ഷാ ബോധവൽക്കരണം ലക്‌ഷ്യം വെച്ച് ‘സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുക’ എന്ന പ്രമേയ ത്തിൽ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അബു ദാബിയിൽ തുടക്കം കുറിച്ച ഏകീകൃത ജി. സി. സി. ഗതാഗത വാര ത്തിന്റെ ഭാഗമായിട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
നിയമങ്ങൾ പാലിക്കുക ഏവരുടെയും ഉത്തരവാദിത്വം കൂടിയാണ് എന്ന് അബുദാബി പോലീസ് ഓർമ്മിപ്പിച്ചു.
- റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്
- റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക
- കാല്‍നട യാത്രക്കാരെ അവഗണിച്ചാല്‍ 500 ദിര്‍ഹം പിഴ
- ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
- റോഡ് മറി കടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ
- കാൽ നടക്കാർക്ക് മുൻഗണന നൽകിയില്ല എങ്കിൽ 500 ദിർഹം പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, pedestrians, social-media, traffic-fine, ഗതാഗതം, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പോലീസ്, യു.എ.ഇ.





























