
ദുബായ് : പ്രവാസി കൂട്ടായ്മ പെരുമ പയ്യോളി ജനറൽ ബോഡിയിൽ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസീസ് സുൽത്താൻ മേലടി (പ്രസിഡണ്ട്), രാമകൃഷ്ണൻ ഇരിങ്ങൽ (ജനറൽ സെക്രട്ടറി), ഗഫൂർ ടി. കെ. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
അർഷാദ് പി. കെ. സതീഷ് പള്ളിക്കര, സുരേഷ് പള്ളിക്കര (വൈസ് പ്രസിഡണ്ട്) ഷംസീർ, മുസ്താഖ്, മുസ്തഫ നാലകത്ത് (സെക്രട്ടറി) നിഷാദ് മൊയ്തു (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വരണാധികാരി റമൽ നാരായണൻ അവതരിപ്പിച്ച പാനൽ ജനറൽ ബോഡി യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
പയ്യോളി, തിക്കോടി, തുറയൂർ പ്രദേശങ്ങളിലെ യു. എ. ഇ. യിലെ പ്രവാസികളുടെ കൂട്ടായ്മ പെരുമ പയ്യോളി ഇവിടത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു.
മേഖലയിലെ പ്രവാസികൾക്കിടയിൽ സൗഹൃദവും സാംസ്കാരിക ഐക്യവും സാമൂഹിക കൂട്ടായ്മയും ശക്തിപ്പെടുത്തി ഭാവി പരിപാടികൾ പ്രഖ്യാപിക്കും എന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
യോഗത്തിനു ശേഷം നടന്ന ചടങ്ങിൽ പെരുമയിലെ കലാകാരന്മാരുടെ സംഗീത കൂട്ടായ്മയായ ‘പെരുമ സ്ട്രിംഗ്സ്’ റീ-ലോഞ്ചിംഗും നടന്നു. ഷാജി ഇരിങ്ങൽ നയിച്ച ഗാനമേളയും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: peruma-payyoli, ദുബായ്, പ്രവാസി, സംഘടന, സാമൂഹ്യ സേവനം





























